Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

യുഎഇയിൽ ഇന്ന് 264 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു; നിലവിൽ രാജ്യത്തുള്ളത് 6322 കോവിഡ് രോഗികൾ

യുഎഇയിൽ ഇന്ന് 264 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു; നിലവിൽ രാജ്യത്തുള്ളത് 6322 കോവിഡ് രോഗികൾ

മറുനാടൻ ഡെസ്‌ക്‌

അബുദാബി: യുഎഇയിൽ ഇന്ന് 264 പേർക്ക് കൂടി കോവിഡ് ബാധ സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് കോവിഡ് സ്ഥിരീകരിക്കപ്പെട്ടവരുടെ എണ്ണം 59,177 ആയി. ചികിത്സയിലായിരുന്ന 328 പേർ രോഗമുക്തരാവുകയും ചെയ്തു. വൈറസ് ബാധിതരിൽ 52,510 പേരും ഇതിനോടകം രോഗമുക്തരായിട്ടുണ്ട്. ഇന്ന് ഒരു കോവിഡ് മരണമാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടത്.

345 പേരാണ് രാജ്യത്ത് ഇതുവരെ കോവിഡ് ബാധയെ തുടർന്ന് മരിച്ചത്. നിലവിൽ 6322 കോവിഡ് രോഗികളാണ് രാജ്യത്തുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം 47,000 കോവിഡ് പരിശോധനകളാണ് രാജ്യത്ത് നടത്തിയതെന്ന് ആരോഗ്യ പ്രതിരോധ മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു. അതേസമയം പുതിയ കോവിഡ് വാക്സിന്റെ മൂന്നാം ഘട്ട പരീക്ഷണവും രാജ്യത്ത് പുരോഗമിക്കുകയാണ്. ഇതിനോടകം പതിനായിരത്തിലേറെപ്പേർ വാക്സിൻ സ്വീകരിക്കാൻ സന്നദ്ധത അറിയിച്ച് ഓൺലൈൻ രജിസ്റ്റർ ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP