Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മാസ്‌ക് ധരിക്കുന്നതിൽ കൂടുതൽ ഇളവ് പ്രഖ്യാപിച്ച് യുഎഇ; പൊതു ഇടങ്ങളിലെ വ്യായാമത്തിനും ബീച്ചിലും മാസ്‌ക് ആവശ്യമില്ല

മാസ്‌ക് ധരിക്കുന്നതിൽ കൂടുതൽ ഇളവ് പ്രഖ്യാപിച്ച് യുഎഇ; പൊതു ഇടങ്ങളിലെ വ്യായാമത്തിനും ബീച്ചിലും മാസ്‌ക് ആവശ്യമില്ല

ന്യൂസ് ഡെസ്‌ക്‌

അബുദാബി: യു.എ.ഇയിൽ കോവിഡ്  നിയന്ത്രണങ്ങളിൽ കൂടുൽ ഇളവ് പ്രഖ്യാപിച്ചു.യു.എ.ഇയിലെ പൊതുസ്ഥലങ്ങളിൽ ചിലയിടങ്ങളിൽ മാസ്‌ക് നിർബന്ധമാണെന്ന നിയമം സർക്കാർ ഒഴിവാക്കി. അതേസമയം 2 മീറ്റർ സാമൂഹിക അകലം പാലിക്കേണ്ടതു നിർബന്ധമാണെന്ന് ദേശീയ അടിയന്തര നിവാരണ സമിതി അറിയിച്ചു.

കോവിഡ് വ്യാപനം കുറഞ്ഞ സാഹചര്യത്തിലാണ് കൂടുതൽ ഇളവ്. ഇത് പ്രകാരം പൊതു സ്ഥലങ്ങളിൽ വ്യായാമം ചെയ്യുമ്പോൾ മാസ്‌ക് ധരിക്കേണ്ടതില്ല. ഒരേ കുടുംബത്തിലെ അംഗങ്ങൾ തങ്ങളുടെ വാഹനത്തിൽ സഞ്ചരിക്കുമ്പോഴും ഒറ്റയ്ക്കായിരിക്കുമ്പോഴും നീന്തൽക്കുളം, ബീച്ച് എന്നിവിടങ്ങളിലും മാസ്‌ക് ധരിക്കേണ്ട ആവശ്യമില്ല.

ബാർബർ ഷോപ്പുകൾ, ബ്യൂട്ടി സെന്ററുകൾ, ചികിത്സയ്ക്കായി എത്തുന്ന മെഡിക്കൽ സെന്ററുകൾ, ക്ലിനിക് എന്നിവിടങ്ങളിലും മാസ്‌ക് ധരിക്കേണ്ടതില്ലെന്നും ദേശീയ അടിയന്തര നിവാരണ സമിതി വ്യക്തമാക്കി.എന്നാൽ ഇവിടങ്ങളിൽ രണ്ട് മീറ്റർ സാമൂഹിക അകലം പാലിക്കണമെന്ന് നിർദേശമുണ്ട്.

രാജ്യത്തെ ഉയർന്ന വാക്സിനേഷൻ നിരക്കും കോവിഡ്  വ്യാപനം കുറഞ്ഞതുമാണ് പുതിയ തീരുമാനത്തിന് പിന്നിൽ.സമ്പൂൺണ വാക്സിനേഷനോട് അടുക്കുകയാണ് യു.എ.ഇ. നിലവിൽ ലോകത്ത് ഏറ്റവും കൂടുതൽ കോവിഡ്  വാക്സിൻ വിതരണംചെയ്ത രാജ്യങ്ങളിൽ ഒന്നാം സ്ഥാനത്താണ് യു.എ.ഇ. ഒരു ഡോസ് വാക്സിൻ ലഭിച്ച ഏറ്റവുംകൂടുതൽ ആളുകളുള്ളതും യു.എ.ഇ.യിലാണ്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP