Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202022Tuesday

ബ്രിട്ടനിൽ ചെന്ന് ബോംബ് സ്ഫോടനങ്ങളെക്കുറിച്ച് ചർച്ച ചെയ്യുന്നവർ അറിയുക.. പൊലീസ് നിങ്ങളുടെ പിന്നാലെയുണ്ട്; പാർലിമെന്റ് ആക്രമണം അള്ളാഹുവിന്റെ പദ്ധതിയെന്ന് ഫാമിലി ഗ്രൂപ്പിൽ ചർച്ച ചെയ്തതിന് യുവതിയും സഹോദരങ്ങളും ജയിലിലായി

ബ്രിട്ടനിൽ ചെന്ന് ബോംബ് സ്ഫോടനങ്ങളെക്കുറിച്ച് ചർച്ച ചെയ്യുന്നവർ അറിയുക.. പൊലീസ് നിങ്ങളുടെ പിന്നാലെയുണ്ട്; പാർലിമെന്റ് ആക്രമണം അള്ളാഹുവിന്റെ പദ്ധതിയെന്ന് ഫാമിലി ഗ്രൂപ്പിൽ ചർച്ച ചെയ്തതിന് യുവതിയും സഹോദരങ്ങളും ജയിലിലായി

മറുനാടൻ ഡെസ്‌ക്‌

ലണ്ടൻ: 2017ൽ ബ്രിട്ടീഷ് പാർലിമെന്റിനെ ലക്ഷ്യമിട്ട് നടത്തിയ ജിഹാദി ആക്രമണം അള്ളാഹുവിന്റെ പദ്ധതിയാണെന്ന് ഫാമിലി വാട്സാപ്പ് ഗ്രൂപ്പിൽ അഭിപ്രായപ്പെട്ട നോർത്ത് ലണ്ടനിലെ എഡ്മണ്ടനിലുള്ള അസ്മ അവെയ്സും സഹോദരങ്ങളും ജയിലിലായി. ഫാമിലി ഗ്രൂപ്പുകളിൽ ബോംബ് സ്ഫോടനങ്ങളെക്കുറിച്ചും സമാന വിഷയങ്ങളെക്കുറിച്ചും ചർച്ച ചെയ്യുന്നവർക്ക് ഇത് ആരും കാണാൻ പോകുന്നില്ലെന്ന് ഒരു തെറ്റിദ്ധാരണയുണ്ട്. ഇത്തരക്കാർക്കുള്ള കടുത്ത മുന്നറിയിപ്പാണ് ഈ മുസ്ലിം യുവതിക്കും സഹോദരങ്ങൾക്കുമെതിരെയുണ്ടായിരിക്കുന്ന നടപടിയെന്നും എടുത്ത് കാട്ടപ്പെടുന്നു.

ഐസിസിനെ പിന്തുണയ്ക്കുന്ന നിലപാടുകൾ കുറേക്കാലമായി എടുത്ത് വരുന്ന 30കാരിയാണ് അസ്മ. ഇതിന് പുറമെ ഇവരുടെ സഹോദരൻ അഹമ്മദും ഭർത്താവ് അബ്ദുൾഅസീസ് അബു മുൻയെയും ഐസിസ് വീഡിയോകൾ പതിവായി ഷെയർ ചെയ്യുന്നവരാണ്. വെസ്റ്റ്മിൻസ്റ്ററിൽ നടന്ന ഭീകരാക്രമണം അള്ളാഹുവിന്റെ ഇഷ്ടത്തിനനുസരിച്ചുള്ളതായിരുന്നുവെന്ന് ഫാമിലി ഗ്രൂപ്പിൽ അഭിപ്രായപ്പെട്ടപ്പോൾ ഇത് പൊലീസ് അറിഞ്ഞ് തനിക്ക് 19 മാസത്തോളം തടവിൽ കിടക്കേണ്ടി വരുമെന്ന് അസ്മ സ്വപ്നത്തിൽ പോലും വിചാരിച്ചിരുന്നില്ല.

Stories you may Like

ജിഹാദി മാഗസിനായ റുമായത്തിന്റെ പതിപ്പുകളും അസ്മയുടെ കൈവശം കണ്ടെടുത്തിരുന്നു. അവിശ്വാസികളെ എളുപ്പം കൊല്ലാനുള്ള കത്തി ഏതെന്ന് സംബന്ധിച്ച നിർദേശങ്ങൾ അടങ്ങുന്ന ലേഖനം വരെ പ്രസിദ്ധീകരിച്ചിരിക്കുന്ന മാഗസിനാണിത്. നാല് പേരുടെ മരണത്തിന് കാരണമായ വെസ്റ്റ്മിൻസ്റ്റർ ആക്രമണം ദൈവഹിതമായിരുന്നുവെന്നാണ് അസ്മ അഭിപ്രായപ്പെട്ടിരുന്നത്. മാഞ്ചസ്റ്റർ അരീനയിൽ നടന്ന ജിഹാദി ആക്രമണത്തെ ന്യായീകരിച്ച് കൊണ്ടുള്ള സന്ദേശവും അസ്മയുടെ ഫോണിൽ നിന്നും പൊലീസ് കണ്ടെടുത്തിരുന്നു. ഈ അരീനയിൽ സാത്താന്റെ കൺസർട്ടാണ് നടന്ന് വന്നതെന്നും അവിടെ ആക്രമണം നടത്തിയതിൽ യാതൊരു തെറ്റുമില്ലെന്നായിരുന്നു അസ്മ കുറിച്ചിരുന്നത്.

അസ്മയുടെ സഹോദരൻ അഹമ്മദിനെ ജഡ്ജ് 25 മാസത്തേക്കും ഭർത്താവ് അബ്ദുൾ അസീസ് അബു മുൻയെയെ 15 മാസത്തേക്കുമായിരുന്നു ജയിലിൽ ഇട്ടിരുന്നത്. ഇവർ മൂന്ന് പേരും കുറ്റക്കാരാണെന്ന് വ്യക്തമായ തെളിവുകൾ ലഭിച്ചിരുന്നു. അസ്മയുടെ വെയിൽ, സുലൈമാൻ എന്നീ സഹോദരന്മാർ 2015 ആദ്യം തന്നെ സിറിയയിലേക്ക് പലായനം ചെയ്യുകയും ഐസിസിന് വേണ്ടി പോരാടി മരിക്കുകയും ചെയ്തുവെന്നാണ് സൂചന. ഓൾഡ് ബെയ്ലി കോടതിയിലാണ് അസ്മയെയും ഭർത്താവിനെയും സഹോദരനെയും വിചാരണ ചെയ്തിരിക്കുന്നത്.

ഈ ഫാമിലി വാട്സാപ്പ് ഗ്രൂപ്പിൽ ഇവർ ഐസിസ് ആശയങ്ങളും മെറ്റീരിയലുകളും ഷെയർ ചെയ്യുകയും ചർച്ച ചെയ്യുകയും ചെയ്തിരുന്നുവെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. എന്തെങ്കിലും മാനസിക സമ്മർദത്തിന്റെ പേരിലായിരിക്കാം ഭീകരാക്രമണത്തെ പിന്തുണച്ച് അസ്മ വാട്സാപ്പിൽ അഭിപ്രായപ്രകടനം നടത്തിയതെന്ന് അസ്മയുടെ അഭിഭാഷകനായ റിയാനൻ ക്രിമ്മിൻസ് വാദിച്ചെങ്കിലും ഫലമുണ്ടായില്ല. ഇവർ വാട്സാപ്പിലൂടെ പങ്ക് വച്ചതും പ്രചരിപ്പിച്ചതും കടുത്ത ഭീകരവാദമാണെന്നും അതിനാൽ ശിക്ഷിക്കണമെന്നും മാർക്ക് ഡെന്നിസ് ക്യൂസി ജഡ്ജിനെ ബോധിപ്പിക്കുകയും പ്രതികൾക്ക് ശിക്ഷ വാങ്ങിക്കൊടുക്കാനും സാധിച്ചിരിക്കുകയാണ്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Loading...
Go to TOP