Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വിവാഹ വേളയിൽ നൽകിയ പണവും സമ്മാനങ്ങളും വിവാഹ മോചനം നേടിയപ്പോൾ തിരികെ നൽകിയില്ല; പരാതിയുമായി മുൻ ഭർത്താവ് കോടതിയെ സമീപിച്ചതോടെ വെട്ടിലായത് യുവതി; മുൻ ഭർത്താവിന് 65,000 ദിർഹം നൽകണമെന്ന് ദുബായ് ഫെഡറൽ കോടതി

വിവാഹ വേളയിൽ നൽകിയ പണവും സമ്മാനങ്ങളും വിവാഹ മോചനം നേടിയപ്പോൾ തിരികെ നൽകിയില്ല; പരാതിയുമായി മുൻ ഭർത്താവ് കോടതിയെ സമീപിച്ചതോടെ വെട്ടിലായത് യുവതി; മുൻ ഭർത്താവിന് 65,000 ദിർഹം നൽകണമെന്ന് ദുബായ് ഫെഡറൽ കോടതി

മറുനാടൻ ഡെസ്‌ക്‌

ദുബായ്: വിവാഹമോചനം നേടിയ യുവതി മുൻ ഭർത്താവിന് നൽകേണ്ടി വരിക 12 ലക്ഷം രൂപയിലധികം. ദുബായ് കോടതിയാണ് സ്വദേശി യുവതി 65,000 ദിർഹം മുൻ ഭർത്താവിന് നൽകണം എന്ന് വിധിച്ചത്. കീഴ്‌കോടതി വിധിക്കെതിരെ ഫെഡറൽ സുപ്രീംകോടതിയെ യുവതി സമീപിച്ചെങ്കിലും അപ്പീൽ തള്ളിയ കോടതി, കീഴ്‌ക്കോടതിയുടെ വിധി ശരിവെക്കുകയായിരുന്നു.

എമിറാത്തി യുവാവ് യുവതിയെ വിവാഹം കഴിക്കുമ്പോൾ 40,000 ദിർഹം നൽകിയിരുന്നു. എമിറാത്തികളുടെ ആചാരമനുസരിച്ചുള്ള 80,000 ദിർഹം സമ്മാനമായി നൽകിതിന് പുറമേ ആയിരുന്നു ഇത്. ഇത് കൂടാതെ 12 സ്വർണാഭരണങ്ങളും വാച്ചും മോതിരവും യുവാവ് ഭാര്യക്ക് സമ്മാനമായി നൽകിയിരുന്നു. എന്നാൽ അധികം വൈകാതെ യുവാവും യുവതിയും വേർപിരിഞ്ഞു. എങ്കിലും തനിക്ക് മുൻഭർത്താവ് തന്ന സമ്മാനങ്ങളും പണവും തിരിച്ചു നൽകാൻ യുവതി തയ്യാറായില്ല. പല തവണ പണം ആവശ്യപ്പെട്ടിട്ടും ലഭിക്കാതിരുന്നതോടെ യുവാവ് നിയമപരമായി നീങ്ങുകയായിരുന്നു.

വിവാഹസമയത്ത് താൻ 40,000 ദിർഹം ഭർത്താവിൽ നിന്ന് കൈപ്പറ്റിയതായി യുവതി കോടതിയിൽ സമ്മതിച്ചിരുന്നു. ഇക്കാര്യം ഇവരുടെ വിവാഹ കരാറിലും രേഖപ്പെടുത്തിയിരുന്നു. ഇതിനു പുറമെ എമിറാത്തികളുടെ പാരമ്പര്യമനുസരിച്ച് ഭാര്യക്ക് നൽകുന്ന സമ്മാനമായി 80,000 ദിർഹവും നൽകി. ആകെ 1,20,000 ദിർഹം (23 ലക്ഷത്തിലധികം ഇന്ത്യൻ രൂപ) ഇവർ ഭർത്താവിൽ നിന്ന് കൈപ്പറ്റി എന്ന് കോടതിക്ക് ബോധ്യമാകുകയായിരുന്നു.

ആദ്യം പ്രാഥമിക കോടതിയും പിന്നീട് അപ്പീൽ കോടതിയും യുവതിയുടെ വാദങ്ങൾ തള്ളിയതോടെ ഫെഡറൽ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. അവിടെയും അപ്പീൽ തള്ളിയതോടെ 65,000 ദിർഹവും (12 ലക്ഷത്തിലധികം ഇന്ത്യൻ രൂപ) മറ്റു ഫീസുകളും യുവതി തിരികെ നൽകണമെന്ന് കോടതി വിധിച്ചു. വ്യാഴാഴ്ചയാണ് കേസിൽ വിധിവന്നതെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP