Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jul / 202206Wednesday

ജോ ബൈഡനേക്കാൾ മികച്ച അമേരിക്കൻ പ്രസിഡന്റ് ട്രംപ്; ട്രംപ് ജനപ്രിയനും മികച്ച ഭരണാധികാരിയും; ഇസ്രയേലിലെ അഭിപ്രായ സർവേയിൽ ബൈഡൻ ഔട്ട്

ജോ ബൈഡനേക്കാൾ മികച്ച അമേരിക്കൻ പ്രസിഡന്റ് ട്രംപ്; ട്രംപ് ജനപ്രിയനും മികച്ച ഭരണാധികാരിയും; ഇസ്രയേലിലെ അഭിപ്രായ സർവേയിൽ ബൈഡൻ ഔട്ട്

മറുനാടൻ ഡെസ്‌ക്‌

ന്യൂയോർക്ക്: യു.എസ് പ്രസിഡന്റ് ജോ ബൈഡനേക്കാൾ ജനപ്രിയനും മികച്ച ഭരണാധികാരിയും മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ആയിരുന്നെന്നെന്ന് അഭിപ്രായ സർവേ. ഇസ്രയേൽ നടത്തിയ അഭിപ്രായ സർവേയിലാണ് ട്രംപിനെക്കാൾ കുറവ് പിന്തുണ ബൈഡന് ലഭിച്ചത്. സർവേ നടത്തിയ 18 രാജ്യങ്ങളിൽ ട്രംപിനെ പിന്തുണക്കുന്ന ഏക രാജ്യവും ഇസ്രയേലാണെന്ന പ്രത്യേകതയുണ്ട്.

പ്യൂ റിസർച്ച് സെന്ററാണ് ബുധനാഴ്ച ഇതുസംബന്ധിച്ച റിപ്പോർട്ട് പുറത്തുവിട്ടത്. അമേരിക്ക, നാറ്റോ, റഷ്യ എന്നിവയുടെ നേർക്കുള്ള അന്താരാഷ്ട്ര നിലപാട് പരിശോധിക്കുന്നതിന് വേണ്ടിയായിരുന്നു സർവേ നടത്തിയത്. ഫെബ്രുവരി 14 മുതൽ മെയ്‌ 11 വരെയായിരുന്നു സർവേ. ഇസ്രയേലിൽ നടത്തിയ സർവേയിൽ പത്തിൽ ആറ് ഇസ്രയേലികൾ മാത്രമാണ് ബൈഡനെ പിന്തുണച്ചത്, അതായത് 60 ശതമാനം പിന്തുണ. എന്നാൽ 2019ൽ നടത്തിയ ഇതേ സർവേയിൽ 71 ശതമാനം പേരും ട്രംപിനെ പിന്തുണച്ചിരുന്നു.

അതേസമയം, ജർമൻ ചാൻസലർ ഒലഫ് ഷോൾസ്, ഫ്രാൻസ് പ്രസിഡന്റ് ഇമ്മാനുവൽ മക്രോൺ എന്നിവർക്ക് 38 ശതമാനം പിന്തുണ മാത്രമാണ് ഇസ്രഈലിൽ ലഭിച്ചത്. ഇതുമായി താരതമ്യം ചെയ്യുമ്പോൾ ബൈഡന് മികച്ച സ്വീകാര്യതയാണ് ഇസ്രഈലിലുള്ളത്. യു.എസ് പ്രസിഡന്റായി അധികാരമേറ്റതിന് ശേഷം ആദ്യമായി ബൈഡൻ ഇസ്രഈലും സൗദിയും സന്ദർശിക്കാനിരിക്കുന്നതിന് ദിവസങ്ങൾക്ക് മുമ്പാണ് ഇപ്പോൾ സർവേഫലം പുറത്തുവന്നിരിക്കുന്നത്.

''അമേരിക്കൻ പ്രസിഡന്റുമാരെക്കുറിച്ചുള്ള ഇസ്രഈലികളുടെ നിലപാട് കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി മാറിമാറി വരുന്നുണ്ട്. എന്നാൽ, അമേരിക്കയ്ക്ക് നേരെയുള്ള മൊത്തത്തിലുള്ള ആറ്റിറ്റിയൂഡ് അനുകൂലമായി നിലനിൽക്കുന്നുണ്ട്,'' സർവേ റിപ്പോർട്ടിൽ പറയുന്നു.

2014ൽ നടത്തിയ സർവേയിൽ അന്നത്തെ പ്രസിഡന്റായിരുന്ന ഒബാമക്കും ഇസ്രഈലിൽ 71 ശതമാനം പിന്തുണ ലഭിച്ചിരുന്നു. അതേസമയം, സർവേയിൽ ഏറ്റവും കുറവ് പിന്തുണ ലഭിച്ചതിന്റെ റെക്കോർഡും ഒബാമയ്ക്കാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP