Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

എല്ലാ സ്വദേശികൾക്കും കൊവിഡ് 19 പരിശോധന സൗജന്യമാക്കി യുഎഇ; ഗർഭിണികൾ, ഭിന്നശേഷിയുള്ളവർ, 50 വയസ്സിന് മുകളിൽ പ്രായമുള്ളവർ, രോഗികളുമായി നേരിട്ട് സമ്പർക്കത്തിൽ ഏർപെടേണ്ടി വന്നവർ എന്നീ പ്രവാസികൾക്കും സൗജന്യ പരിശോധന

എല്ലാ സ്വദേശികൾക്കും കൊവിഡ് 19 പരിശോധന സൗജന്യമാക്കി യുഎഇ; ഗർഭിണികൾ, ഭിന്നശേഷിയുള്ളവർ, 50 വയസ്സിന് മുകളിൽ പ്രായമുള്ളവർ, രോഗികളുമായി നേരിട്ട് സമ്പർക്കത്തിൽ ഏർപെടേണ്ടി വന്നവർ എന്നീ പ്രവാസികൾക്കും സൗജന്യ പരിശോധന

മറുനാടൻ മലയാളി ബ്യൂറോ

അബുദാബി: യുഎഇയിൽ എല്ലാ സ്വദേശികൾക്കും കൊവിഡ് 19 പരിശോധന സൗജന്യമാക്കി. സ്വദേശികളുടെ വീട്ടുജോലിക്കാർക്കും പരിശോധന സൗജന്യമാണ്. പ്രവാസികളിൽ ഗർഭിണികൾ, ഭിന്നശേഷിയുള്ളവർ, 50 വയസ്സിന് മുകളിൽ പ്രായമുള്ളവർ, രോഗികളുമായി നേരിട്ട് സമ്പർക്കത്തിൽ ഏർപെടേണ്ടി വന്നവർ എന്നിവർക്ക് കൊവിഡ് 19 പരിശോധന സൗജന്യമാക്കാനും അബൂദാബി കിരീടാവകാശിയും, യുഎഇ സായുധ സേനയുടെ ഉപ സർവ്വ സൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സായ്ദ് അൽ നഹ്യാൻ ഉത്തരവിട്ടു.

അടുത്തയാഴ്ച മുതലാണ് സൗജന്യ പരിശോധന. രാജ്യത്ത്പത്തിലൊരാൾക്ക് കൊവിഡ് പരിശോധന നടക്കുന്നുണ്ട്. കൊറോണ ബാധിതരുടെ എണ്ണം രാജ്യത്ത് 20,000ലേക്ക് അടുക്കുകയാണ്. ഇന്ന് 783 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 2 മരണം. ഇതോടെ മരണ സംഖ്യ 203 ആയി. 631 പേർക്ക് ഇന്ന് രോഗം മാറി. രോഗം മാറിയവരുടെ ആകെ എണ്ണം ആറായിരം കവിഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP