Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

കൊലപാതകികളും ബലാത്സംഗികളും അടക്കം 23 ക്രിമിനലുകളെ നാട് കടത്താനുള്ള നീക്കം അവസാന നിമിഷം തറഞ്ഞ് കോടതി; താരങ്ങളും ലേബർ പാർട്ടിയും ബ്രിട്ടനെ കുഴയ്ക്കുന്ന കഥ

കൊലപാതകികളും ബലാത്സംഗികളും അടക്കം 23 ക്രിമിനലുകളെ നാട് കടത്താനുള്ള നീക്കം അവസാന നിമിഷം തറഞ്ഞ് കോടതി; താരങ്ങളും ലേബർ പാർട്ടിയും ബ്രിട്ടനെ കുഴയ്ക്കുന്ന കഥ

മറുനാടൻ ഡെസ്‌ക്‌

ലണ്ടൻ: പൊതുസമൂഹത്തിൽ നിന്നും വേറിട്ട് ചിന്തിക്കുന്നവർ പലപ്പോഴും വിചിത്രങ്ങളായ നടപടികളുമായി മുന്നോട്ട് വരാറുണ്ട്. അതുപോലൊന്നാണ് ഇവിടെയും സംഭവിച്ചിരിക്കുന്നത്. ജമൈക്കൻ പൗരനായ ഒരു കൊലപാതകിയേയും രണ്ട് ബലാത്സംഗികളേയും നാടുകടത്താനുള്ള ബ്രിട്ടന്റെ തീരുമാനം ഇത്തരത്തിൽ പെട്ട ചിലരുടെ നടപടികൾ മൂലം വേണ്ടെന്ന് വയ്ക്കേണ്ടി വന്നിരിക്കുന്നു. ചില സെലിബ്രിറ്റികളുടേയും ലേബർപാർട്ടിയിലെ എം പി മാരുടെയും പിന്തുണായോടെയുള്ള നിയമനടപടികൾക്കൊടുവിൽ, ഇവരെ നാടുകടത്തുന്നത് തടഞ്ഞുകൊണ്ട് കോടതി ഉത്തരവായി.

അവസാന നിമിഷ അപ്പീലിൽ അനുകൂല വിധി വന്നതോടെ, നാടുകടത്താനായി കയറ്റിയ വിമാനത്തിൽ നിന്നാണ് 2003-ൽ ഒരു കൊലപാതകക്കുറ്റത്തിന് ശിക്ഷയേറ്റുവാങ്ങിയ മൈക്കൽ അന്റോണിയോ എന്ന ജമൈക്കൻ പൗരനെ പിടിച്ചിറക്കിയത്. ഒരു മയക്കുമരുന്നുമായി ബന്ധപ്പെട്ട തർക്കത്തിനൊടുവിൽ തന്റെ എതിരാളിയെ ആറുപ്രാവശ്യം വെടിയുതിർത്തുകൊന്ന കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട അന്റോണിയോയ്ക്ക് ഇപ്പോൾ 50 ൽ അധികം പ്രായമുണ്ട്.

മൊത്തം 23 കുറ്റവാളികളാണ് മനുഷ്യാവകാശ സംരക്ഷണം ഉൾപ്പടെയുള്ള വാദങ്ങൾ ഉയർത്തി അവസാന നിമിഷ അപ്പീൽ നൽകിയിരുന്നത്. വിവിധ കുറ്റങ്ങളിൽ ജയിലലടയ്ക്കപ്പെട്ട ജമൈക്കൻ പൗരന്മാരാണ് ഇവർ. പ്രശസ്ത മോഡലായ നവോമി കാംബെൽ, ലൈൻ ഓഫ് ഡ്യുട്ടിയിലെ താരം താൻഡി ന്യുട്ടൺ, ജെയിംസ്ബോണ്ട് സിനിമകളിലെ സ്ഥിരം സാന്നിദ്ധ്യമായ നവോമി ഹാരിസ്, ചരിത്രകാരനായ ഡേവിഡ് ഒലുസോഗ എന്നിവർ ഇവർക്ക് പിന്തുണയുമായി എത്തിയ സെലിബ്രിറ്റികളിൽ ഉൾപ്പെടുന്നു. ഇവരെ നാടുകടത്തരുതെന്ന് ആവശ്യപ്പെട്ടുള്ള നിവേദനത്തിൽ ഇവർ ഒപ്പ് വയ്ക്കുകയും ചെയ്തിട്ടുണ്ട്.

ബലാത്സംഗ കുറ്റത്തിന് ശിക്ഷയനുഭവിക്കുന്ന രണ്ടുപേർ, വധശ്രമത്തിന് ശിക്ഷയനുഭവിക്കുന്ന രണ്ടുപേർ എന്നിവരും ഇന്നലെ അവസാന നിമിഷ അപ്പീൽ നൽകിയവരിൽ ഉൾപ്പെടുന്നു. മറ്റുള്ളവരെല്ലാം മയക്കുമരുന്നു കേസിലും അനധികൃതമായി ആയുധം കൈവശം വച്ച കേസിലും ശിക്ഷിക്കപ്പെട്ടവരാണ്. ഇവരെ നാടുകടത്തുവാനുള്ള തീരുമാനം റദ്ദ് ചെയ്തതോടെ ഇവർ അധികം താമസിയതെ ശിക്ഷ കഴിഞ്ഞ് തെരുവിലിറങ്ങും. ഇത്തരത്തിൽ നാടുകടത്തപ്പെടേണ്ട 57 പേരുടെ പട്ടികയിൽ നിന്നും 13 കുറ്റവാളികൾ മാത്രമാണ് ഇന്നലെ പ്രത്യേക വിമാനത്തിൽ പറന്നുയർന്നത്.

ബാക്കിയുള്ളവരിൽ 21 പേർ നടുകടത്തലിനെതിരെ നേരത്തേ അപ്പീൽ നൽകുകയും ഈ പട്ടികയിൽ നിന്നും പേര് നീക്കം ചെയ്യപ്പെടുകയും ചെയ്തവരാണ്. പട്ടികയിൽ ഉണ്ടായിരുന്ന 57 പേരും ജമൈക്കയിൽ ജനിച്ചവരാണ്. ഒരാൾ പോലും ബ്രിട്ടീഷ് പൗരനല്ല എന്നതും ശ്രദ്ധേയമാണ്. എന്നിട്ടും അവരെ ബ്രിട്ടനിൽ തുടരാൻ അനുവദിക്കണം എന്നതായിരുന്നു ലേബർ പാർട്ടിയുടെ ആവശ്യം. 2018-ൽ ഇത്തരത്തിൽ പലരേയും നാടുകടത്തിയതിന്റെ പേരിൽ വിൻഡ്റഷ് സ്‌കാൻഡൽ എന്നപേരിൽ കുപ്രസിദ്ധിയാർജ്ജിച്ച സംഭവവുമായായിരുന്നു പ്രതിപക്ഷ എം പിമാർ ഇതിനെ താരതമ്യം ചെയ്തിരുന്നത്. എന്നാൽ, വിൻഡ്റഷ് സ്‌കാൻഡലിൽ ഉൾപ്പെട്ടവരെല്ലാം നിരപരാധികൾ ആയിരുന്നെന്ന കാര്യം അവർ സൗകര്യപൂർവ്വം മറന്നു.

കൊലപാതകികളായ പോൾ ബിങ്ഹാം, റിക്കാർഡോ ഫോബ്സ്, ഫിറ്റ്സോയ് ഡേലെ എന്നിവർ ഇന്നലെ നാടുകടത്തപ്പെട്ടവരേയും കൊണ്ട് പറന്നുയർന്ന പ്രത്യേക വിമാനത്തിൽ ഉണ്ടായിരുന്നു. ഈ വിമാനത്തിൽ നിന്നും നിരവധി കുറ്റവാളികളെ ഒഴിവാക്കുവാനായി ഇമിഗ്രേഷൻ ലോ സ്ഥാപനങ്ങൾ അവസാന നിമിഷ തന്ത്രങ്ങൾ ഒരുക്കുന്നതിൽ അതിയായ ഖേദമുണ്ടെന്ന് ഇമിഗ്രേഷൻ മന്ത്രി ക്രിസ് ഫിലിപ്പ് പറഞ്ഞു. ഇത്തരത്തിൽ ലിസ്റ്റിൽ ഉൾപ്പെട്ടവർ നിരപരാധികളല്ലെന്നും, തികഞ്ഞ കുറ്റവാളികളണെന്നത് ഓർക്കണമെന്നും അദ്ദേഹം പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP