Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കാറാച്ചിയിൽ തകർന്ന് വീണ യാത്രാ വിമാനത്തിൽ നിന്ന് രക്ഷപെട്ടവരിൽ പാക്കിസ്ഥാൻ ബാങ്ക് മേധാവിയും; ബാങ്ക് ഓഫ് പഞ്ചാബ് സിഇഒ സഫർ മസൂദ് രക്ഷപ്പെട്ടത് നിസാര പരുക്കുകളോടെ; ജനവാസ മേഖലയിൽ വിമാനം തകർന്ന് വീണതോടെ നിരവധി വീടുകൾക്കും തകരാർ; 107 പേരുടെ മരണത്തിന് ഇടയാക്കായ വിമാനദുരന്തത്തിൽ അനുശോചനം രേഖപ്പെടുത്തി പാക് പ്രധാനമന്ത്രിയും

മറുനാടൻ ഡെസ്‌ക്‌

ഇസ്ലാമാബാദ്: കറാച്ചിയിലെ ജനവാസ മേഖലയിൽ തകർന്നുവീണ പാക്കിസ്ഥാൻ ഇന്റർനാഷണൽ എയർലൈൻസ് (പിഐഎ) വിമാനത്തിലെ യാത്രക്കാരനായിരുന്ന ബാങ്ക് മേധാവി അത്ഭുതരമായി രക്ഷപ്പെട്ടുവെന്ന് വെളിപ്പെടുത്തൽ. യാത്രക്കാരും ജീവനക്കാരുമടക്കം 107 പേരാണ് തകർന്നുവീണ വിമാനത്തിൽ ഉണ്ടായിരുന്നത്.

വിമാനത്തിൽ ഉണ്ടായിരുന്നവരെല്ലാം മരിച്ചുവെന്ന വിവരമാണ് ആദ്യം പുറത്തുവന്നത്. എന്നാൽ ബാങ്ക് ഓഫ് പഞ്ചാബ് സിഇഒ സഫർ മസൂദ് നിസാര പരിക്കുകളോടെ അത്ഭുതകരമായി രക്ഷപ്പെട്ടതായി പാക്കിസ്ഥാനിലെ ജിയോ ന്യൂസ് റിപ്പോർട്ടുചെയ്തു.

ജിന്ന അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറങ്ങാൻ ശ്രമിക്കുന്നതിനിടെയാണ് യന്ത്രത്തകരാറിനെത്തുടർന്ന് പിഐഎ വിമാനം തകർന്നുവീണത്. സഫർ മസൂദടക്കം 98 യാത്രക്കാരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്.അത്ഭുതകരമായ രക്ഷപ്പെട്ട സഫർ മസൂദിനെ ദാറുൽ സെഹാത്ത് ആശുപത്രിയിലേക്ക് മാറ്റിയെന്നാണ് ജിയോ ന്യൂസിന്റെ റിപ്പോർട്ടിൽ പറയുന്നത്.

തോളെല്ലിനും ഇടുപ്പെല്ലിനും പരിക്കേറ്റ സഫർ തന്റെ അമ്മയോട് ഫോണിൽ സംസാരിച്ചുവെന്നും തന്റെ ആരോഗ്യസ്ഥിതി വിശദീകരിച്ചുവെന്നും ആശുപത്രി അധികൃതർ പറഞ്ഞു. വിമാന ദുരന്തത്തിൽ അദ്ദേഹത്തിന് പൊള്ളലേൽക്കുകയോ മറ്റുപരിക്കുകൾ ഏൽക്കുകയോ ചെയ്തിട്ടില്ലെന്ന് വിവരമറിഞ്ഞ് ആശുപത്രിയിലെത്തിയ സഹോദരൻ മാധ്യമങ്ങളോട് പറഞ്ഞു.

പിഐഎ യുടെ ലാഹോർ കറാച്ചി വിമാനമാണ് വിമാനത്താവളത്തിന് അടുത്തുള്ള മോഡൽ കോളനിയിൽ തകർന്നുവീണത്. വിമാനത്തിന്റെ വാലറ്റമാണ് ആദ്യം നിലത്തിടിച്ചതെന്നും മുൻവശത്തെ സീറ്റിലിരുന്ന ആരെങ്കിലുമാകാം രക്ഷപ്പെട്ടതെന്നും പാക് മാധ്യമത്തിന്റെ റിപ്പോർട്ടിൽ പറയുന്നു. ജനവാസ മേഖലയിലെ നിരവധി വീടുകൾ തകർന്നിട്ടുണ്ട്. കൊറോണ വൈറസ് വ്യാപനം തടയുന്നതിന് ഏർപ്പെടുത്തിയ വിലക്കുകൾ നീക്കിയതിന് തൊട്ടുപിന്നാലെയാണ് അപകടം നടന്നതെന്ന് ബിബിസി റിപ്പോർട്ടുചെയ്തു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP