Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

യുഎഇയിൽ ഇന്ന് കോവിഡ് ബാധ സ്ഥിരീകരിച്ചത് 626 പേർക്ക്; രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 92,095 ആയി

യുഎഇയിൽ ഇന്ന് കോവിഡ് ബാധ സ്ഥിരീകരിച്ചത് 626 പേർക്ക്; രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 92,095 ആയി

മറുനാടൻ ഡെസ്‌ക്‌

അബുദാബി: യുഎഇയിൽ ഇന്ന് കോവിഡ് ബാധ സ്ഥിരീകരിച്ചത് 626 പേർക്ക്. അതേസമയം 988 പേർ കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗമുക്തരാവുകയും ചെയ്‍തു. ഒരു കോവിഡ് മരണമാണ് ഇന്ന് രാജ്യത്ത് റിപ്പോർട്ട് ചെയ‍്‍തിരിക്കുന്നത്. ഇതുവരെ 92,095 പേർക്കാണ് യുഎഇയിൽ കോവിഡ് ബാധ സ്ഥിരീകരിക്കപ്പെട്ടിട്ടുള്ളത്. ഇവരിൽ 81,462 പേരും രോഗമുക്തരായി. 413 പേർ മരണത്തിന് കീഴടങ്ങി. ഇപ്പോൾ 10,220 കോവിഡ് രോഗികളാണ് രാജ്യത്തുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 76,888 കോവിഡ് പരിശോധനകൾ നടത്തിയതിൽ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. രാജ്യത്ത് ഇതുവരെ 95 ലക്ഷത്തോളം കോവിഡ് പരിശോധനകൾ നടത്തിയിട്ടുണ്ട്.

അതേസമയം കോവിഡ് മാർഗനിർദ്ദേശങ്ങൾ പാലിക്കാതെ പ്രവർത്തിക്കുന്ന വ്യാപാര സ്ഥാപനങ്ങൾക്കെതിരെ കർശന പരിശോധന രാജ്യത്ത് തുടരുകയാണ്. നിയമലംഘനം നടത്തിയ നിരവധി സ്ഥാപനങ്ങൾ പൂട്ടിച്ചു. കോവിഡ് മുൻകരുതൽ നടപടികൾ സ്വീകരിക്കുന്നതിൽ വീഴ്‍ച വരുത്തുന്ന സ്വകാര്യ സ്‍കൂളുകളിൽ നിന്ന് 2,50,000 ദിർഹം വരെ പിഴ ഈടാക്കുമെന്നും അധികൃതർ അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP