Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Dec / 202003Thursday

ഒരു വർഷം തടവിൽ കഴിഞ്ഞവർക്ക് ഇനി ബ്രിട്ടനിലേക്ക് വിസയില്ല; ഭിക്ഷയെടുത്ത് തെരുവിൽ കഴിയുന്നവരെ നാടുകടത്തും; ബ്രെക്സിറ്റിന് ശേഷമുള്ള ബ്രിട്ടൻ യൂറോപ്യൻ പൗരന്മാർക്ക് മുട്ടൻ പണി കൊടുക്കുന്നതിന്റെ വിശദാംശങ്ങൾ പുറത്തുവിട്ട് പ്രീതി പട്ടേൽ

ഒരു വർഷം തടവിൽ കഴിഞ്ഞവർക്ക് ഇനി ബ്രിട്ടനിലേക്ക് വിസയില്ല; ഭിക്ഷയെടുത്ത് തെരുവിൽ കഴിയുന്നവരെ നാടുകടത്തും; ബ്രെക്സിറ്റിന് ശേഷമുള്ള ബ്രിട്ടൻ യൂറോപ്യൻ പൗരന്മാർക്ക് മുട്ടൻ പണി കൊടുക്കുന്നതിന്റെ വിശദാംശങ്ങൾ പുറത്തുവിട്ട് പ്രീതി പട്ടേൽ

മറുനാടൻ ഡെസ്‌ക്‌

ലണ്ടൻ: ഡിസംബർ 31 ഓടെ ബ്രെക്സിറ്റ് പൂർത്തിയാകാനിരിക്കെ, ജനുവരി 1 മുതൽ പുതിയ നിയമങ്ങളുമായി ബ്രിട്ടന്റെ താത്പര്യങ്ങൾ സംരക്ഷിക്കാൻ എത്തുകയണ് ആഭ്യന്തര മന്ത്രാലയം. ഏതെങ്കിലും കുറ്റകൃത്യത്തിന് കുറഞ്ഞത് ഒരു വർഷമെങ്കിലും തടവുശിക്ഷ അനുഭവിച്ചിട്ടുള്ള വിദേശികൾക്ക് ജനുവരി 1 മുതൽ ബ്രിട്ടനിലേക്ക് പ്രവേശനം ഉണ്ടാകില്ല. അതുപോലെ, തെരുവുകളിൽ അന്തിയുറങ്ങുന്നവരെയും അവരവരുടെ രാജ്യങ്ങളിലേക്ക് തിരികെ അയയ്ക്കാൻ ഒരുങ്ങുകയാണ് ബ്രിട്ടൻ. അതുപോലെ കുറ്റകൃത്യങ്ങൾ ചെയ്യുന്നവർക്ക് യൂറോപ്യൻ യൂണിയൻ പൗരന്മാർ എന്ന നിലയിൽ പ്രത്യേക പരിഗണന ലഭിക്കുകയുമില്ല.

എന്നിരുന്നാലും ഈ നടപടികൾ, ബ്രിട്ടന് യൂറോപ്യൻ യൂണിയൻ കുറ്റവാളികളെ കുറിച്ച് ലഭിക്കുന്ന വിവരത്തെ ഭാഗികമായി ആശ്രയിച്ചിരിക്കുന്നു. എത്രമാത്രം വിവരങ്ങൾ കൈമാറും എന്നതുമായി ബന്ധപ്പെട്ട് കരാറുകൾ ഒന്നും തന്നെ ഇതുവരെ ഒപ്പുവച്ചിട്ടില്ല. നിലവിലുള്ള നിയമ അനുസരിച്ച്, നിലവിൽ ഒരു ഭീഷണിയാണെന്ന് ബോദ്ധ്യപ്പെട്ടാൽ മാത്രമെ ഒരു കുറ്റവാളിയെ ബ്രിട്ടനിൽ പ്രവേശിപ്പിക്കുന്നതിൽ നിന്നും വിലക്കാനാകു. എന്നാൽ, പുതിയ നിയമം ഇത് കൂടുതൽ കർശനമാക്കുന്നു. 12 മാസത്തിൽ അധികം കാലം ജയിൽവാസമനുഷ്ഠിച്ചിട്ടുള്ള കുറ്റവാളികളെ ഇത് ബ്രിട്ടനിൽ പ്രവേശിക്കുന്നതിൽ നിന്നും വിലക്കുന്നു.

ഇന്ന് പാർലമെന്റിൽ അവതരിപ്പിക്കുന്ന ഈ ഭേദഗതി പക്ഷെ, യൂറോപ്യൻ യൂണിയൻ സെറ്റിൽമെന്റ് പദ്ധതി അനുസരിച്ച് റെജിസ്റ്റർ ചെയ്തദശലക്ഷം ആളുകളെ ബാധിക്കുകയില്ല. അവർക്ക് യഥേഷ്ടം ബ്രിട്ടനിലേക്ക് വരുവാനും പോകുവാനും കഴിയും. ഇതിനു പുറമെ, തെരുവോരങ്ങളിൽ ഉറങ്ങുകയും, സഹായം നിരാകരിക്കുകയും, അമിതമായി ഭിക്ഷയാചിക്കുകയും ഒക്കെ ചെയ്യുന്ന യൂറോപ്യൻ യൂണിയൻ പൗരന്മാരെ നാടുകടത്താനും ഈ പുതിയ നിയമം മൂലം സാധിക്കും.അതായത് ലണ്ടനിലെ പാർക്ക് ലെയ്നിലുൾപ്പടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇവർ കെട്ടിയൂർത്തിയ ടെന്റ് സിറ്റികൾ പൊളിക്കാനുള്ള അധികാരം അധികൃതർക്ക് ലഭിക്കും.

അതേസമയം ഈ നിയമം അവസാന ആശ്രയം എന്ന നിലയിൽ മാത്രമേ ഉപയോഗിക്കു എന്നാണ് അറിയാൻ കഴിയുന്നത്. കടുത്ത ക്രിമിനലുകൾക്ക് നേരെ ഈ നിയമം യാതോരു ദയാദാക്ഷ്യണ്യവുമില്ലാതെ പ്രയോഗിക്കുമെങ്കിലും, സാധാരണക്കാർക്ക് നേരെ അത്രയ്ക്ക് കടുപ്പിക്കില്ല. വിദേശ രാജ്യങ്ങളിൽ കുറ്റകൃത്യങ്ങൾക്ക് ഒരു വർഷത്തിൽ താഴെ മാത്രമാണ് ശിക്ഷ അനുഭവിച്ചിട്ടുള്ളത് എങ്കിലും, അത്തരക്കാരുടെ പ്രവേശനം തടയുവാൻ അഭ്യന്തര മന്ത്രാലയത്തിന് അധികാരമുണ്ടാകും. മാത്രമല്ല, ലൈംഗിക പീഡനം പോലുള്ള കുറ്റങ്ങളിൽ ജയിൽ വാസം അനുഷ്ടിക്കേണ്ടതായി വന്നിട്ടില്ലെങ്കിൽ പോലും പ്രവേശനം നിഷേധിക്കാം.

നിലവിലെ നിയമമനുസരിച്ച്, പണ്ട് ചെയ്ത ഒരു കുറ്റത്തിന്റെ പേരിൽ, യൂറോപ്യൻ യൂണിയനിൽ നിന്നുള്ള ഒരാൾക്ക് ബ്രിട്ടനിലേക്ക് പ്രവേശനം നിഷേധിക്കാൻ കഴിയില്ല. അതയത്, ഒരാൾ , പത്തുകൊല്ലം മുൻപ് ലൈംഗിക പീഡനം നടത്തി ശിക്ഷിക്കപ്പെട്ടിട്ടുണ്ടെകിൽ, അതിന്റെ പേരിൽ ഇപ്പോൾ പ്രവേശനം നിഷേധിക്കാനാകില്ല. എന്നാൽ പുതിയ നിയമം അനുസരിച്ച്, ഇത്തരക്കാർക്ക് പ്രവേശനം നിഷേധിക്കാവുന്നതാണ്.അതുപോലെ വിവാഹ തട്ടിപ്പുകൾ നടത്തിയവർക്കും പ്രവേശനം പൂർണ്ണമായും നിഷേധിക്കും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP