Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ട്വിറ്ററിലും ഇനി വസ്തുതാ പരിശോധന; ട്വിറ്റുകളിലെ കൃത്യത തേടാൻ ഏത് അംഗത്തിനും ഫ്‌ളാഗ് ചെയ്യാൻ ബേർഡ് വാച്ച്; വിക്കിപീഡിയയ്ക്ക് സമാനമായി കമ്മ്യൂണിറ്റി-ഡ്രൈവിന്റെ സാധ്യത ഉപയോഗപ്പെടുത്തും; ദുരുപയോഗം തടഞ്ഞ് എല്ലാം നിയമാനുസൃതമാക്കാൻ 'ബേർഡ് വാച്ചേഴ്സുമായി ട്വിറ്റർ മുഖം മിനുക്കുന്നു

ട്വിറ്ററിലും ഇനി വസ്തുതാ പരിശോധന; ട്വിറ്റുകളിലെ കൃത്യത തേടാൻ ഏത് അംഗത്തിനും ഫ്‌ളാഗ് ചെയ്യാൻ ബേർഡ് വാച്ച്; വിക്കിപീഡിയയ്ക്ക് സമാനമായി കമ്മ്യൂണിറ്റി-ഡ്രൈവിന്റെ സാധ്യത ഉപയോഗപ്പെടുത്തും; ദുരുപയോഗം തടഞ്ഞ് എല്ലാം നിയമാനുസൃതമാക്കാൻ 'ബേർഡ് വാച്ചേഴ്സുമായി ട്വിറ്റർ മുഖം മിനുക്കുന്നു

ന്യൂസ് ഡെസ്‌ക്‌

സാൻഫ്രാൻസിസ്‌കോ: തെറ്റിദ്ധരിപ്പിക്കുന്നതോ കൃത്യതയില്ലാത്തതോ ആയ ട്വിറ്റുകൾ തടയാൻ പുതിയ സംവിധാനങ്ങളൊരുക്കി ട്വിറ്റർ മുഖംമിനുക്കുന്നു. ട്വിറ്റുകൾ വസ്തുതാ പരിശോധനയ്ക്ക് വിധേയമാക്കാൻ ഉപയോഗാക്താക്കൾക്ക് അവസരമൊരുക്കുന്ന ബേർഡ് വാച്ച് എന്ന പ്രോഗ്രാമിനാണ് തുടക്കമിട്ടിരിക്കുന്നത്. ഏത് അംഗത്തിനും ഫ്‌ളാഗുചെയ്യാൻ കഴിയുന്ന ബേർഡ് വാച്ച് എന്ന സംവിധാനത്തിലൂടെ വിക്കിപീഡിയയ്ക്ക് സമാനമായി കമ്മ്യൂണിറ്റി-ഡ്രൈവിന്റെ സാധ്യത ഉപയോഗപ്പെടുത്താൻ സാധിക്കും.

തിങ്കളാഴ്ച തുടക്കമിട്ട പൈലറ്റ് പ്രോഗ്രാമിന് ബേർഡ് വാച്ച് എന്നാണ് പേര് നൽകിയിരിക്കുന്നത്. തെറ്റായ വിവരങ്ങളോ ഉണ്ടെന്ന് കരുതുന്ന ട്വീറ്റുകൾ തിരിച്ചറിയാനും കുറിപ്പുകൾ എഴുതാനും 'ബേർഡ് വാച്ചേഴ്സ്' എന്ന് വിളിക്കുന്ന ഉപയോക്താക്കളെ ട്വിറ്റർ നിയോഗിക്കും. .

സോഷ്യൽ നെറ്റ്‌വർക്കിങ് മൈക്രോ ബ്ലോഗിങ് വെബ്സൈറ്റായ ട്വിറ്ററിൽ പ്രചരിക്കുന്ന സന്ദേശങ്ങളുടെ ആധികാരികത ഉറപ്പാക്കുകയാണ് ലക്ഷ്യം.

'കൃത്രിമ ശ്രമങ്ങളെ പ്രതിരോധിക്കാനും പക്ഷപാതപരമല്ലെന്ന് ഉറപ്പാക്കണമെന്നും ബേർഡ് വാച്ചിലൂടെ ഇത് സാധിക്കുമെന്നുമാണ് ട്വിറ്റർ അധികൃതർ ഉറപ്പ് നൽകുന്നത്. എന്നാൽ തെറ്റായ വിവരങ്ങൾ ഉൾപ്പെടുത്തന്നവർക്കെതിരെ അച്ചടക്ക നടപടികളടക്കമുള്ള കാര്യങ്ങൾ പരാമർശിച്ചിട്ടില്ല.

ട്വിറ്ററുകളിൽ വസ്തുത പരിശോധിക്കൽ കുറിപ്പുകൾ ചേർക്കാൻ ബേർഡ് വാച്ചേഴ്‌സിനെ അനുവദിക്കുന്നതിലൂടെ തെറ്റായ വിവരങ്ങളെ ചെറുക്കുന്നതിന് വഴിയൊരുക്കുകയാണെന്ന് ട്വിറ്റർ അധികൃതർ വ്യക്തമാക്കുന്നു.

കോവിഡ് വ്യാപനം അടക്കം ഒട്ടേറെ കാര്യങ്ങളിൽ വസ്തുതാ വിരുദ്ധമായ കാര്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നത് ശ്രദ്ധയിൽ പെട്ടതോടെയാണ് ട്വിറ്റുകളിലെ വസ്തുതാ പരിശോധനയ്ക്ക് ഉപയോക്താക്കൾക്ക് അവസരമൊരുങ്ങുന്നത്.

ബേർഡ് വാച്ചിന്റെ പൈലറ്റിങ് ഘട്ടത്തിൽ, വസ്തുതാ വിരുദ്ധമായ വിവരങ്ങൾ കണ്ടെത്തി പ്രതിരോധിക്കുന്നതാക്കി മാറ്റുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നാണ് സാൻഫ്രാൻസിസ്‌കോ ആസ്ഥാനമായുള്ള ട്വിറ്റർ കമ്പനി ആവശ്യപ്പെട്ടിട്ടുള്ളത്.

ബേർഡ് വാച്ചേഴ്‌സ് പ്രോഗ്രാം നിലവിൽ പ്രത്യേക വെബ്സൈറ്റ് വഴി മാത്രമേ ലഭ്യമാകൂ, പിന്നീട് ബേർഡ് വാച്ച് അതിന്റെ നേറ്റീവ് സൈറ്റിലെ എല്ലാ ഉപയോക്താക്കൾക്കും ദൃശ്യമാകുന്നതിന് വികസിപ്പിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP