Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202028Wednesday

യുഎഇയിൽ ഇന്ന് പുതിയ കോവിഡ് ബാധിതരെക്കാൾ കൂടുതൽ രോ​ഗമുക്തർ; 851പേർക്ക് രോ​ഗം സ്ഥിരീകരിച്ചപ്പോൾ രോ​ഗമുക്തി നേടിയത് 868 പേർ

യുഎഇയിൽ ഇന്ന് പുതിയ കോവിഡ് ബാധിതരെക്കാൾ കൂടുതൽ രോ​ഗമുക്തർ; 851പേർക്ക് രോ​ഗം സ്ഥിരീകരിച്ചപ്പോൾ രോ​ഗമുക്തി നേടിയത് 868 പേർ

മറുനാടൻ ഡെസ്‌ക്‌

അബുദാബി: യുഎഇയിൽ ഇന്ന് പുതിയ കോവിഡ് ബാധിതരെക്കാൾ കൂടുതൽ പേർ രോ​ഗമുക്തി നേടി. ഞായറാഴ്ച 851 പുതിയ കോവിഡ് കേസുകൾ കൂടി സ്ഥിരീകരിച്ചപ്പോൾ 868 പേരാണ് രോഗമുക്തരായത്. കോവിഡ് ബാധിച്ച് 24 മണിക്കൂറിനിടെ ഒരു മരണം കൂടി രാജ്യത്ത് റിപ്പോർട്ട് ചെയ്തു. ഇതോടെ ആകെ മരണസംഖ്യ 412 ആയി ഉയർന്നു. 91,469 പേർക്കാണ് യുഎഇയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. ഇതിൽ 80,544 പേർ രോഗമുക്തി നേടി. നിലവിൽ 10,513 പേരാണ് ചികിത്സയിലുള്ളത്. 106,000 പുതിയ കോവിഡ് പരിശോധനകൾ കൂടി നടത്തിയതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിച്ചു. യുഎഇയിലെ ആകെ കോവിഡ് പരിശോധനകളുടെ എണ്ണം 93 ലക്ഷം കടന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP