Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

യുഎഇയിൽ ഇന്ന് 1008 പേർക്ക് കോവിഡ് ബാധ; രണ്ട് രോ​ഗികൾ കൂടി മരിച്ചതോടെ രാജ്യത്തെ കോവിഡ് മരണസംഖ്യ 409 ആയി

യുഎഇയിൽ ഇന്ന് 1008 പേർക്ക് കോവിഡ് ബാധ; രണ്ട് രോ​ഗികൾ കൂടി മരിച്ചതോടെ രാജ്യത്തെ കോവിഡ് മരണസംഖ്യ 409 ആയി

മറുനാടൻ മലയാളി ബ്യൂറോ

അബുദാബി: യുഎഇയിൽ ഇന്ന് രണ്ട് കോവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്തു. രാജ്യത്ത് ഇതുവരെ 409 കോവിഡ് രോ​ഗികളാണ് മരണത്തിന് കീഴടങ്ങിയത്. ഇന്ന് 1008 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. അതേസമയം 882 പേർ രോഗമുക്തരാവുകയും ചെയ്‍തു. കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം 92,000 കോവിഡ് പരിശോധനകൾ രാജ്യത്ത് നടത്തിയതായും കണക്കുകൾ വ്യക്തമാക്കുന്നു. ഇതുവരെയുള്ള കണക്കുകൾ പ്രകാരം 89,540 പേർക്ക് യുഎഇയിൽ വൈറസ് ബാധ സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. ഇവരിൽ 78,819 പേരും ഇതിനോടകം തന്നെ രോഗമുക്തി നേടി. നിലവിൽ 10,312 രോഗികൾ രാജ്യത്ത് ചികിത്സയിലുണ്ട്.

അതിനിടെ വിവിധ രംഗങ്ങളിലെ മുൻനിര പ്രവർത്തകർക്ക് കോവിഡ് വാക്സിന്റെ ആദ്യ ഡോസ് നൽകിത്തുടങ്ങി. കോവിഡ് രോഗബാധയേൽക്കാൻ സാധ്യത കൂടുതലുള്ളവർക്കാണ് ആദ്യം വാക്സിൻ നൽകുന്നത്. നിലവിൽ 125 രാജ്യങ്ങളിൽ നിന്നുള്ള 31,000 പേരിൽ നടക്കുന്ന വാക്സിൻ പരീക്ഷണം വിജയകരമാണെന്നാണ് വിലയിരുത്തൽ. വിദേശികൾക്ക് രാജ്യത്തേക്ക് പ്രവേശിക്കാൻ കഴിഞ്ഞ ദിവസം മുതൽ യുഎഇ വിസകളും നൽകിത്തുടങ്ങിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP