Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202106Saturday

ലാൻഡിങിനിടെ റൺവേയിൽനിന്ന് തെന്നിമാറിയ വിമാനം പൂർണമായും തകർന്നു; മൂന്ന് കഷ്ണമായി തകർന്നു വീണ വിമാനത്തിന് തീ പിടിച്ചു മൂന്ന് പേർ മരിച്ചു; 179 പേർക്ക് പരിക്ക്: അപകടത്തിന് വഴിവെച്ചത് ശക്തമായ കാറ്റിനിടയിൽ ലാൻഡിങിന് ശ്രമിച്ചത്: വൻ ദുരന്തം ഒഴിവായത് ഭാഗ്യം കൊണ്ട്

ലാൻഡിങിനിടെ റൺവേയിൽനിന്ന് തെന്നിമാറിയ വിമാനം പൂർണമായും തകർന്നു; മൂന്ന് കഷ്ണമായി തകർന്നു വീണ വിമാനത്തിന് തീ പിടിച്ചു മൂന്ന് പേർ മരിച്ചു; 179 പേർക്ക് പരിക്ക്: അപകടത്തിന് വഴിവെച്ചത് ശക്തമായ കാറ്റിനിടയിൽ ലാൻഡിങിന് ശ്രമിച്ചത്: വൻ ദുരന്തം ഒഴിവായത് ഭാഗ്യം കൊണ്ട്

സ്വന്തം ലേഖകൻ

ഇസ്താംബൂൾ: തുർക്കിയിലെ ഇസ്താംബൂൾ വിമാനത്താവളത്തിൽ വൻ അപകടം. ലാൻഡിങിന് ശ്രമിക്കവെ റൺവേയിൽനിന്ന് തെന്നിമാറിയ വിമാനം പൂർണമായും തകർന്ന് തീ പിടിച്ചു മൂന്ന് പേർ മരിച്ചു. 179 പേർക്ക് പരിക്കേറ്റു. ലാൻഡിങിനിടെ 200 അടി തെന്നി മാറിയ വിമാനം മൂന്ന് കഷ്ണമായി തകർന്ന് വിമാന്തതിന് തീ പിടിക്കുക ആയിരുന്നു. 183 യാത്രക്കാരുണ്ടായിരുന്ന വിമാന്തതിലെ 179 പേർക്കും പരിക്കേൽക്കുക ആയിരുന്നു. വിമാനത്തിലുണ്ടായിരുന്ന ക്രൂ അംഗങ്ങൾക്കും പരിക്കേറ്റു. രണ്ട് പൈലറ്റുമാരുടെ നില ഗുരുതരമാണ്.

പെഗസ്സസ് എയർലൈൻസിന്റെ വിമാനമാണ് കനത്ത മഴയ്ക്കിടെ ലാൻഡിങിന് ശ്രമിച്ചപ്പോൾ റൺവേയിൽനിന്ന് തെന്നിമാറിയത്്. ടർക്കിഷ് നഗരമായ ഇസ്മിറിൽ നിന്നെത്തിയ ഈ വിമാനം ഇസ്താംബൂളിലെ സഭിയ ഗോക്കൺ വിമാനത്താവളത്തിൽ ഇറങ്ങുന്നതിനിടയിലാണ് അപകടം ഉണ്ടായത്. ശക്തമായ കാറ്റാണ് അപകടത്തിന് കാരണമായത്. യാത്രക്കാരിൽ ചിലർക്ക് ഗുരുതര പരിക്കേറ്റിട്ടുണ്ടെന്നാണ് സൂചന. വിമാനത്തിന് തീപ്പിടിച്ചുവെങ്കിലും അഗ്‌നിശമന സേന ഉടൻ തീകെടുത്തി. അപകടത്തെ തുടർന്ന് ഇസ്താംബൂൾ വിമാനത്താവളത്തിൽ ഇറങ്ങേണ്ട വിമാനങ്ങൾ വഴിതിരിച്ചുവിട്ടു.

അപകടം ഉണ്ടായതിന് പിന്നാലെ യാത്രക്കാരെ ഒഴിപ്പിക്കുയും പരിക്കേറ്റവരെ എല്ലാം ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. തീ ആളി പടർന്നതോടെ നിരവധി അഗ്‌നിശമനസേനാ അംഗങ്ങളാണ് തീ അണയ്ക്കാനായി ഓടിഎത്തിയത്. അതിനാൽ വൻ ദുരന്തമാണ് ഈ വിമാന്തതാവളത്തിൽ ഒഴിവായത്. ആദ്യം 52 പേർക്ക പരിക്കേറ്റതായുള്ള വിവരം മാത്രമാണ് പുറത്ത് വന്നത്. എന്നാൽ പിന്നീട് പരിക്കേറ്റവരുടെ എണ്ണം 17952 ആയി ഉയരുകയായിരുന്നു. മൂന്ന് പേർ മരിക്കുകയും ചെയ്തു. ആറ് ക്രൂ മെമ്പേഴ്‌സ് ആണ് വിമാനത്തിലുണ്ടായിരുന്നത്. ഇവർക്കും പരിക്കേറ്റു.

മോശം കാലാവസ്ഥയാണ് അപകടത്തിന് കാരണമായത്. അപകടത്തെ തുടർന്ന് വിമാനത്താവളം അടച്ചിട്ടു. വിമാനങ്ങൾ വഴി തരിച്ചു വിട്ടു. അതി ശകത്മായ കാറ്റിനിടയിൽ ലാൻഡിങിന് ശ്രമിച്ചതാണ് അപകടത്തിന് കാരണമായത്. അതേസമയം മോശം കാലാവസ്ഥയായതിനാൽ മറ്റ് രണ്ട് വിമാനങ്ങൾ ലാൻഡിങിന് ശ്രമിച്ചിരുന്നില്ല. ഇതേ വിമാനത്താവളത്തിൽ തന്നെ ഒരു മാസം മുമ്പ് മറ്റൊരു അപകടവും ഉണ്ടായിരുന്നു. 164 യാത്രക്കാരുമായി പോയ വിമാനവും റൺവേയിൽ നിന്നും തെന്നി മാറി റോഡിൽ ലാൻഡിങ് നടത്തിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP