Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഒളിമ്പിക്‌സിന് വേണ്ടി ജപ്പാൻ സജ്ജമായി കഴിഞ്ഞു: ഒളിമ്പിക്‌സ് ജൂലൈയിൽ തന്നെ നടത്തുമെന്നും ഗെയിംസ് മാറ്റില്ലെന്നും ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ ആബെ; കൊവിഡ് 19 ഭീതിയിലിരിക്കെ ഒളിമ്പിക്‌സ് നടത്തുന്നതിൽ ആശങ്ക അറിയിച്ച് ലോക രാഷ്ട്രങ്ങൾ രംഗത്ത്

ഒളിമ്പിക്‌സിന് വേണ്ടി ജപ്പാൻ സജ്ജമായി കഴിഞ്ഞു: ഒളിമ്പിക്‌സ് ജൂലൈയിൽ തന്നെ നടത്തുമെന്നും ഗെയിംസ് മാറ്റില്ലെന്നും ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ ആബെ; കൊവിഡ് 19 ഭീതിയിലിരിക്കെ ഒളിമ്പിക്‌സ് നടത്തുന്നതിൽ ആശങ്ക അറിയിച്ച് ലോക രാഷ്ട്രങ്ങൾ രംഗത്ത്

മറുനാടൻ മലയാളി ബ്യൂറോ

ടോക്കിയോ: ഒളിമ്പിക്‌സ് ജൂലൈയിൽ തന്നെ നടത്തുമെന്നും ഗെയിംസ് മാറ്റില്ലെന്നും ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ ആബെ. ഒളിമ്പിക്‌സിന് ജപ്പാൻ പൂർണ സജ്ജമാണെന്നും ഷിൻസോ ആബേ പറഞ്ഞു. ഒളിമ്പിക്‌സ് മുൻ നിശ്ചയപ്രകാരം വിജയകരമായി നടത്തുന്നതിനായി അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റിയുമായും ലോകാരോഗ്യ സംഘടനയുമായും ഒളിമ്പിക്‌സ് സംഘാടക സമിതി ആശയവിനിമയം നടത്തിവരികയാണെന്നും ആബെ പറഞ്ഞു. ഒളിമ്പിക്‌സ് വിജയകരമായി നടത്തുന്നതിന് ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുന്നുണ്ടെന്ന് ജപ്പാൻ സ്വീകരിച്ച നടപടികളിൽ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് അടക്കം സംതൃപ്തി രേഖപ്പെടുത്തിയിട്ടുണ്ടെന്നും ആബെ പറഞ്ഞു.

കൊവിഡ് 19 ആശങ്കയുടെ പശ്ചാത്തലത്തിൽ ടോക്കിയോ ഒളിമ്പിക്‌സ് ഒരു വർഷത്തേക്ക് നീട്ടിവെക്കുന്നതിനെക്കുറിച്ച് ആലോചിക്കണമെന്ന് ഡോണൾഡ് ട്രംപ് നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഒഴിഞ്ഞ സ്റ്റേഡിയത്തിൽ മത്സരങ്ങൾ നടത്തുന്നതിനേക്കാൾ ഒളിമ്പിക്‌സ് മാറ്റിവെക്കുന്നതാണ് ഉചിതമെന്നും ട്രംപ് പറഞ്ഞിരുന്നു.

അതേസമയം, ഒളിംപിക്‌സ് ഒരു വർഷത്തേക്കെങ്കിലും മാറ്റിവയ്ക്കണമെന്നു ട്രംപ് ആവശ്യപ്പെട്ടത് ഇന്നലെ രാവിലെയാണ്. കാലിയായ സ്റ്റേഡിയങ്ങളിൽ ഒളിംപിക്‌സ് നടത്തുന്നതിലും ഭേദം മാറ്റിവയ്ക്കുന്നതായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ, തൊട്ടുപിന്നാലെ ജപ്പാൻ പ്രധാനമന്ത്രി ആബെ ഷിൻസോ ട്രംപിനെ ഫോണിൽ വിളിച്ചു. ഒളിംപിക്‌സിനായി ജപ്പാൻ മനോഹരമായി ഒരുങ്ങിക്കൊണ്ടിരിക്കുകയാണെന്നു വൈകുന്നേരത്തോടെ പറഞ്ഞ ട്രംപ് രാവിലത്തെ വാക്കുകൾ വിഴുങ്ങി. 'പ്രധാനമന്ത്രിയെന്ന നിലയിൽ ആബെ മികച്ച പ്രവർത്തനമാണ് ഒളിംപിക്‌സിനായി നടത്തുന്നത്. ജപ്പാനിൽ എത്ര വേഗമാണ് ഒളിംപിക്‌സിനുള്ള ഒരുക്കങ്ങൾ നടക്കുന്നത്. മാറ്റിവയ്‌ക്കേണ്ട സാഹചര്യം നിലവിലില്ല'- ട്രംപ് വീണ്ടും നിലപാട് വ്യക്തമാക്കി രംഗത്തെത്തി. എന്നാൽ ഒളിംപിക്‌സ് റദ്ദാക്കുകയോ മാറ്റിവയ്ക്കുകയോ ചെയ്യുന്നതിനെപ്പറ്റി ആലോചിക്കുകപോലും ചെയ്തിട്ടില്ലെന്നു ജപ്പാനിലെ ഒളിംപിക്‌സ് മന്ത്രി സെയ്‌ക്കോ ഹാഷിമോട്ടോ പറഞ്ഞിരുന്നു.

ഒളിംപിക്‌സ് നടത്തുകയോ മാറ്റിവയ്ക്കുകയോ ചെയ്യുന്ന കാര്യത്തിൽ ലോകാരോഗ്യ സംഘടനയുടെ അഭിപ്രായം മാനിക്കുമെന്നു രാജ്യാന്തര ഒളിംപിക് കമ്മിറ്റി (ഐഒസി) പ്രസിഡന്റ് തോമസ് ബാക്. 'ഒളിംപിക് യോഗ്യതാ മത്സരങ്ങളുടെ കാര്യത്തിൽ അനിശ്ചിതത്വം നിലനിൽക്കുന്നുണ്ട്. ഒളിംപിക്‌സിന്റെ കാര്യത്തിൽ വളരെ പെട്ടെന്നു തീരുമാനമെടുക്കാൻ കഴിയില്ല. കോവിഡ് ബാധിച്ചവർക്കും അല്ലാത്തവർക്കും അവസരം കൊടുക്കേണ്ട ഉത്തരവാദിത്തം ഞങ്ങൾക്കുണ്ട്' - അദ്ദേഹം പറഞ്ഞു.

ലോകത്തെ ഭീതിയിലാഴ്‌ത്തി കോവിഡ് 19 വ്യാപിക്കുമ്പോൾ ഒളിപിക്‌സ് നടത്തുന്നതിനെ കുറിച്ച് ആലോചിക്കേണ്ട സമയമല്ലെന്നും ജനങ്ങളുടെ ജീവൻ രക്ഷിക്കാനുള്ള ശ്രമമാണ് വേണ്ടതെന്നും ആരോപണങ്ങൾ ഉയർന്നിരുന്നു. അതേസമയം, ഒളിപിക്‌സ് ദീപശിഖ പ്രയാളം കൊറോണ വൈറസ് ഭീതിയെ തുടർന്ന് ചടങ്ങ് മാത്രമായി നടത്തി അധികൃതർ മുന്നോട്ട് പോയിരുന്നു. അതിനിടെയാണ് ഒളിമ്പിക്‌സ് ജൂലൈയിൽ തന്നെ നടത്തുമെന്ന് പ്രഖ്യാപിച്ച് ജപ്പാൻ പ്രധാനമന്ത്രി തന്നെ രംഗത്ത് വന്നതും ഏറെ ചർച്ചാ വിഷയമാകുകകയാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP