Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202122Thursday

ലോക് ഡൗൺ നീട്ടി, കയ്യിലെ കാശും തീർന്നു; നേപ്പാളിൽ നിന്നും ഇന്ത്യയിലേക്ക് സൈക്കിളിൽ യാത്ര തിരിച്ച യുവാക്കൾക്ക് ദാരുണാന്ത്യം

ലോക് ഡൗൺ നീട്ടി, കയ്യിലെ കാശും തീർന്നു; നേപ്പാളിൽ നിന്നും ഇന്ത്യയിലേക്ക് സൈക്കിളിൽ യാത്ര തിരിച്ച യുവാക്കൾക്ക് ദാരുണാന്ത്യം

മറുനാടൻ മലയാളി ബ്യൂറോ

കാഠ്മണ്ഡു: നേപ്പാളിൽ നിന്ന് സൈക്കിളിൽ ഇന്ത്യയിലേക്ക് വരികയായിരുന്ന യുവാക്കൾക്ക് ദാരുണാന്ത്യം. ബീഹാർ സ്വദേശികളായ മുകേഷ് ഗുപ്തയും സന്തോഷ് മഹതോയുമാണ് മരിച്ചത്. കുത്തനെയുള്ള വളവിൽ നിന്ന് സൈക്കിൾ കൊക്കയിലേക്ക് മറിയുകയായിരുന്നു. ലോക്ക്ഡൗൺ മൂന്നാഴ്ച കൂടി നീട്ടിയതോടെയാണ് നേപ്പാളിൽ നിന്ന് യുവാക്കൾ സൈക്കിളിൽ ഇന്ത്യയിലേക്ക് തിരിച്ചത്. കൈവശമുണ്ടായിരുന്ന പണവും തീർന്നിരുന്നു.

150 മീറ്റർ താഴ്ചയിലേക്കാണ് സൈക്കിൾ മറിഞ്ഞ് അപകടമുണ്ടായതെന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു. കാഠ്മണ്ഡുവിന് മുപ്പത് കിലോമീറ്റർ അകലെ ജാക്രിദാദയിൽ വച്ചായിരുന്നു സംഭവം. മലയോര മേഖലയായതിനാൽ കുത്തനെ ഉള്ള ഇറക്കത്തിനിടെ നിയന്ത്രണം വിട്ട സൈക്കിൾ കൊക്കയിലേക്ക് മറിയുകയായിരുന്നു. പഴയ പേപ്പറുകളും കളും മറ്റും ശേഖരിച്ച് വിൽപ്പന നടത്തുന്നവരായിരുന്നു ഇരുവരും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP