Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വൈറ്റ് ഹൗസ് പടിയിറങ്ങുന്നതിന് മുൻപ് ട്രംപ് കുടുംബത്തിനൊരു ശുഭകാര്യം; ആഘോഷമായി മാർല മേപ്പിൾസിന്റെ ഏകമകൾ ടിഫാനിയുടെ വിവാഹ നിശ്ചയം; കാമുകൻ മൈക്കിൾ ബൗലസുമായുള്ള ചിത്രം പങ്കുവച്ച് വിവരം പുറത്തുവിട്ടത് ടിഫാനി

വൈറ്റ് ഹൗസ് പടിയിറങ്ങുന്നതിന് മുൻപ് ട്രംപ് കുടുംബത്തിനൊരു ശുഭകാര്യം; ആഘോഷമായി മാർല മേപ്പിൾസിന്റെ ഏകമകൾ ടിഫാനിയുടെ വിവാഹ നിശ്ചയം;  കാമുകൻ മൈക്കിൾ ബൗലസുമായുള്ള ചിത്രം പങ്കുവച്ച് വിവരം പുറത്തുവിട്ടത് ടിഫാനി

ന്യൂസ് ഡെസ്‌ക്‌

വാഷിങ്ടൻ: യുഎസ് പ്രസിഡന്റ് സ്ഥാനത്തുനിന്ന് ഡോണൾഡ് ട്രംപ് പടിയിറങ്ങുന്നതിനു തൊട്ടുമുൻപ് കുടുംബത്തിലെ ഒരു ശുഭകാര്യത്തിന് വൈറ്റ് ഹൗസ് വേദിയായി. ട്രംപിന്റെ രണ്ടാം ഭാര്യ മാർല മേപ്പിൾസിലുണ്ടായ ഏക മകൾ ടിഫാനിയുടെ വിവാഹ നിശ്ചയത്തിന്. ട്രംപ് വൈറ്റ് ഹൗസിൽ നിന്നും ഇറങ്ങുന്നതിന്റെ തലേ ദിവസമാണ് 27കാരിയായ ടിഫാനി വിവാഹ നിശ്ചയം നടന്നത്.

വൈറ്റ് ഹൗസിലെ വരാന്തയിൽ കാമുകൻ മൈക്കിൾ ബൗലസുമായുള്ള ചിത്രം പങ്കുവച്ച് ടിഫാനി തന്നെയാണ് വിവാഹനിശ്ചയ വിവരം പുറത്തുവിട്ടത്. 23കാരനായ ബൗലസും ഇതേ ചിത്രം സമൂഹമാധ്യമത്തിൽ പങ്കുവച്ചിട്ടുണ്ട്. ജോർജ്ടൗൺ യൂണിവേഴ്‌സിറ്റിയുടെ ലോ സ്‌കൂളിൽനിന്നു ബിരുദമെടുത്തയാളാണ് ടിഫാനി. ലാഗോസിൽ വളർന്ന ബൗലസ് ലണ്ടനിലാണ് കോളജ് പഠനം പൂർത്തിയാക്കിയത്.

2018 ജനുവരിയിൽ ഇരുവരും ലണ്ടനിൽ ഒരുമിച്ചുള്ളതിന്റെ ചിത്രം പുറത്തുവന്നിരുന്നു. നൈജീരിയൻ ബിസിനസ് സാമ്രാജ്യത്തിന്റെ പിന്തുടർച്ചാവകാശിയാണ് ബൗലസ്.

ട്രംപിന്റെ പല തിരഞ്ഞെടുപ്പ് പ്രചാരണ യോഗങ്ങളിലും ബൗലസിനെ കണ്ടിട്ടുണ്ട്. മാർ ലാഗോയിൽ ട്രംപിന്റെ കുടുംബത്തിനൊപ്പം താങ്ക്‌സ്ഗിവിങ്ങിൽ ബൗലസിന്റെ കുടുംബവും പങ്കെടുത്തിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP