Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ബ്രിട്ടനിൽ ജനിച്ചു വളർന്ന ഇരട്ടകൾ നിസ്സാരകുറ്റത്തിന് ജയിലിലായ ശേഷം പുറത്തിങ്ങിയപ്പോൾ നാട് കടത്തുവാനുള്ള ഉത്തരവ്; ഇരുവരേയും വേർതിരിച്ച് ഹോം ഓഫീസ് അയക്കുന്നത് രണ്ട് രാജ്യങ്ങളിലേക്ക്; ബ്രിട്ടനിൽ ജനിച്ചാലും പൗരത്വം ഇല്ലെങ്കിൽ സംഭവിക്കുന്നത്

ബ്രിട്ടനിൽ ജനിച്ചു വളർന്ന ഇരട്ടകൾ നിസ്സാരകുറ്റത്തിന് ജയിലിലായ ശേഷം പുറത്തിങ്ങിയപ്പോൾ നാട് കടത്തുവാനുള്ള ഉത്തരവ്; ഇരുവരേയും വേർതിരിച്ച് ഹോം ഓഫീസ് അയക്കുന്നത് രണ്ട് രാജ്യങ്ങളിലേക്ക്; ബ്രിട്ടനിൽ ജനിച്ചാലും പൗരത്വം ഇല്ലെങ്കിൽ സംഭവിക്കുന്നത്

മറുനാടൻ ഡെസ്‌ക്‌

ലണ്ടൻ: ലണ്ടനിൽ ജനിച്ച്, ഇതുവരെ ബ്രിട്ടൻ വിട്ട് പുറത്ത് പോകാത്ത ഇരട്ടസഹോദരങ്ങൾ ഇപ്പോൾ കരീബിയയിലെ വ്യത്യസ്ത രാജ്യങ്ങളിലേക്ക് നാടുകടത്തൽ ഭീഷണി നേരിടുകയാണ്. ശരീരക്ഷതം ഏല്പിച്ചു എന്ന കുറ്റത്തിന് ജയിൽ ശിക്ഷ അനുഭവൈക്കുന്ന അവർ ശിക്ഷകഴിഞ്ഞാൽ ഉടൻ ഇത് നടപ്പാക്കും. 24 കാരനായ ഡാറേൽ റോബെർട്ട്സിന് അയാളുടെ ജയിൽ ശിക്ഷ കഴിഞ്ഞാലുടൻ ഡൊമിനിക്കൻ റിപ്പബ്ലിക്കിലേക്ക് നാടുകടത്താനാണ് ഉത്തരവ്. തന്റെ പിതാവ്, ഡൊമിനിക്ക എന്ന ഒരു ദ്വീപിൽ ജനിച്ചതുകൊണ്ട് അധികാരികൾക്ക് വന്ന പിശകായിരിക്കാം ഇതെന്നാണ് അയാൾ പറയുന്നത്.

അതേ സമയം അയാളുടെ ഇരട്ട സഹോദരൻ ഡാറേൻ റൊബർട്ട്സിനെ ശിക്ഷാ കാലാവധിക്ക് ശേഷം നാടുകടത്തുന്നത് ഗ്രനേഡയിലേക്കായിരിക്കും എന്നാണ് ജയിൽ ജീവനക്കാർ അയാളെ അറിയിച്ചിരിക്കുന്നത്.ഗ്രനേഡ സ്വദേശികളായ അവരുടെ മാതാവും മാതുലനും മരിച്ചതിനെ തുടർന്ന് 13 വയസ്സിൽ ഇരുവരും സോഷ്യൽ കെയറിൽ പ്രവേശിച്ചു എന്നാണേ ഡാരേൽ പറയുന്നത്. അവരുടെ ചുമതലയുണ്ടായിരുന്ന ഈലിങ് സോഷ്യൽ സർവീസ് പക്ഷെ അവരുടെ പൗരത്വത്തിനായി ഒരു ശ്രമവും നടത്തിയില്ല എന്നും അയാൾ ആരോപിച്ചു.

2013-ൽ 35 കാരനായ ഒരുാളെ ലോഹദണ്ഡ് കൊണ്ട് തലക്കടിച്ച് പരിക്കേല്പിച്ച കുറ്റത്തിന് ജയിൽ ശിക്ഷ വഹിക്കുന്ന ഡാരേൽ ഉടനെ ശിക്ഷാ കാലാവധി കഴിഞ്ഞ് പുറത്തിറങ്ങും. അന്ന് 19 വയസ്സായിരുന്ന ഡാരേൽ ഇരയുടെ കാറിനു നേരെ കല്ലെറിയുകയും അയാളുടെ ഭാര്യയുടെ മുൻപിൽ വച്ച് അയാളെ മർദ്ദിക്കുകയും ചെയ്തിരുന്നു. എന്നാൽ അയാളുടെ സഹോദരൻ ചെയ്ത കുറ്റത്തിന്റെ സാഹചര്യം അറിയുവാൻ കഴിഞ്ഞിട്ടില്ല. എന്നാലും അത് തികച്ചും വ്യത്യസ്തമായ ഒരു കേസാണ്.

നാടുകടത്തൽ നോട്ടീസ് ലഭിച്ച ഡാറേൽ ആകെ പരിഭ്രാന്തനാണ്. തികച്ചും പ്രശ്ന കലുഷിതമായ ഒരു ബാല്യത്തിന്റെ ഇരയാണ് ഡാരേൽ എന്നാണ് അയാളുടെ അഭിഭാഷകൻ വാദിക്കുന്നത്. ജയിൽ വിമോചിതനാകുന്ന സമയത്ത് കാത്തിരിക്കുന്ന ദുര്യോഗം തന്നെ അത്യന്തം വിഷമിപ്പിക്കുന്നു എന്ന് അയാൾ പറയുന്നു. താൻ ജനിച്ചത് ബ്രിട്ടനിലാണെന്ന് പറഞ്ഞപ്പോൾ ജയിൽ ജീവനക്കാർ പോലും വിശ്വസിച്ചില്ലെന്നും അയാൾ കൂട്ടിച്ചേർത്തു.

ജനിച്ചതും സ്‌കൂൾ വിദ്യാഭ്യാസം നടത്തിയതും ബ്രിട്ടനിലായിരുന്നെങ്കിലും അത് തെളിയിക്കാനുള്ള രേഖകൾ ഇല്ലാതെപോയതാണ് ഈ സഹോദരങ്ങളുടെ ദുരവസ്ഥക്ക് കാരണം.നാടുകടത്തുന്നതോടൊപ്പം 1,500 പൗണ്ടിന്റെ റിട്ടേൺ ഹോം പാക്കേജും ഡറേലിന് നൽകിയിട്ടുണ്ട്. അയാളുടെ സഹോദരൻ ഡറേനിന്റെ ശിക്ഷാ കാലാവധിയും പൂർത്തിയാകാറായിട്ടുണ്ട്. വിവാഹിതനായ ഇയാൾക്ക് അഞ്ച് വയസ്സുള്ള ഒരു കുട്ടിയുമുണ്ട്.

അതേ സമയം ഈലിങ് കൗൺസിൽ ഇരുവരുമായും ഇവരുടെ അഭിഭാഷകരുമായും തുടർച്ചയായി ബന്ധപ്പെടുന്നുന്റ്. പൗരത്വത്തിന് അപേക്ഷിക്കാനുള്ള രേഖകൾ നൽകിയിട്ടുമുണ്ട്. എന്നാൽ അപേക്ഷ മുന്നോട്ട് കൊണ്ടുപോകുവാനായി ഇരുവരും അതിൽ ഒപ്പിട്ടിട്ടില്ല.12 മാസത്തിലധികം ജയിൽ ശിക്ഷ അനുഭവിച്ച ബ്രിട്ടീഷ് പൗരന്മാർ അല്ലാത്തവരെ നാടുകടത്തുവാനുള്ള നിയമം ബ്രിട്ടനിലുണ്ട്. മാത്രമല്ല, ബ്രിട്ടൻ പൗരത്വത്തിന് അപേക്ഷിക്കുന്നവർ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടവർ ആയിരിക്കരുത് എന്നും നിയമം അനുശാസിക്കുന്നു. ഇതാണ് ഇവരുടെ കാര്യം അനിശ്ചിതത്വത്തിൽ ആക്കിയിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP