Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

എല്ലാവരും വീട്ടിലിരുന്ന് ജോലി ചെയ്യാൻ നിർദ്ദേശവുമായി ട്വിറ്റർ; കൊറോണയെ തടയാൻ ദക്ഷിണ കൊറിയ, ഹോങ്കോങ്, ജപ്പാൻ എന്നിവിടങ്ങളിലെ ജീവനക്കാർ നിർദ്ദേശം നിർബന്ധമായും പാലിക്കണമെന്നും കമ്പനി

എല്ലാവരും വീട്ടിലിരുന്ന് ജോലി ചെയ്യാൻ നിർദ്ദേശവുമായി ട്വിറ്റർ; കൊറോണയെ തടയാൻ ദക്ഷിണ കൊറിയ, ഹോങ്കോങ്, ജപ്പാൻ എന്നിവിടങ്ങളിലെ ജീവനക്കാർ നിർദ്ദേശം നിർബന്ധമായും പാലിക്കണമെന്നും കമ്പനി

മറുനാടൻ മലയാളി ബ്യൂറോ

സാൻഫ്രാൻസിസ്‌കോ: കൊറോണ വൈറസ് (കോവിഡ് 19) ലോകമാകെ ഭീതി വിതയ്ക്കുന്ന സാഹചര്യത്തിൽ മുൻകരുതലുകളുമായി സമൂഹമാധ്യമമായ ട്വിറ്റർ. ലോകമെങ്ങുമുള്ള ജീവനക്കാരോടു വീടുകളിലിരുന്നു ജോലി ചെയ്യാനാണു കമ്പനിയുടെ നിർദ്ദേശം. 'സ്ഥാപനത്തിലെ അംഗങ്ങളിലും ലോകമാകെയും കൊറോണ പടരുന്നതു പരമാവധി തടയുകയാണു ലക്ഷ്യം. ഇതിനായി സാധ്യമായവരോടെല്ലാം വീട്ടിലിരുന്നു ജോലി ചെയ്താൽ മതിയെന്നു നിർദേശിച്ചിട്ടുണ്ട്. ദക്ഷിണ കൊറിയ, ഹോങ്കോങ്, ജപ്പാൻ ഓഫിസുകളിലെ ജീവനക്കാർ നിർബന്ധമായും ഇതു പാലിക്കണം.' ട്വിറ്റർ ഹ്യൂമൻ റിസോഴ്‌സസ് മേധാവി ജെന്നിഫർ ക്രിസ്റ്റി വ്യക്തമാക്കി. ചൈനയിൽനിന്നു പൊട്ടിപ്പുറപ്പെട്ട കൊറോണ ഇതുവരെ 90,000ലേറെ പേർക്ക് ബാധിച്ചെന്നാണു കണക്ക്. 3,100ലേറെ പേർക്കു ജീവൻ നഷ്ടപ്പെട്ടു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP