Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ദുബായിൽ പ്രവാസികൾക്ക് സ്ഥിരതാമസ അനുമതി ആദ്യമായി ലഭിച്ചത് രണ്ട് ഇന്ത്യക്കാർക്ക്; റീഗൽ ഗ്രൂപ്പ് ചെയർമാൻ ശ്യാംദാസ് ഷറൂഫും ഖുഷി ജുവലറി ഉടമ ഖുഷി ഖത്വാനിയും ഗോൾഡൻ കാർഡ് ഏറ്റുവാങ്ങി; രാജ്യത്ത് സ്ഥിര താമസാനുമതി ലഭിക്കുക നിക്ഷേപകർക്കും വൈദ്യശാസ്ത്രം, എഞ്ചിനീയറിങ്, ശാസ്ത്രം, കല എന്നീ രംഗങ്ങളിലെ പ്രതിഭകൾക്കും

ദുബായിൽ പ്രവാസികൾക്ക് സ്ഥിരതാമസ അനുമതി ആദ്യമായി ലഭിച്ചത് രണ്ട് ഇന്ത്യക്കാർക്ക്; റീഗൽ ഗ്രൂപ്പ് ചെയർമാൻ ശ്യാംദാസ് ഷറൂഫും ഖുഷി ജുവലറി ഉടമ ഖുഷി ഖത്വാനിയും ഗോൾഡൻ കാർഡ് ഏറ്റുവാങ്ങി; രാജ്യത്ത് സ്ഥിര താമസാനുമതി ലഭിക്കുക നിക്ഷേപകർക്കും വൈദ്യശാസ്ത്രം, എഞ്ചിനീയറിങ്, ശാസ്ത്രം, കല എന്നീ രംഗങ്ങളിലെ പ്രതിഭകൾക്കും

മറുനാടൻ മലയാളി ബ്യൂറോ

ദുബായ്: ദുബായിൽ പ്രവാസികൾക്ക് സ്ഥിരതാമസം അനുവദിക്കുന്ന ആദ്യ ഗോൾഡൻ കാർഡ് ലഭിച്ചത് രണ്ട് ഇന്ത്യക്കാർക്ക്. വാസു ഷാറൂഫ്, ഖുഷി എന്നീ ഇന്ത്യക്കാരാണ് ദുബായ് താമസ കുടിയേറ്റ വകുപ്പ് അധികൃതരിൽനിന്ന് കാർഡ് കൈപ്പറ്റിയത്. വകുപ്പിന്റെ മുഖ്യ കാര്യാലയമായ ജാഫ്ലിയ ഓഫീസിൽ കഴിഞ്ഞദിവസം ഇവർക്ക് പാസ്പോർട്ടിൽ സ്ഥിരതാമസത്തിനുള്ള സ്റ്റാമ്പ് പതിച്ച പാസ്‌പോർട്ട് നൽകി. ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്സ് മേധാവി മേജർ ജനറൽ മുഹമ്മദ് അഹമ്മദ് അൽ മറിയുടെ സാന്നിധ്യത്തിലാണ് ഇന്ത്യക്കാർ ഗോൾഡൻ കാർഡ് ഏറ്റുവാങ്ങിയത്.

പ്രവാസികൾക്ക് ദുബായിൽ സ്ഥിരതാമസാനുമതി നൽകുന്നതിനായാണ് യുഎഇ ഗോൾഡൻ കാർഡുകൾ ഇറക്കിയിരിക്കുന്നത്. നിക്ഷേപകർക്കും വൈദ്യശാസ്ത്രം, എഞ്ചിനീയറിങ്, ശാസ്ത്രം, കല എന്നീ രംഗങ്ങളിലെ പ്രതിഭകൾക്കുമായിരിക്കും രാജ്യത്ത് ഗോൾഡൻ കാർഡ് എന്നറിയപ്പെടുന്ന സ്ഥിര താമസാനുമതി ലഭിക്കുക. 10,000 കോടി ദിർഹത്തിന്റെ നിക്ഷേപമുള്ള 6800 പേർക്കാണ് ആദ്യ ഘട്ടത്തിൽ സ്ഥിരതാമസ അനുമതി നൽകുകയെന്ന് കഴിഞ്ഞ ദിവസം ശൈഖ് മുഹമ്മദ് ട്വിറ്ററിലൂടെ അറിയിച്ചിരുന്നു. പ്രഖ്യാപനത്തോടൊപ്പം തന്നെ ഗോൾഡൻ കാർഡ് വിസകൾ നൽകാനുള്ള നടപടികൾക്കും താമസ-കുടേയറ്റകാര്യ വകുപ്പ് തുടക്കം കുറിച്ചു. തുടർന്ന് വസു ശ്യാംദാസ് ഷാറൂഫ്, ഖുഷി ഖത്‌വാനിയും ആദ്യ ഗോൾഡൻ കാർഡുകൾ കൈപ്പറ്റി.

യുഎഇയിലെ റീഗൽ ഗ്രൂപ്പ് ചെയർമാനാണ് ശ്യാംദാസ് ഷാറൂഫ്. റിയൽഎസ്റ്റേറ്റ്, ടെക്‌നോളജി, ടെക്സ്റ്റയിൽസ് തുടങ്ങിയ രംഗങ്ങളിൽ സംരംഭങ്ങളുള്ള അദ്ദേഹം 1960ലാണ് യുഎഇയിൽ പ്രവർത്തനമാരംഭിച്ചത്. ദുബായിലെ ഖുഷി ജുവലറി ഉടമയും അൽ നിസാർ ഫിലം കമ്പനി മാനേജിങ് ഡയറക്ടറുമാണ് ഖുഷി ഖത്‌വാനി. അദ്ദേഹവും 50 വർഷത്തോളമായി യുഎഇയിൽ താമസിച്ചുവരികയാണ്. 1350 ദിർഹം ഫീസ് നൽകിയ ഉടൻ തന്നെ ഇരുവരുടെയും പാസ്‌പോർട്ടുകളിൽ ഗോൾഡൻ കാർഡ് വിസകൾ പതിപ്പിച്ചുനൽകി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP