Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202024Tuesday

യുഎഇ യുവജന മന്ത്രി നൂറ അൽ കാബി കോവിഡ് വാക്സിനേഷന് വിധേയായി; തന്നെ പരിചരിച്ച ആരോഗ്യ പ്രവർത്തകയ്ക്ക് നന്ദി അറിയിച്ച് ഇൻസ്റ്റാ​ഗ്രാം പോസ്റ്റ്

യുഎഇ യുവജന മന്ത്രി നൂറ അൽ കാബി കോവിഡ് വാക്സിനേഷന് വിധേയായി; തന്നെ പരിചരിച്ച ആരോഗ്യ പ്രവർത്തകയ്ക്ക് നന്ദി അറിയിച്ച് ഇൻസ്റ്റാ​ഗ്രാം പോസ്റ്റ്

മറുനാടൻ ഡെസ്‌ക്‌

അബുദാബി: യുഎഇ സാംസ്‍കാരിക, യുവജന മന്ത്രി നൂറ അൽ കാബി കോവിഡ് വാക്സിനേഷന് വിധേയായി. ചൈനീസ് കമ്പനിയായ സിനോഫാം വികസിപ്പിച്ചെടുത്ത വാക്സിനാണ് മന്ത്രിക്ക് നൽകിയത്. ആരോഗ്യ പ്രവർത്തകർക്ക് വാക്സിൻ നൽകിത്തുടങ്ങാൻ അനുമതി നൽകിയ ശേഷം യുഎഇ ആരോഗ്യ മന്ത്രി അബ്‍ദുൽറഹ്‍മാൻ അൽ ഉവൈസാണ് ആദ്യം വാക്സിൻ സ്വീകരിച്ചത്. വാക്സിനെടുക്കുന്ന ചിത്രം ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്‍ത മന്ത്രി തന്നെ പരിചരിച്ച ആരോഗ്യ പ്രവർത്തകയ്ക്ക് നന്ദിയും അറിയിച്ചു. യുഎഇ വിദേശകാര്യ അന്താരാഷ്‍ട്ര സഹകരണ മന്ത്രി ശൈഖ് അബ്‍ദുല്ല ബിൻ സായിദിനും വെള്ളിയാഴ്‍ച കോവിഡ് വാക്സിൻ നൽകിയിരുന്നു.

ചൈനീസ് കമ്പനിയായ സിനോഫാം വികസിപ്പിച്ചെടുത്ത വാക്സിൻ വിവിധ ഘട്ടങ്ങളിലുള്ള പരീക്ഷങ്ങൾക്കൊടുവിലാണ് യുഎഇയിൽ അത്യാവശ്യ ഘട്ടങ്ങളിൽ ഉപയോഗിക്കാൻ അനുമതി നൽകിയിരിക്കുന്നത്. ഒന്നും രണ്ടും ഘട്ട പരീക്ഷണങ്ങൾ ചൈനയിൽ പൂർത്തിയാക്കിയ ശേഷമാണ് യുഎഇയിൽ മൂന്നാം ഘട്ട പരീക്ഷണങ്ങൾ തുടങ്ങിയത്. ഇതുവരെയുള്ള പരീക്ഷണ ഫലങ്ങൾ പ്രകാരം വാക്സിൻ പൂർണ സുരക്ഷിതവും ഫലപ്രദവുമാണെന്നാണ് യുഎഇ അധികൃതർ അറിയിച്ചിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP