Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

​യുഎഇയിൽ ഗവേഷകർക്കും ഡോക്ടർമാർക്കും ഗോൾഡൻ റസിഡൻസി വീസ; കഴിവുള്ളവരെ സ്വീകരിച്ച് വികസനമെന്ന് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം

​യുഎഇയിൽ ഗവേഷകർക്കും ഡോക്ടർമാർക്കും ഗോൾഡൻ റസിഡൻസി വീസ; കഴിവുള്ളവരെ സ്വീകരിച്ച് വികസനമെന്ന് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം

മറുനാടൻ ഡെസ്‌ക്‌

ദുബായ്: കൂടുതൽ വിഭാഗങ്ങളിലുള്ള പ്രൊഫഷണലുകൾക്ക് യുഎഇയിൽ ഇനി ​10 വർഷത്തെ ഗോൾഡൻ റസിഡൻസി വീസ. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമാണ് ഇക്കാര്യം അറിയിച്ചത്. പിഎച്ച്ഡിയുള്ളവർ, എല്ലാ ഡോക്ടർമാരും, കംപ്യൂട്ടർ എൻജിനിയറിങ്, ഇലക്ട്രോണിക്സ്, പ്രോഗ്രാമിങ്ങ്, ഇലക്ട്രിസിറ്റി, ബയോ ടെക്നോളജി എന്നീ വിഭാഗങ്ങളിലുള്ള എൻജിനിയർമാർ, അംഗീകൃത യൂണിവേഴ്സിറ്റികളിൽ നിന്ന് 3.8 ൽ കൂടൂതൽ സ്കോർ ലഭിച്ചവർ എന്നിവർക്കാണ് ഗോൾഡൻ വീസ ലഭിക്കുക.

കൂടാതെ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ബിഗ് ഡാറ്റ, വൈറൽ എപ്പിഡമോളജി എന്നിവയിൽ ബിരുദമുള്ളവർക്കും ഗോൾഡൻ വീസ ലഭിക്കുമെന്നും ഷെയ്ഖ് മുഹമ്മദ് ട്വിറ്ററിൽ അറിയിച്ചു. യുഎഇയിലെ ഹൈസ്‌കൂളിലെ ഉന്നത വിജയികൾക്കും അവരുടെ കുടുംബത്തിനും ഗോൾഡൻ വീസ ലഭിക്കും. കഴിവുള്ളവരെ സ്വീകരിച്ച് ഭാവിയുടെ വികസനത്തിനായി മുന്നോട്ട് നയിക്കും. ഇതൊരു തുടക്കം മാത്രമാണെന്നും ഷെയ്ഖ് മുഹമ്മദ് ട്വിറ്ററിൽ വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP