Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കൂറ്റൻ മലനിരകളെ ബന്ധിപ്പിച്ച് ഗ്ലാസ് റോഡുകൾ; മലയ്ക്ക് ചുറ്റും ഗ്ലാസ് നടപ്പാത; പേടിപ്പിക്കുന്ന സൗന്ദര്യവുമായി ഒരു ചൈനീസ് ടൂറിസ്റ്റ് കേന്ദ്രം

കൂറ്റൻ മലനിരകളെ ബന്ധിപ്പിച്ച് ഗ്ലാസ് റോഡുകൾ; മലയ്ക്ക് ചുറ്റും ഗ്ലാസ് നടപ്പാത; പേടിപ്പിക്കുന്ന സൗന്ദര്യവുമായി ഒരു ചൈനീസ് ടൂറിസ്റ്റ് കേന്ദ്രം

പ്പോൾ ബീജിംഗിലേക്ക് എത്തുന്നവരെല്ലാം അവിടെയുള്ള ജിങ്ഡോംഗ് സ്റ്റോൺ ഫോറസ്റ്റ് ജോർജിൽ ഒരു മാസം മുമ്പ് തുറന്ന ഒരു ഗ്ലാസ് പ്ലാറ്റ്ഫോം കാണാൻ ഒഴുകുകയാണ്. 1300 അടി ഉയരത്തിലുള്ള പ്രകൃതിയുടെ മുകൾക്കാഴ്ചകൾക്ക് സാധ്യതയൊരുക്കുന്ന സുതാര്യമായ പ്ലാറ്റ്ഫോമാണിത്. പ്രകൃതി സൗന്ദര്യത്തിന്റെ മടിത്തട്ടിൽ പേടിപ്പിക്കുന്ന രീതിയിൽ തലയുയർത്തി യാണിത് നിലകൊള്ളുന്നത്. കൂറ്റൻ മലനിരകളെ ബന്ധിപ്പിച്ചാണിതിലെ ഗ്ലാസ്റോഡുകൾ തയ്യാറാക്കിയിരിക്കുന്നത്. മലയ്ക്ക് ചുറ്റുമാണീ ഗ്ലാസ് പാത നിർമ്മിച്ചിരിക്കുന്നത്. മറ്റൊരർത്ഥത്തിൽ പറഞ്ഞാൽ പേടിപ്പിക്കുന്ന സൗന്ദര്യമുള്ള ചൈനീസ് ടൂറിസ്റ്റ് കേന്ദ്രമാണിത്.

ജോലിയുടെ ഭാഗമായി ജീവിതത്തിനുണ്ടാകുന്ന സമ്മർദങ്ങളിൽ നിന്നും മോചനം നേടാൻ ഏവരെയും സഹായിക്കുന്ന പ്ലാറ്റ്ഫോമാണിതെന്നാണ് ഇവിടെ സന്ദർശിച്ച ഒരു സ്ത്രീ വെളിപ്പെടുത്തിയിരിക്കുന്നത്. ബീജിംഗിലെ പിൻഗു ജില്ലയിലെ ജിങ്ഡോംഗ് സ്റ്റോൺ ഫോറസ്റ്റ് ഗോർജ് സിനിക്കിന്റെ ഭാഗമാണീ ഗ്ലാസ് പ്ലാറ്റ്ഫോം. ശ്വാസം നിന്ന് പോകുന്ന തരത്തിലുള്ള സാഹസികമായ മുകൾക്കാഴ്ചകൾക്ക് അവസരമൊരുക്കുന്ന ഈ പ്ലാറ്റ്ഫോം ഇക്കഴിഞ്ഞ മെയ്‌ ഒന്നിനാ യിരുന്നു സന്ദർശകർക്കായി തുറന്ന് കൊടുത്തത്. തുടർന്ന് കുറഞ്ഞ ദിവസങ്ങൾക്കുള്ളിൽ തന്നെ ഇത് വിനോദ സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടമായി മാറിയിരിക്കുകയാണ്.

ഉന്നതിയിലുള്ള ലോകത്തിലെ ഏറ്റവും വലിയ ഗ്ലാസ് പ്ലാറ്റ് ഫോമാണിവിടുത്തെ ഏറ്റവും വലിയ പ്രത്യേകത. 4,470 സ്‌ക്വയർ മീറ്ററുള്ള പ്ലാറ്റ്ഫോമാണിത്. താഴെയുള്ള താഴ് വരയുടെ അറ്റത്തേക്ക് 107 അടിയിലധികമാണിത് ഉന്തി നിൽക്കുന്നത്. എന്നാൽ യുഎസിലെ ഗ്രാൻഡ് കാനിയണിലെ ഗ്ലാസ് ഒബ്സർവേഷൻ ഡെക്കിന് 70 അടിയേ നീളമുള്ളൂ.

ഗ്ലാസ് പതിച്ച നടപ്പാത വൃത്താകൃതിയിലുള്ള ഒരു ഗ്ലാസ് പ്ലാറ്റ്ഫോണിലേക്കാണ് നമ്മെ നയിക്കുന്നത്. ഈ പാതയുടെ ഒരു ഏരിയൽ വീഡിയോ ചൈന സെൻട്രൽ ടെലിവിഷൻ സ്റ്റേഷൻ പ്രക്ഷേപണം ചെയ്തിരുന്നു. ഈ പ്ലാറ്റ്ഫോം ഏത് വിധത്തിലാണ് ഒരു പാറകൾ നിറങ്ങ മലഞ്ചെരിവിന് മുകളിൽ നിലകൊള്ളുന്നതെന്ന് ഇത് വ്യക്തമാക്കുന്നുണ്ട്. നല്ല ധൈര്യമുള്ളവർക്ക് മാത്രമേ അഗാധതയിലേക്ക് മിഴിതുറക്കുന്ന പ്രകൃതിയുടെ മായക്കാഴ്ചകൾ കണ്ട് ഇതിലൂടെ നടക്കാനാവുകയുള്ളൂ. ചിലർ ഗ്ലാസിന്റെ സുതാര്യതയിലൂടെയുള്ള പർവതക്കാഴ്ചകൾ കണ്ട് പേടിച്ച് കരയാറുണ്ടെന്ന റിപ്പോർട്ടുകളും പുറത്ത് വന്നിട്ടുണ്ട്.

പിൻഗു ഗ്ലാസ്-ബോട്ടംഡ് പ്ലാറ്റ്ഫോമിന് മൂന്ന് ലോക റെക്കോർഡുകൾ ഇത്രയും കുറഞ്ഞ സമയത്തിനിടെ നേടാനായിട്ടുണ്ട്. ലോകത്തിലെ ഏറ്റവും നീളമുള്ള ഇത്തരത്തിലുള്ള പ്ലാറ്റ്ഫോമാണിത്. ഇതിന് പുറമെ ലോകത്തിലെ ഏറ്റവും വലിയ ഗ്ലാസ്പ്ലാറ്റ്ഫോമും ഇത് തന്നെയാണ്. അതായത് ഇതിന് 4467 സ്‌ക്വർഫീറ്റ് വിസ്തൃതിയുണ്ട്. ഏവിയേഷൻ ഇന്റസ്ട്രിയിൽ മാത്രം ഉപയോഗിക്കുന്ന ടൈറ്റാനിയം ഇതിന്റെ നിർമ്മാണത്തിൽ ഉപയോഗിച്ചുവെന്നതും റെക്കോർഡാണ്.സഞ്ചാരികളുടെ പരമാവധി സുരക്ഷ ഉറപ്പാക്കുന്നതിന് വേണ്ടിയാണ് ടൈറ്റാനിയം ഇതിൽ ഉപയോഗിച്ചിരിക്കുന്നതെന്ന് റിപ്പോർട്ടുണ്ട്.

ഡൗൺടൗൺ ബീജിംഗിൽ നിന്നും 43 മൈലുകൾ മാറിയാണീ ടൂറിസ്റ്റ് ഡെസ്റ്റിനേഷൻ നിലകൊള്ളുന്നത്. ഒരു താഴ് വരയ്ക്ക് മുകളിൽ തലയുയർത്തി നിൽക്കുന്ന ഈ ഗ്ലാസ് പാലം മിക്ക സഞ്ചാരികൾക്കും വെല്ലുവിളി യുയർത്തുന്നതും അതേ സമയം സാഹസികതയേകുന്ന ത്രില്ലടിപ്പിക്കുന്നതുമാണ്. ഇതു പോലുള്ള ഗ്ലാസ് പ്ലാറ്റ്ഫോമായ തെക്കൻ ചൈനയിലെ സാൻഗ്ജിയാജിയിലുള്ള ഗ്രാൻഡ് കാനിയോൺ അധികം വൈകാതെ തുറക്കുമെന്നാണ് കരുതുന്നത്. രണ്ട് പർവതങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്നതും 1410 അടി നീളമുള്ളതുമായ ഗ്ലാസ് പ്ലാറ്റ്ഫോമാണിത്. 980അടി ഉയരമുള്ള ഈ ഗ്ലാസ് പ്ലാറ്റ്ഫോം ജൂലൈയിൽ തുറക്കുമെന്നാണ് പ്രതീക്ഷ. ഇതിന് പുറമെ ചൈനയിൽ ഹുനാൻ പ്രവിശ്യയിൽ സ്റ്റോൺ ബുദ്ധ മൗണ്ടയിനിൽ ഇത്തരത്തിലുള്ള ഷിനിയുസായ് ഗ്ലാസ് ബ്രിഡ്ജ് കഴിഞ്ഞ വർഷം തുറന്നിരുന്നു. ഇതിന് 984 അടി നീളവും 590 അടി ഉയരവുമുണ്ട്. യുൻടായ് മൗണ്ടയിൻ പാസേജ്, യുൻഡ്വാൻ ഗ്ലാസ് ഒബ്സർവേഷൻഡെക്ക് എന്നിവയും ചൈനയിലുള്ള ഈ ഗണത്തിലുള്ള ഗ്ലാസ് പ്ലാറ്റ്ഫോമുകളാണ്. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP