Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ടിക് ടോക്കിനെ ഏറ്റെടുക്കാൻ വാൾമാർട്ടും ഒറാക്കിളും; ആശംസകൾ നേർന്ന് ട്രംപ്

ടിക് ടോക്കിനെ ഏറ്റെടുക്കാൻ വാൾമാർട്ടും ഒറാക്കിളും; ആശംസകൾ നേർന്ന് ട്രംപ്

മറുനാടൻ ഡെസ്‌ക്‌

വാഷിങ്ടൺ: ടിക് ടോക്കിന്റെ അമേരിക്കയിലെ പ്രവർത്തനങ്ങൾ ഏറ്റെടുക്കാൻ വേണ്ടി വാൾമാർട്ട്, ഒറാക്കിൾ എന്നീ കമ്പനികൾ നടത്തുന്ന നീക്കങ്ങൾക്ക് ആശംസകൾ നേർന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇടപാട് പൂർത്തിയായാൽ പുതിയ കമ്പനി ടെക്‌സാസ് കേന്ദ്രമാക്കി പ്രവർത്തിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ട്രംപ് പറഞ്ഞു. പുതിയ കമ്പനി വരുന്നതോടെ 25,000 ആളുകൾക്ക് ജോലി ലഭിക്കും. 500 കോടി ഡോളർ അമേരിക്കയിലെ വിദ്യാഭ്യാസ മേഖലയ്ക്കായി ചെലവഴിക്കണമെന്നാണ് താൻ ആവശ്യപ്പെട്ടിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഒറാക്കിളും വാൾമാർട്ടും ചേർന്ന് ടിക്ടോക്കിന്റെ 20 ശതമാനം ഓഹരിയാണ് ഏറ്റെടുക്കുക. ഇടപാട്‌ പൂർത്തിയായാൽ ആപ്പിന്റെ അമേരിക്കയിലെ ഡാറ്റ സുരക്ഷ ഉൾപ്പെടെയുള്ള കാര്യങ്ങൾ ഒറാക്കിളിന്റെ ഉത്തരവാദിത്തമാണ്. വാൾമാർട്ടാകും ആപ്പിന്റെ വാണിജ്യ പങ്കാളി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP