Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഗൾഫ് മേഖലയിലെ ഏറ്റവും സന്തോഷം നിറഞ്ഞ രാജ്യം യുഎഇ തന്നെ; പദവി നിലനിർത്തുന്നത് തുടർച്ചയായ ആറാം വർഷം

ഗൾഫ് മേഖലയിലെ ഏറ്റവും സന്തോഷം നിറഞ്ഞ രാജ്യം യുഎഇ തന്നെ; പദവി നിലനിർത്തുന്നത് തുടർച്ചയായ ആറാം വർഷം

മറുനാടൻ ഡെസ്‌ക്‌

അബുദാബി: തുടർച്ചയായ ആറാം വർഷവും ഗൾഫ് മേഖലയിലെ ഏറ്റവും സന്തോഷം നിറഞ്ഞ രാജ്യമെന്ന പദവി യുഎഇക്ക്. അന്താരാഷ്ട്ര ഹാപ്പിനസ് ഡേയോടനുബന്ധിച്ചാണ് 2020ലെ വേൾഡ് ഹാപ്പിനെസ് റിപ്പോർട്ട് പുറത്തിറക്കിയത്. 153 രാജ്യങ്ങളെ ഉൾപ്പെടുത്തി തയ്യാറാക്കിയ പട്ടികയിലാണ് ഗൾഫ് രാജ്യങ്ങൾക്കിടയിൽ യുഎഇ ഒന്നാമതെത്തിയത്. രാജ്യത്തെ പ്രവാസികളുടെയും പൗരന്മാരുടെയും അഭിപ്രായവും ജീവിതത്തിലുള്ള സംതൃപ്തിയുമൊക്കെ അന്വേഷിച്ചാണ് റിപ്പോർട്ട് തയ്യാറാക്കുന്നത്.

ജനങ്ങളുടെ സംതൃപ്തിയുടെ കാര്യത്തിൽ ആഗോള തലത്തിലും യുഎഇക്ക് മികച്ച സ്ഥാനമാണുള്ളത്. വിവിധ രാജ്യങ്ങളിൽ നടത്തുന്ന സർവേയുടെ അടിസ്ഥാനത്തിൽ യുണൈറ്റഡ് നേഷൻസ് സസ്‌റ്റൈനബിൾ ഡെവലപ്‌മെന്റ് സൊലൂഷൻസ് നെറ്റ് വർക്കാണ് എല്ലാ വർഷവും റിപ്പോർട്ട് പ്രസിദ്ധീകരിക്കുന്നത്. നഗര അടിസ്ഥാനത്തിലുള്ള സന്തോഷ സൂചികയും ഇത്തവണത്തെ റിപ്പോർട്ടിനൊപ്പം പ്രസിദ്ധീകരിച്ചിട്ടുണ്ട്. വിവിധ രാജ്യങ്ങളിലെ 186 നഗരങ്ങളാണ് ഇതിൽ ഉൾപ്പെടുന്നത്. നഗരങ്ങളിലെ ജനങ്ങളുടെ പൊതുജീവിതത്തിലുള്ള സംതൃപ്തി കണക്കാക്കിയാണ് ഈ പട്ടികയും തയ്യാറാക്കിയിരിക്കുന്നത്. ഇതിലും ഗൾഫ് മേഖലയിൽ നിന്ന് അബുദാബിയും ദുബായിയുമാണ് മുന്നിലുള്ളത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP