Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

തെരേസ മെയ്‌ ഒരു മഹാദുരന്തം; ബ്രിട്ടന്റെ അമേരിക്കൻ അംബാസിഡർ ഒരു പടുവിഡ്ഢി; ആകെ ആശ്വാസം ഇവറ്റകൾ ഉടൻ മാറുമെന്നത് മാത്രം; ട്രംപിന്റെ വാവിട്ട വാക്കുകളിൽ നടുങ്ങി ബ്രിട്ടൻ; രാജ്യത്തെ അപമാനിക്കരുതെന്ന് ജെറമി ഹണ്ട്; ബ്രിട്ടനും അമേരിക്കയും വീണ്ടും തെറ്റുമ്പോൾ

തെരേസ മെയ്‌ ഒരു മഹാദുരന്തം; ബ്രിട്ടന്റെ അമേരിക്കൻ അംബാസിഡർ ഒരു പടുവിഡ്ഢി; ആകെ ആശ്വാസം ഇവറ്റകൾ ഉടൻ മാറുമെന്നത് മാത്രം; ട്രംപിന്റെ വാവിട്ട വാക്കുകളിൽ നടുങ്ങി ബ്രിട്ടൻ; രാജ്യത്തെ അപമാനിക്കരുതെന്ന് ജെറമി ഹണ്ട്; ബ്രിട്ടനും അമേരിക്കയും വീണ്ടും തെറ്റുമ്പോൾ

മറുനാടൻ ഡെസ്‌ക്‌

ലണ്ടൻ: ചോർന്ന മെമോകളുടെ പേരിൽ യുകെയും യുഎസും തമ്മിലുള്ള നയതന്ത്ര ബന്ധങ്ങൾ താറുമാറായിരിക്കുന്ന ഇന്നത്തെ സാഹചര്യത്തിൽ എരിതീയിൽ എണ്ണയൊഴിക്കാനെന്ന മട്ടിൽ യുകെയെ അപമാനിക്കുന്ന പ്രസ്താവനകളുമായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രംഗത്തെത്തി. ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മെയ്‌ ഒരു മഹാദുരന്തമാണെന്നും ബ്രിട്ടന്റെ അമേരിക്കൻ അംബാസിഡറായ സർ കിം ഡറോക് ഒരു പടുവിഢിയാണെന്നുമാണ് ട്രംപ് ആരോപിച്ചിരിക്കുന്നത്. ഇവരെല്ലാം ഉടൻ മാറുമെന്നത് മാത്രമാണ് ആകെ ആശ്വാസമെന്നും പ്രസ്താവിച്ചിരുന്നു.

ഇത്തരത്തിലുള്ള ട്രംപിന്റെ വാവിട്ട വാക്കുകളിൽ ബ്രിട്ടൻ നടുങ്ങിയിരിക്കുകയാണ്. രാജ്യത്തെ ഇത്തരത്തിൽ അപമാനിക്കരുതെന്ന് ട്രംപിനോട് ആവശ്യപ്പെട്ട് ഫോറിൻ സെക്രട്ടറിയും പ്രധാനമന്ത്രി സ്ഥാനാർത്ഥിയുമായ ജെറമി ഹണ്ട് രംഗത്തെത്തിയിട്ടുണ്ട്. താൻ പ്രധാനമന്ത്രിയായാൽ ഡറോകിനെ യുഎസ് അംബാസിഡർ പദവിയിൽ തന്നെ നിലനിർത്തുമെന്നും ഹണ്ട് വാഗ്ദാനം ചെയ്തിട്ടുണ്ട്. ഇത്തരത്തിൽ ബ്രിട്ടനും അമേരിക്കയും വീണ്ടും തെറ്റുന്നതിനെ ലോകം ആശങ്കയോടെയാണ് വീക്ഷിക്കുന്നത്. ട്രംപ് കഴിവ് കെട്ടവനാണെന്നും അദ്ദേഹത്തിന്റെ ഭരണത്തിൽ ആകെ അരാജകത്വമാണെന്നും അഭിപ്രായപ്പെടുന്ന ഡറോകിന്റെ ഇമെയിൽ ചോർന്നതാണ് ട്രംപ് ഡറോകിനും തെരേസയ്ക്കും എതിരെ തിരിയുന്നതിന് കാരണമായിരിക്കുന്നത്.

തീരെ ബഹുമാനമില്ലാതെയാണ് ട്രംപ് യുകെയുടെ പ്രധാനമന്ത്രിയെക്കുറിച്ച് സംസാരിച്ചിരിക്കുന്നതെന്നാണ് ജെറമി ഹണ്ട് ആരോപിക്കുന്നത്.തെരേസ ബ്രെക്സിറ്റിനെ കൈകാര്യം ചെയ്ത് കുളമാക്കിയിരിക്കുന്നുവെന്നും ട്രംപ് ആരോപിച്ചിരുന്നു. ട്രംപ് ബാലിശമായാണ് പെരുമാറുന്നതെന്ന് ഡറോക് വിമർശിച്ചതിനെ തുടർന്ന് ട്രംപിന് അദ്ദേഹത്തോടുള്ള ശത്രുത ഇരട്ടിച്ചിരിക്കുകയാണ്. ട്രംപിന്റെ വാക്കുകളിൽ ഹണ്ട് ട്വിറ്ററിലൂടെയാണ് പ്രതിഷേധം രേഖപ്പെടുത്തിയിരിക്കുന്നത്. യുകെ-യുഎസ് സഖ്യം ചരിത്രത്തിലെ മഹത്തായ കാര്യമാണെന്ന് താങ്കൾ പറയുന്നുണ്ടെങ്കിലും സഖ്യകക്ഷികൾ പരസ്പരം ബഹുമാനത്തോടെ കാണണമെന്ന കാര്യം താങ്കൾ മറക്കരുതെന്നാണ് ഹണ്ട് ട്രംപിനെ ഓർമിപ്പിക്കുന്നത്.

അംബാസിഡർമാരെ യുകെ ഗവൺമെന്റാണ് നിയോഗിക്കുന്നതെന്നും താൻ പ്രധാനമന്ത്രിയായാൽ ഡറോക് തന്നെ യുഎസിലെ അംബാസിഡറായി തുടരുമെന്നുമാണ് ഹണ്ട് ആവർത്തിക്കുന്നത്. തെരേസ ബ്രിട്ടീഷ് പ്രധാനമന്ത്രി സ്ഥാനത്ത് നിന്നും ഒഴിയുന്നതാണ് നല്ലതെന്നും ബ്രെക്സിറ്റ് ചർച്ചകൾ അവർ കൈകാര്യം ചെയ്ത് താറുമാറാക്കിയെന്നും ട്രംപ് ആരോപിച്ചിരുന്നു. ബ്രിട്ടനിൽ തെരേസക്ക് പകരം അധികാരമേൽക്കുന്ന പുതിയ പ്രധാനമന്ത്രിയുമായുള്ള ബന്ധം തന്റെ വ്യവസ്ഥകളനുസരിച്ചായിരിക്കുമെന്നും ട്രംപ് പ്രസ്താവിച്ചിട്ടുണ്ട്. യുകെയുടെ യുഎസ് അംബാസിഡറെ തനിക്കറിയില്ലെന്നും അദ്ദേഹവുമായി ഇനി യാതൊരു ബന്ധവുമില്ലെന്നും ട്രംപ് നേരത്തെ തറപ്പിച്ച് പറഞ്ഞിരുന്നു. ഇതിനെ തുടർന്നാണ് ഡറോകിന് പൂർണ പിന്തുമയുമായി ഫോറിൻ സെക്രട്ടറിയും മറ്റും മുന്നോട്ട് വന്നിരിക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP