Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ട്രംപിനും മകനും ഭാര്യമാരെ വിശ്വാസമില്ലേ? വോട്ട് ചെയ്യുന്നത് എത്തി നോക്കുന്ന ചിത്രം വൈറലായി; വോട്ടിങ് ബാലറ്റിന്റ ഫോട്ടോ ട്വീറ്റ് ചെയ്തതും നിയമവിരുദ്ധമായി

ട്രംപിനും മകനും ഭാര്യമാരെ വിശ്വാസമില്ലേ? വോട്ട് ചെയ്യുന്നത് എത്തി നോക്കുന്ന ചിത്രം വൈറലായി; വോട്ടിങ് ബാലറ്റിന്റ ഫോട്ടോ ട്വീറ്റ് ചെയ്തതും നിയമവിരുദ്ധമായി

വിവാദങ്ങളുണ്ടാക്കുകയെന്നത് ട്രംപിനും മക്കൾക്കും ഏറെയിഷ്ടമുള്ള കാര്യമാണോ..? ഇന്നലെ ട്രംപ് അദ്ദേഹത്തിന്റെ ഭാര്യ മെലാനിയ ട്രംപ് വോട്ട് ചെയ്യുന്നത് എത്തിനോക്കുന്ന ചിത്രം വൈറലായിരുന്നു. അതിന് ശേഷം അൽപം കഴിഞ്ഞ് അദ്ദേഹത്തിന്റെ മകനായ എറിക് ട്രംപ് ഇതിലും ഒരു പടി കടന്നാണ് പ്രവർത്തിച്ചിരിക്കുന്നത്. അതായത് തന്റെ ഭാര്യ ലാറ വോട്ട് ചെയ്യുന്നത് എത്തിനോക്കിയതിന് പുറമെ താൻ വോട്ട് ചെയ്ത ബാലറ്റിന്റെ ചിത്രം ട്വീറ്റ് ചെയ്ത് വൻ വിവാദം സൃഷ്ടിക്കാനും ട്രംപ് സുതൻ മറന്നില്ല. ട്രംപിന് മകനും ഭാര്യമാരെ വിശ്വാസമില്ലേയെന്ന ചോദ്യം ഈ ചിത്രങ്ങൾ കാണുമ്പോൾ ആർക്കും തോന്നിയേക്കാം. വോട്ടിങ് ബാലറ്റിന്റെ ചിത്രം ട്വീറ്റ് ചെയ്ത നിയമവിരുദ്ധമായ നടപടി വൻ വിവാദമായതോടെ എറിക് ആ ചിത്രം നീക്കം ചെയ്യാൻ നിർബന്ധിതനാവുകയായിരുന്നു.

ഇന്നലെ രാവിലെ 11 മണിക്ക് മാൻഹാട്ടനിലെ പബ്ലിക്ക് സ്‌കൂൾ 59ൽ വോട്ട് ചെയ്യാൻ എത്തിയപ്പോഴായിരുന്നു ട്രംപ് തന്റെ ഭാര്യ മെലാനിയ വോട്ട് ചെയ്യുന്നത് എത്തിനോക്കിയിരുന്നത്. ഡെമോക്രാറ്റിക്കുകൾക്ക് മേൽക്കൈയുള്ള മാൻഹാട്ടനിൽ ട്രംപും ഭാര്യയും വോട്ട് ചെയ്യാനെത്തിയപ്പോൾ അദ്ദേഹത്തിന് നല്ല സ്വീകരണമാണ് അനുയായികൾ നൽകിയിരുന്നത്. എറികും ലാറയും 53ാം സ്ട്രീറ്റ് പബ്ലിക്ക് ലൈബ്രറിയിലായിരുന്നു വോട്ട് രേഖപ്പെടുത്താനെത്തിയിരുന്നത്. തുടർന്നായിരുന്നു വോട്ടിങ് ബൂത്തിൽ നിന്നും അദ്ദേഹം ബാലറ്റിന്റെ ചിത്രമെടുത്ത് ട്വിറ്ററിലിട്ടിരുന്നത്. ഡൊണാൾഡ് ട്രംപിനും ഭാര്യക്കുമൊപ്പം ട്രംപിന്റെ മകൾ ഇവാൻകയും ഭർത്താവ് ജാറെഡ് കുഷ്നെറും അവരുടെ ഇളയമകളായ അഞ്ച് വയസുകാരി അറബെല്ലയുമെത്തിയിരുന്നു.

ഏറ്റവും പുതിയ പ്രവണതകളെക്കുറിച്ച് ഒരു റിപ്പോർട്ടർ ട്രംപിനോട് തിരക്കിയപ്പോൾ നല്ല പ്രതികരണമാണെന്നായിരുന്നു ട്രംപ് മറുപടിയേകിയിരുന്നത്. ഇപ്രാവശ്യത്തെ തെരഞ്ഞെടുപ്പിൽ തീരുമാനമെടുക്കുകയെന്നത് ജനങ്ങളെ സംബന്ധിച്ചിടത്തോളം വിഷമം പിടിച്ച കാര്യമാണെന്നും ട്രംപ് പ്രതികരിച്ചു.ഹില്ലാരിയെ തോൽപിക്കാൻ സാധിക്കുമോയെന്ന ചോദ്യത്തിന് എന്താണ് സംഭവിക്കുകയെന്നത് കാത്തിരുന്ന് കാണാമെന്നായിരുന്നു ട്രംപ് മറുപടിയേകിയിരുന്നത്. ഇവാൻക ട്രംപ് നിരവധി ക്യാമറകൾക്ക് മുന്നിൽ ഐ വോട്ടട് സ്റ്റിക്കർ ഉയർത്തിക്കാട്ടിയിരുന്നു. തുടർന്ന് അതേ പോളിങ് സ്റ്റേഷനിൽ ഡൊണാൾഡ് ട്രംപ് ജൂനിയർ, അദ്ദേഹത്തിന്റെ ഭാര്യ വനെസ,എന്നിവർ വോട്ട് ചെയ്യാനെത്തിയിരുന്നു. കൂടെ അവരുടെ നാല് കുട്ടികളുമുണ്ടായിരുന്നു. എന്നാൽ ദമ്പതികളുടെ മൂത്ത മകനായ ഡൊണാൾഡ് ജെ. ട്രംപ് മൂന്നാമൻ വന്നിരുന്നില്ല. തുടർന്ന് ഡൊണാൾഡ് ട്രംപ് ജൂനിയർ സഹോദരനായ എറികിനൊപ്പം ഒരു തമാശ ഫോട്ടോ പോസ്റ്റ് ചെയ്തിരുന്നു.

പ്രചാരണത്തിന്റെ അവസാന മണിക്കൂറുകൾ ട്രംപ് ചെലവഴിച്ചിരുന്നത് മിച്ചിഗനിലായിരുന്നു. വളരെയേറെ മത്സര സ്വഭാവമുള്ള സ്റ്റേറ്റായിട്ടാണ് റിപ്പബ്ലിക്കന്മാർ ഇതിനെ കാണുന്നത്. ഇവിടുത്തെ വോട്ടർമാർ എളുപ്പത്തിൽ മറുകണ്ടം ചാടാൻ സാധ്യതയുണ്ടെന്ന ബോധത്തോടെയായിരുന്നു ട്രംപ് ഇവിടെ പ്രചാരണം നടത്തിയിരുന്നത്. തെരഞ്ഞെടുപ്പ് ദിവസം പോളിങ് സ്റ്റേഷനുകളിലേക്ക് മാത്രമായിരുന്നു ട്രംപ് പോയിരുന്നത്. അതിന് മുമ്പ് ഹില്ലാരി നിരവധി റേഡിയോ അഭിമുഖങ്ങളിൽ ഭാഗഭാക്കായിരുന്നു. ഹില്ലാരി തന്റെ ഇലക്ഷൻ നൈറ്റ് ചെലവിട്ടിരുന്നത് ന്യൂയോർക്കിലെ ജേക്കബ് കെ ജാവിറ്റ്സ് കൺവെൻഷൻ സെന്ററിലും ട്രംപ് മിഡ് ടൗൺ മാൻഹാൻട്ടനിലെ ഹിൽട്ടൻ പ്രോപ്പർട്ടിയിലുമായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP