Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202028Saturday

യുഎഇയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 1,578 പേർക്ക്; രാജ്യത്തെ ഏറ്റവും ഉയർന്ന പ്രതി​ദിന രോ​ഗബാധ

യുഎഇയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 1,578 പേർക്ക്; രാജ്യത്തെ ഏറ്റവും ഉയർന്ന പ്രതി​ദിന രോ​ഗബാധ

മറുനാടൻ ഡെസ്‌ക്‌

അബുദാബി: യുഎഇയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 1,578 പേർക്ക്. ഇതുവരെയുള്ള ഏറ്റവും ഉയർന്ന പ്രതിദിന കണക്കാണ് ഇന്നത്തേത്. 1,538 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതായിരുന്നു ഇന്നലെ വരെ റിപ്പോർട്ട് ചെയ്ത ഉയർന്ന പ്രതിദിന രോഗനിരക്ക്. ചികിത്സയിലായിരുന്ന രണ്ട് പേർ കൂടി മരിച്ചു.1,550 പേർ രോഗമുക്തി നേടി. 120,710 പേർക്കാണ് യുഎഇയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. ഇതിൽ113,364 പേർ രോഗമുക്തി നേടി. 474 പേരാണ് രാജ്യത്ത് ആകെ കോവിഡ് ബാധിച്ച് മരിച്ചത്. നിലവിൽ 6,872 പേർ ചികിത്സയിലാണ്. 114,483 പരിശോധനകൾ കൂടി പുതുതായി നടത്തി. ഇതുവരെ 12.1 ദശലക്ഷത്തിലധികം കോവിഡ് പരിശോധനകൾ രാജ്യത്ത് നടത്തിയിട്ടുണ്ടെന്ന് യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP