Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഒന്നും ചെയ്യാതെ എല്ലാം ശരിയായ ആശ്വാസത്തിൽ ബ്രിട്ടൻ; കൊറോണ എത്തിയ ശേഷം ഉണ്ടായ ഏറ്റവും കുറഞ്ഞ മരണ നിരക്കുമായി തിങ്കളാഴ്‌ച്ച കടന്നുപോയി; ഇന്നലെ വെറും 55 പേർ മരിച്ചപ്പോൾ രണ്ടാം ദിവസവും മരണമില്ലാതെ സ്‌കോട്ട്ലാൻഡും അയർലണ്ടും

ഒന്നും ചെയ്യാതെ എല്ലാം ശരിയായ ആശ്വാസത്തിൽ ബ്രിട്ടൻ; കൊറോണ എത്തിയ ശേഷം ഉണ്ടായ ഏറ്റവും കുറഞ്ഞ മരണ നിരക്കുമായി തിങ്കളാഴ്‌ച്ച കടന്നുപോയി; ഇന്നലെ വെറും 55 പേർ മരിച്ചപ്പോൾ രണ്ടാം ദിവസവും മരണമില്ലാതെ സ്‌കോട്ട്ലാൻഡും അയർലണ്ടും

മറുനാടൻ ഡെസ്‌ക്‌

ലണ്ടൻ: 2,87,399 കൊറോണാ ബാധിതർ, 40,597 മരണങ്ങൾ, യൂറോപ്പിൽ കൊറോണ ഏറ്റവുമധികം നാശം വിതച്ച ബ്രിട്ടൻ സാവധാനം ദുരിതത്തിൽ നിന്നും കരകയറുന്ന സൂചനകൾ പുറത്തുവരുന്നു. ഇന്നലെ ബ്രിട്ടനിൽ രേഖപ്പെടുത്തിയത് വെറും 55 മരണങ്ങൾ മാത്രം. ലോക്ക്ഡൗൺ പ്രഖ്യാപിച്ചതിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ പ്രതിദിന മരണസംഖ്യയാണിത്. മാത്രമല്ല, മാർച്ചിന് ശേഷം ലണ്ടനിലെ ആശുപത്രികളിൽ നിന്നും മരണങ്ങളൊന്നും രേഖപ്പെടുത്താതെ കടന്നുപോയ ഒരു ദിവസം കൂടിയായിരുന്നു ഇന്നലത്തേത്. സ്‌കോട്ടലാൻഡിലും അയർലൻഡിലും തുടർച്ചയായ രണ്ടാം ദിവസവും മരണങ്ങൾ ഒന്നും തന്നെ രേഖപ്പെടുത്തിയിട്ടില്ല എന്നതും ബ്രിട്ടന് ആശ്വാസം നൽകുന്ന കാര്യമാണ്.

ആരോഗ്യ വകുപ്പിന്റെ കണക്കനുസരിച്ച്, ലബോറട്ടറികളിലെ പരിശോധനകളിൽ കോവിഡ് ബാധിതരെന്ന് തെളിഞ്ഞ, മരണമടഞ്ഞവരുടെ എണ്ണം 40,597 ആയി. എന്നാൽ യഥാർത്ഥ കണക്ക് ഇതിലും വളരെയധികംആണെന്നാണ് മറ്റൊരു റിപ്പോർട്ട് സൂചിപ്പിക്കുന്നത്. ഇന്നലെ രേഖപ്പെടുത്തിയ 55 എന്ന പ്രതിദിന മരണസംഖ്യ കഴിഞ്ഞ തിങ്കളാഴ്‌ച്ചത്തേതിനേക്കാൾ പകുതിയായി കുറഞ്ഞതാണ്. കഴിഞ്ഞ തിങ്കളാഴ്‌ച്ച രേഖപ്പെടുത്തിയത് 111 മരണങ്ങളായിരുന്നു. അതുപോലെ തുടർച്ചയായ രണ്ടാം ദിവസമാണ് പ്രതിദിന മരണസംഖ്യ 100 ൽ താഴെ നിൽക്കുന്നത്. വാരാന്ത്യ ഒഴിവു കാരണം ഞായറാഴ്‌ച്ചയും തിങ്കളാഴ്‌ച്ചയും രേഖപ്പെടുത്തുന്ന മരണത്തിന്റെ എണ്ണത്തിൽ സ്വാഭാവികമായി കുറവുണ്ടാകും എന്നതും ഒരു യാഥാർത്ഥ്യമാണ്.

മാത്രമല്ല, വ്യത്യസ്ത ഹോം നേഷനുകൾ അവരവരുടേതായ സമയപരിധി നിശ്ചയിച്ച് പ്രതിദിന മരണസംഖ്യ കണക്കാക്കുന്നതിനാൽ കണക്കുകൾ തമ്മിൽ പലപ്പോഴും പൊരുത്തപ്പെടാതെ വരികയും ചെയ്യാറുണ്ട്. ഇന്നലെ എൻ എച്ച് എസ് ആശുപത്രികളിൽ 55 മരണങ്ങൾ രേഖപ്പെടുത്തിയപ്പോൾ, ലണ്ടനിലെ ആശുപത്രികളിൽ ഒരു മരണം പോലും രേഖപ്പെടുത്തപ്പെട്ടില്ല എന്നതും ഒരു പ്രത്യേകതയാണ്. മാർച്ചിന് ശേഷം ഇതാദ്യമായാണ് ഇങ്ങനെ സംഭവിക്കുന്നത്. അതുപോലെ സ്‌കോട്ട്ലാൻഡിലും അയർലാൻഡിലും മരണങ്ങളൊന്നും രേഖപ്പെടുത്തിയിട്ടില്ല.

സ്‌കോട്ടലാൻഡിലും അയർലാൻഡിലും ഇത് തുടർച്ചയായ രണ്ടാം ദിവസമാണ് കോവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടാതിരിക്കുന്നത്. സർക്കാർ സ്വീകരിച്ച് കരശനമായ നടപടികൾ ഫലം കണ്ടുതുടങ്ങി എന്നതിന്റെ സൂചനയാണിതെന്നും വൈറസ് സാവധാനം രാജ്യത്തുനിന്നും മടങ്ങുകയാണെന്നുമായിരുന്നു ഹെൽത്ത് സെക്രട്ടറി ഇതിനെക്കുറിച്ച് പറഞ്ഞത്.ബ്ലാക്ക് ലൈവ്സ് മാറ്റർ പ്രക്ഷോഭകർ ആയിരക്കണക്കിനായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ സാമൂഹിക അകലം പാലിക്കാതെ കൂട്ടം കൂടിയ സാഹചര്യത്തിൽ കൊറോണയുടെ രണ്ടാം വരവിനെ കുറിച്ചോർത്ത് ആശങ്കപ്പെടുമ്പോഴാണ് ഇത്തരത്തിൽ ആശ്വാസകരമായ വാർത്ത ലഭിക്കുന്നത്.

ആരോഗ്യ വകുപ്പ് പുറത്തിറക്കിയ മറ്റൊരു കുറിപ്പിൽ പറയുന്നത് ഇന്നലെ 1,38,183 പേരെ പരിശോധനക്ക് വിധേയരാക്കി എന്നാണ്. ഇത് കോവിഡ് പ്രതിരോധത്തിൽ മുൻനിരയിൽ പ്രവർത്തിക്കുന്ന ആരോഗ്യ പ്രവർത്തകർക്കുള്ള ആന്റിബോഡി പരിശോധന ഉൾപ്പടെയാണ്. എന്നാലും പൊതുജനങ്ങളിൽ എത്രപേർ പരിശോധനക്ക് വിധേയരായി എന്ന കാര്യം ഇന്നലെയും പുറത്തുവിട്ടിട്ടില്ല. മെയ്‌ 22 ന് ശേഷം ഇക്കാര്യം രഹസ്യമായി വച്ചിരിക്കുകയാണ്. ഇന്നലെ പുതിയതായി 1,205 പേർക്കാണ് പുതിയതായി കോവിഡ് ബാധ സ്ഥിരീകരിച്ചതെന്നും ഒരു റിപ്പോർട്ടിൽ പറയുന്നു. ലോക്ക്ഡൗണിനു ശേഷമുള്ള കണക്കിൽ, ഇത് ഏറ്റവും കുറഞ്ഞ സംഖ്യയാണ്.

ഇതനുസരിച്ച് ബ്രിട്ടനിലെ മൊത്തം കോവിഡ് ബാധിതരുടെ എണ്ണം ഇപ്പോൾ 2,87,399 ആയി ഉയർന്നിട്ടുണ്ട്. ഞായറാഴ്‌ച്ചയും മരണസംഖ്യ 100 ൽ താഴെ ആയിരുന്നു. ഞായറാഴ്‌ച്ച 77 കോവിഡ് മരണങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഇത് തൊട്ടു മുൻപുള്ള ഞായറാഴ്‌ച്ചത്തേക്കാൾ 32 ശതമാനം കുറവുമാണ്.

ഇതിനിടയിൽ രാജ്യത്തെ റെസ്റ്റോറന്റുകളും പബ്ബുകളും ജൂൺ 22 മുതൽ തുറന്ന് പ്രവർത്തിക്കുമെന്നറിയുന്നു. ഹോസ്പിറ്റാലിറ്റി മേഖല അടച്ചിരുന്നാൽ ലക്ഷക്കണക്കിന് ആളുകൾക്കാണ് തൊഴിൽ നഷ്ടമുണ്ടാകുക എന്ന തിരിച്ചറിവിൽ നിന്നാണ് സർക്കാർ ഇവ തുറക്കാൻ മുൻകൈ എടുക്കുന്നത്. എന്നിരുന്നാലും ഉപഭോക്താക്കളെ പ്രവേശിപ്പിക്കുന്ന കാര്യത്തിൽ നിയന്ത്രണങ്ങൾ ഉണ്ടാകുമെന്നറിയുന്നു. നേരത്തേ പബ്ബുകളും റെസ്റ്റോറന്റുകളും ജൂലായ് 4 ന് ശേഷം തുറന്നാൽ മതിയെന്നായിരുന്നു തീരുമാനിച്ചിരുന്നത്. അതുപോലെ വിനോദ സഞ്ചാരികൾക്ക് ജൂലായ് പകുതിയോടെ യൂറോപ്യൻ യൂണിയനിൽ സ്വതന്ത്രമായി സഞ്ചരിക്കാൻ സാധിക്കും. 14 ദിവസത്തെ നിർബന്ധിത ക്വാറന്റൈൻ ഉണ്ടായിരിക്കുന്നതല്ല.

എന്നാൽ ഇന്നു മുതൽ ബ്രിട്ടനിൽ എത്തുന്നവർക്ക്, ബ്രിട്ടീഷ് പൗരന്മാർ ഉൾപ്പടെ, അവർ സെൽഫ് ഐസൊലേഷനിൽ ഇരിക്കുന്ന സ്ഥലത്തിന്റെ മേൽവിലാസം നൽകേണ്ടതുണ്ട്. 14 ദിവസത്തെ സെൽഫ് ഐസൊലേഷനാണ് പുതിയ നിയമം നിർദ്ദേശിക്കുന്നത്. ഇത് പാലിക്കാത്തവർക്ക് 100 പൗണ്ട് പിഴയും വിധിച്ചിട്ടുണ്ട്. വിമാന കമ്പനികളും ടൂർ ഓപ്പറേറ്റേഴേസും ഈ നിയമത്തിന് എതിരായി രംഗത്ത് എത്തിയിട്ടുണ്ട്. യാത്രക്കാരുടെ എണ്ണം ഗണ്യമായി കുറയ്ക്കാനേ ഈ നിയമം ഉതകൂ എന്നാണ് അവരുടെ വാദം. ഇതുമൂലം ഏകദേശം 25,000 പേർക്ക് തൊഴിൽ നഷ്ടം ഉണ്ടാകുമെന്ന് ഹീത്രൂ വിമാനത്താവളം അധികൃതരും പറയുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP