Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ടൈഗർ വുഡ്സിന് ബോധം തെളിഞ്ഞു; വലതു കാലിന് ശസ്ത്രക്രിയ നടത്തി; വുഡ്സ് പ്രതികരിക്കുന്നുണ്ടെന്നും സുഖം പ്രാപിച്ച് വരുന്നുവെന്നും താരത്തിന്റെ കുടുംബം

ടൈഗർ വുഡ്സിന് ബോധം തെളിഞ്ഞു; വലതു കാലിന് ശസ്ത്രക്രിയ നടത്തി; വുഡ്സ് പ്രതികരിക്കുന്നുണ്ടെന്നും സുഖം പ്രാപിച്ച് വരുന്നുവെന്നും താരത്തിന്റെ കുടുംബം

ന്യൂസ് ഡെസ്‌ക്‌

കാലിഫോർണിയ: കാറപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിൽ തുടരുന്ന ഗോൾഫ് ഇതിഹാസം ടൈഗർ വുഡ്സിന് ബോധം തെളിഞ്ഞു. അപകടത്തിൽ പരിക്കേറ്റ താരത്തിന്റെ വലതു കാലിന് താഴെയും കണങ്കാലിലുമായി നടത്തിയ ശസ്ത്രക്രിയ പൂർത്തിയായി. ശസ്ത്രക്രിയക്കു ശേഷം വുഡ്സ് പ്രതികരിക്കുന്നുണ്ടെന്നും സുഖം പ്രാപിച്ച് വരികയാണെന്നും താരത്തിന്റെ കുടുംബം അറിയിച്ചു.

ഫെബ്രുവരി 23ന് കാലത്ത് ഏഴു മണിക്ക് ശേഷമാണ് അപകടമുണ്ടായത്. റോളിങ് ഹിൽസ് എസ്റ്റേറ്റ്‌സിന്റെയും റാഞ്ചോസ് പാലോസ് വെർഡെസിന്റെയും അതിർത്തിയിലായിരുന്നു സംഭവം. നിയന്ത്രണം വിട്ട കാർ റോഡിൽ നിന്ന് തെന്നി താഴേക്ക് മറിയുകയായിരുന്നു.

കാറിന് കാര്യമായ കേടുപാടുകളുണ്ട്. ഹത്തോൺ ബൊളിവാർഡിൽ നിന്ന് ബ്ലാക്ക്ഹോഴ്സ് റോഡിലൂടെയുള്ള യാത്രയിലായിരുന്നു വുഡ്‌സിന്റെ വാഹനം.

അപകടം നടന്നതിനു പിന്നാലെ ലോസ് ആഞ്ജലീസ് കൗണ്ടി അഗ്നിശമന സേനാംഗങ്ങളും മറ്റും ടൈഗർ വുഡ്‌സിനെ കാറിൽ നിന്ന് പുറത്തെടുത്ത് അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

കാറിന്റെ കിടപ്പും അപകടാവസ്ഥയും വിശകലം ചെയ്ത പൊലീസ് അപകടകാരണം പരിശോധിച്ചുവരികയാണ്. വുഡ്‌സ് ലഹരിവസ്തുക്കളൊന്നും ഉപയോഗിച്ചിട്ടില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. മറ്റൊരു വാഹനവും കാറപകടത്തിന് കാരണമായിട്ടില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP