Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

ബഹ്റൈനിൽ പ്രവാസി ഉൾപ്പെടെ രണ്ടുപേർ കൂടി കോവിഡ് ബാധിച്ച് മരിച്ചു; രാജ്യത്തെ കോവിഡ് മരണസംഖ്യ 233 ആയി

ബഹ്റൈനിൽ പ്രവാസി ഉൾപ്പെടെ രണ്ടുപേർ കൂടി കോവിഡ് ബാധിച്ച് മരിച്ചു; രാജ്യത്തെ കോവിഡ് മരണസംഖ്യ 233 ആയി

മറുനാടൻ ഡെസ്‌ക്‌

മനാമ: ബഹ്റൈനിൽ രണ്ട് പേർ കൂടി കോവിഡ് ബാധിച്ച് മരിച്ചു. 78 വയസുള്ള സ്വദേശി വനിതയും 43കാരനായ പ്രവാസിയുമാണ് മരിച്ചത്. ഇതോടെ രാജ്യത്തെ കോവിഡ് മരണസംഖ്യ 233 ആയി. അതേസമയം 687 പേർക്ക് കൂടി രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചു. 736 പേർ രോഗമുക്തരാവുകയും ചെയ്‍തിട്ടുണ്ട്. പുതിയ രോഗികളിൽ 687 പേരും സ്വദേശികളാണ്. 133 പേരാണ് പ്രവാസികൾ. 550 പേർക്ക് സമ്പർക്കത്തിലൂടെയും നാല് പേർക്ക് യാത്രകളിലൂടെയുമാണ് കോവിഡ് ബാധിച്ചത്. ഇതോടെ രാജ്യത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിക്കപ്പെട്ടവരുടെ ആകെ എണ്ണം 67,701 ആയി. ഇവരിൽ 60,853 പേരും ഇതിനോടകം രോഗമുക്തരായിട്ടുണ്ട്. നിലവിൽ 6,617 കോവിഡ് രോഗികൾ രാജ്യത്തുണ്ട്. ഇവരിൽ 130 പേരാണ് ആശുപത്രികളിൽ ചികിത്സയിലുള്ളത്. ഗുരുതരാവസ്ഥയിലുള്ള 59 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്. ഇതുവരെയുള്ള കണക്കുകൾ പ്രകാരം രാജ്യത്ത് 13,78,104 കോവിഡ് പരിശോധനകൾ നടത്തി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP