Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

യുഎഇയിൽ കെട്ടിടത്തിന്റെ പതിനാറാം നിലയിൽ നിന്നുവീണ് യുവതി മരിച്ചു; മരിച്ചത് ഇന്ത്യക്കാരി ഭാവനാ റാം എന്ന 26കാരി; യുവതി സ്വയം ജീവനൊടുക്കിയതെന്ന് റിപ്പോർട്ടുകൾ

യുഎഇയിൽ കെട്ടിടത്തിന്റെ പതിനാറാം നിലയിൽ നിന്നുവീണ് യുവതി മരിച്ചു; മരിച്ചത് ഇന്ത്യക്കാരി ഭാവനാ റാം എന്ന 26കാരി; യുവതി സ്വയം ജീവനൊടുക്കിയതെന്ന് റിപ്പോർട്ടുകൾ

സ്വന്തം ലേഖകൻ

ഷാർജ: അൽ മജാസിൽ കെട്ടിടത്തിന്റെ പതിനാറാം നിലയിൽ നിന്ന് വീണ് യുവതി മരിച്ചു. ഞായറാഴ്ച രാവിലെയായിരുന്നു സംഭവം. ഇന്ത്യക്കാരിയായ ഭാവന റാം എന്ന 26കാരിയാണ് മരിച്ചതെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

പ്രാഥമിക അന്വേഷണത്തിലെ സൂചനകൾ പ്രകാരം യുവതി സ്വയം ജീവനൊടുക്കിയതാണെന്നും സംഭവത്തിന് പിന്നിൽ ദുരൂഹതകളില്ലെന്നുമാണ് റിപ്പോർട്ടുകൾ. വിശദമായ അന്വേഷണം പുരോഗമിക്കുകയാണ്. സംഭവത്തിലേക്ക് നയിച്ച മറ്റ് കാര്യങ്ങളെക്കുറിച്ച് അറിയാൻ പൊലീസ് ബന്ധുക്കളെ ചോദ്യം ചെയ്യുന്നു.



 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP