Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

രണ്ടാം വിവാഹത്തിന് തുനിഞ്ഞ ഭർത്താവിന്റെ വിരലൊടിച്ച് പ്രവാസി യുവതി; ആറ് മാസം തടവിന് ശിക്ഷിച്ച് യുഎഇ ക്രിമിനൽ കോടതിയും

രണ്ടാം വിവാഹത്തിന് തുനിഞ്ഞ ഭർത്താവിന്റെ വിരലൊടിച്ച് പ്രവാസി യുവതി; ആറ് മാസം തടവിന് ശിക്ഷിച്ച് യുഎഇ ക്രിമിനൽ കോടതിയും

മറുനാടൻ ഡെസ്‌ക്‌

അബുദാബി: രണ്ടാം വിവാഹത്തിന് തുനിഞ്ഞ ഭർത്താവിനെ ആക്രമിച്ച കേസിൽ പ്രവാസി യുവതിക്ക് ആറ് മാസം തടവ് ശിക്ഷ വിധിച്ചു. യുഎഇയിലാ് സംഭവം. യുഎഇയിലെ ക്രിമിനൽ കോടതിയാണ് ഇത്തരമൊരു വിധി പുറപ്പെടുവിച്ചത്. പ്രവാസിയായ വനിതയ്ക്കാണ് ശിക്ഷ വിധിച്ചിരിക്കുന്നത്, തടവിന് ശേഷം ഇവരെ നാടുകടത്താനും ഉത്തരവായിട്ടുണ്ട്.

ഭർത്താവ് വീണ്ടും വിവാഹം കഴിക്കാൻ തീരുമാനിച്ചതാണ് പ്രശ്‌നങ്ങൾക്ക് തുടക്കം കുറിച്ചത്. തർക്കം മൂത്തതോടെ ഇരുവരും തമ്മിൽ കയ്യാങ്കളി നടന്നു. യുവതിയുടെ കരണത്ത് ഭർത്താവ് ആഞ്ഞടിച്ചു, അടിയുടെ ആഘാതത്തിൽ ഇവരുടെ കേൾവി ശക്തിക്ക് തകരാറുണ്ടായി. ഇക്കാര്യം അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.

തന്റെ അവകാശങ്ങൾ അംഗീകരിക്കാതെ ഭർത്താവ് മറ്റൊരു വിവാഹത്തിന് തുനിഞ്ഞത് തന്നെ അദ്ഭുതപ്പെടുത്തിയെന്ന് യുവതി അന്വേഷണസംഘത്തിന് മൊഴി നൽകി.താൻ മറ്റൊരു വിവാഹം കഴിക്കുകയാണെന്ന് അറിഞ്ഞത് മുതൽ തീരുമാനത്തെ അംഗീകരിക്കാതെ അവഹേളിക്കുകയും ഉപദ്രവിക്കുകയായിരുന്നുവെന്ന് ഭർത്താവ് മൊഴി നൽകി.

ഇതേതുടർന്നുണ്ടായ തർക്കത്തിനിടയിൽ തന്റെ വിരൽ പിടിച്ചു തിരിച്ച് പൊട്ടിക്കുകയായിരുന്നു ഭാര്യയെന്നും ഇയാൾ മൊഴി നൽകി. ഇരു ഭാഗത്തിന്റെയും വാദങ്ങൾ കേട്ട ശേഷമാണ് ക്രിമിനൽ കോടതി വിധി പുറപ്പെടുവിച്ചിരിക്കുന്നത്.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP