Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കൊറോണ വൈറസിന്റെ യു.കെ വകഭേദം; മാർച്ച് മാസത്തോടെ അമേരിക്കയിൽ പടർന്നേക്കുമെന്ന് മുന്നറിയിപ്പ്; ശക്തമായ പ്രതിരോധ നടപടികൾ വേണമെന്നും യുഎസ് രോഗ പ്രതിരോധ കേന്ദ്രം

കൊറോണ വൈറസിന്റെ യു.കെ വകഭേദം; മാർച്ച് മാസത്തോടെ അമേരിക്കയിൽ പടർന്നേക്കുമെന്ന് മുന്നറിയിപ്പ്; ശക്തമായ പ്രതിരോധ നടപടികൾ വേണമെന്നും യുഎസ് രോഗ പ്രതിരോധ കേന്ദ്രം

ന്യൂസ് ഡെസ്‌ക്‌

വാഷിങ്ടൺ: കൂടുതൽ രോഗവ്യാപന ശേഷിയുള്ള കൊറോണ വൈറസിന്റെ പുതിയ യു.കെ വകഭേദം മാർച്ച് മാസത്തോടെ അമേരിക്കയിൽ പടർന്നു പിടിച്ചേക്കുമെന്ന് മുന്നറിയിപ്പ്. പുതിയ വകഭേദത്തെ നേരിടാൻ കൂടുതൽ ശക്തമായ പ്രതിരോധ നടപടികൾ ആവശ്യമാണെന്നും യുഎസ് രോഗ പ്രതിരോധ കേന്ദ്രം (സി.ഡി.എസ്) മുന്നറിയിപ്പ് നൽകി. വകഭേദം വന്ന വൈറസ് ഇതുവരെ 30 രാജ്യങ്ങളിൽ സ്ഥിരീകരിച്ചിട്ടുണ്ട്.

കോവിഡ് കാരണം ബുദ്ധിമുട്ടുന്ന ആരോഗ്യ മേഖലയ്ക്ക് 70 ശതമാനം അധിക വ്യാപന ശേഷിയുള്ള പുതിയ വൈറസിന്റെ സാന്നിധ്യം കൂടുതൽ ഭീഷണി ഉയർത്തും. പൊതുജനാരോഗ്യ സംവിധാനങ്ങൾ ശക്തിപ്പെടുത്താനും ജനങ്ങൾക്ക് സഞ്ചിത പ്രതിരോധം ആർജിക്കാനായുള്ള പ്രവർത്തനങ്ങൾ വർധിപ്പിക്കാനും സിഡിഎസ് നിർദ്ദേശം നൽകിയെന്ന് അമേരിക്കൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

രോഗവ്യാപനം മാർച്ചാകുന്നതോടെ രൂക്ഷമാകുന്നതിന് മുമ്പ് പ്രതിരോധ നടപടി ശക്തമാക്കണമെന്നാണ് മുന്നറിയിപ്പിലുള്ളത്. അമേരിക്കയിലെ പത്ത് സംസ്ഥാനങ്ങളിലായി നിലവിൽ 76 പേർക്കാണ് പുതിയ വൈറസ് വകഭേദം സ്ഥിരീകരിച്ചിട്ടുള്ളത്.

ജനങ്ങളെ വൈറസിൽ നിന്ന് സംരക്ഷിക്കാൻ വാക്സിൻ കുത്തിവെയ്‌പ്പ് വർധിപ്പിക്കണമെന്നും റിപ്പോർട്ടിലുണ്ട്. മാസ്‌ക് ധരിക്കൽ, സാമൂഹിക അകലം എന്നീ സുരക്ഷാ മുൻകരുതൽ നടപടികൾ ശീലമാക്കണം. ഈ പ്രതിരോധ നടപടികൾ അധികം വൈകികാതെ എത്രയും പെട്ടെന്ന് നടപ്പാക്കിയാൽ കൂടുതൽ ഫലപ്രദമാകുമെന്ന് സിഡിഎസ് നിർദ്ദേശം നൽകിയതായും റിപ്പോർട്ടിൽ പറയുന്നു. കോവിഡ് ഏറ്റവും കൂടുതൽ ബാധിച്ച യുഎസിൽ ഇതിനോടകം 2.3 കോടിയിലേറെ പേർക്ക് വൈറസ് സ്ഥിരീകരിച്ചിട്ടുണ്ട്. നാല് ലക്ഷത്തോളം പേർക്കാണ് രോഗം ബാധിച്ച് ജീവൻ നഷ്ടമായത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP