Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കോവിഡ് ബൂസ്റ്റർ വാക്സിനുകൾ നേരത്തെ ബുക്ക് ചെയ്യാം; എൻഎച്ച്എസ് സ്റ്റാഫുകൾക്ക് നിർബന്ധമാക്കും; വിന്ററിലെ കോവിഡ് വ്യാപനത്തിന് തടയിടാൻ പദ്ധതികളുമായി ബ്രിട്ടൻ

കോവിഡ് ബൂസ്റ്റർ വാക്സിനുകൾ നേരത്തെ ബുക്ക് ചെയ്യാം; എൻഎച്ച്എസ് സ്റ്റാഫുകൾക്ക് നിർബന്ധമാക്കും; വിന്ററിലെ കോവിഡ് വ്യാപനത്തിന് തടയിടാൻ പദ്ധതികളുമായി ബ്രിട്ടൻ

മറുനാടൻ ഡെസ്‌ക്‌

ലണ്ടൻ: വിന്റർ കാലം എത്തുന്നതോടെ കോവിഡ് വ്യാപനത്തിന്റെ തോത് അതിതീവ്രവാകുമെന്നും എൻഎച്ച്എസ് രോഗികളെ കൊണ്ട് നിറഞ്ഞ് കവിയുമെന്നുമാണ് ആരോഗ്യ മേധാവികൾ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. വൈറസിനെ നിയന്ത്രിക്കാൻ സർക്കാർ മുൻനിര ആയുധമായി പ്രഖ്യാപിച്ചിരിക്കുന്നവാക്‌സിൻ നേരത്തെ എത്തുമെന്നാണ് നിലവിലെ റിപ്പോർട്ട്. മുൻപ് പറഞ്ഞതിലും ഒരുമാസം മുന്നേ മില്യൺ കണക്കിന് ബൂസ്റ്റർ വാക്സിനുകൾ എത്തിച്ച് കോവിഡിന്റെ വ്യാപനം ചെറുക്കുവാനാണ് ശ്രമം.

മാത്രമല്ല, 50 വയസിനു മുകളിലുള്ളവർക്ക് അവരുടെ മൂന്നാമത്തെ ഡോസ് ബുക്ക് ചെയ്യുവാൻ ഒരു മാസം മുമ്പ് അനുവദിക്കണമെന്ന് ആരോഗ്യ സെക്രട്ടറി സാജിദ് ജാവിദ് എൻഎച്ച്എസ് മേധാവികളോട് ഉത്തരവിട്ടിട്ടുണ്ട്. എല്ലാ എൻഎച്ച്എസ് ജീവനക്കാർക്കും കോവിഡ് വാക്സിനുകൾ നിർബന്ധമാക്കുന്നതിനുള്ള നിയമങ്ങൾ നടപ്പിലാക്കാൻ ജാവിദ് പദ്ധതിയിടുന്ന സാഹചര്യത്തിലാണ് പുതിയ ഉത്തരവ് നൽകിയിരിക്കുന്നത്. ജീവനക്കാരെയും അവരുടെ ജോലിയേയും സുരക്ഷിതമാക്കുന്നതിന് കൂടിയാണ് ജാവിദിന്റെ പ്രഖ്യാപനം.

ആശുപത്രികളിൽ നിന്നും രോഗം ബാധിക്കുന്ന ദുർബലരായ രോഗികളെ സംരക്ഷിക്കാൻ ഇത് സഹായിക്കുമെന്ന് അദ്ദേഹം വിശ്വസിക്കുന്നു. എന്നാൽ ഇത് വാക്സിൻ എടുക്കാൻ മടിക്കുന്ന ജീവനക്കാരും മറ്റു പൗരാവകാശ കൂട്ടായ്കളും ഉള്ളത് തിരിച്ചടിക്ക് കാരണമാകുമെന്ന ആശങ്കയും ഉണ്ട്. രണ്ടാമത്തെ ഡോസ് കഴിഞ്ഞ് ആറുമാസത്തിനുശേഷം ആളുകൾക്ക് ബൂസ്റ്ററിന് അർഹതയുണ്ട്. പക്ഷേ, രോഗികൾക്ക് ആ തീയതി വരെ ബുക്കിങ് പ്രക്രിയ ആരംഭിക്കാൻ പോലും കഴിയില്ല, തുടർന്ന് അവരുടെ അപ്പോയിന്റ്മെന്റ് ലഭിക്കാൻ ശരാശരി 18 ദിവസം കാത്തിരിക്കണം.

ഇംഗ്ലണ്ടിലെ 9.3 മില്യൺ ആളുകളിൽ ഏകദേശം 4.5 മില്യൺ ആളുകൾക്ക് മാത്രമേ ഇതുവരെ മൂന്നാമത്തെ ഡോസ് ലഭിച്ചിട്ടുള്ളൂ. അതിനുള്ള ഒരു പ്രധാന കാരണം ഈ കാലതാമസമാണെന്നാണ് ചൂണ്ടിക്കാണിക്കുന്നത്. പുതിയ പദ്ധതി പ്രകാരം എത്രയും വേഗം ബൂസ്റ്റർ വാക്സിനുകൾ ലഭ്യമാകുമെന്നും ആളുകളെ മുൻകൂട്ടി ബുക്ക് ചെയ്യാൻ അനുവദിക്കുന്നതിനാൽ അവർക്ക് യോഗ്യതയുള്ള ആദ്യ ദിവസം തന്നെ മൂന്നാം ഡോസ് ലഭിക്കുമെന്നുമാണ് സർക്കാർ വൃത്തങ്ങൾ പറയുന്നത്.

അതേസമയം, ഡൗണിങ് സ്ട്രീറ്റ് ഉപദേഷ്ടാക്കൾ മൂന്നാം ഡോസ് സ്വീകരിക്കുന്നതിനുള്ള ആറ് മാസത്തെ കാലാവധി കുറയ്ക്കണമോ എന്ന് പരിശോധിച്ചിട്ടുണ്ട്. എന്നാൽ ഈ കാലയളവ് ഇപ്പോഴും പ്രതിരോധശേഷിയുടെ അളവ് വർദ്ധിപ്പിക്കുന്ന സമയം ആണെന്ന നിഗമനത്തിൽ ആണ് എത്തിയത്. 12 മുതൽ 15 വയസ്സുവരെയുള്ള കുട്ടികൾക്കുള്ള ബൂസ്റ്ററുകളും ഡോസുകളും സാവധാനം എടുക്കുന്നതിനെച്ചൊല്ലി വൈറ്റ്ഹാളിൽ നടക്കുന്ന ചർച്ചകൾക്കിടെയാണ് ഈ വികസനം വരുന്നത്.

ഗ്ലാസ്‌ഗോയിൽ നടക്കാനിരിക്കുന്ന ഇഛജ26 കാലാവസ്ഥാ സമ്മേളനത്തിനായുള്ള തയ്യാറെടുപ്പുകളിൽ ആയതിനാൽ ബോറിസ് ജോൺസൺ അതിന്റെ തിരക്കുകളിലാണെന്നാണ് റിപ്പോർട്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP