Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മെക്സിക്കോയിൽ ലഹരി സംഘങ്ങൾ തമ്മിൽ റിസോർട്ടിൽ വെടിവെപ്പ്: ഇന്ത്യൻ വംശജയായ ട്രാവൽ ബ്ലോഗർ കൊല്ലപ്പെട്ടു

മെക്സിക്കോയിൽ ലഹരി സംഘങ്ങൾ തമ്മിൽ റിസോർട്ടിൽ വെടിവെപ്പ്: ഇന്ത്യൻ വംശജയായ ട്രാവൽ ബ്ലോഗർ കൊല്ലപ്പെട്ടു

ന്യൂസ് ഡെസ്‌ക്‌

ലോസ് ആഞ്ജലീസ്: മെക്സിക്കോയിലെ റിസോർട്ടിൽ ലഹരി സംഘങ്ങൾ തമ്മിലുണ്ടായ വെടിവെപ്പിൽ ഇന്ത്യൻ ട്രാവൽ ബ്ലോഗർ കൊല്ലപ്പെട്ടു. അമേരിക്കയിലെ കാലിഫോർണിയയിൽ താമസിക്കുന്ന ഇന്ത്യൻ വംശജയായ അഞ്ജലി റിയോട്ട് (25) ആണ് കൊല്ലപ്പെട്ടത്.

ടുലുമിലെ കരീബിയൻ കോസ്റ്റ് റിസോർട്ടിൽ ഉണ്ടായ വെടിവെപ്പിലാണ് അഞ്ജലി കൊല്ലപ്പെട്ടത്. യാഹു ജീവനക്കാരിയായിരുന്ന അഞ്ജലി കഴിഞ്ഞ ജൂലായ് മുതൽ ലിങ്ക്ഡ്ഇന്നിൽ സീനിയർ സൈറ്റ് റിലയബിലിറ്റി എഞ്ചിനീയറായിരുന്നു.ഒരു ജർമൻ വംശജനും കൊല്ലപ്പെട്ടിട്ടുണ്ട്.

പിറന്നാൾ ആഘോഷിക്കാനായി റിസോർട്ടിൽ എത്തിയതായിരുന്നു അഞ്ജലി. ബുധനാഴ്ച രാത്രിയോടെയാണ് റിസോർട്ടിൽ വെടിവെപ്പ് ഉണ്ടായത്. ഇവർ ഭക്ഷണം കഴിക്കുന്നതിനിടെ നാല് പേർ അവിടെയെത്തുകയും വെടിയുതിർക്കുകയുമായിരുന്നെന്ന് സ്പാനിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

അഞ്ജലിയുട ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ ഹിമാചൽ പ്രദേശിൽ നിന്നുള്ള ട്രാവൽ ബ്ലോഗർ എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. സ്ഥിരതാമസം കാലിഫോർണിയയിലെ സാൻ ഹൊസേയിലാണെന്നും വ്യക്തമാക്കിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP