Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സൗദി അറേബ്യയിൽ വാഹനാപകടം; കുട്ടിയടക്കം മൂന്ന് മലയാളികൾ മരിച്ചു

സൗദി അറേബ്യയിൽ വാഹനാപകടം; കുട്ടിയടക്കം മൂന്ന് മലയാളികൾ മരിച്ചു

മറുനാടൻ ഡെസ്‌ക്‌

റിയാദ്: സൗദി അറേബ്യയിൽ വാഹനാപകടത്തിൽ ഒരു കുട്ടിയടക്കം മൂന്ന് മലയാളികൾ മരിച്ചു. മലപ്പുറം പറമ്പിൽ പീടികക്കടുത്ത് പെരുവള്ളൂർ സ്വദേശി തൊണ്ടിക്കോടൻ അബ്ദുൽ റസാഖ് (49), ഭാര്യ ഫാസില, മകൾ ഫാത്തിമ റസാൻ എന്നിവരാണ് മരിച്ചത്. മക്ക-മദീന ഹൈവേയിൽ ജിദ്ദക്കും മദീനക്കും ഇടയിൽ അംന എന്ന സ്ഥലത്ത് വച്ചായിരുന്നു അപകടം സംഭവിച്ചത്.

മദീന സന്ദർശനം പൂർത്തിയാക്കി ജിദ്ദയിലേക്ക് തിരിച്ച് വരുന്ന വഴിയായിരുന്നു അപകടം. മരണപ്പെട്ട അബ്‍ദുൽ റസാഖ് താഇഫിലാണ് ജോലി ചെയ്തിരുന്നത്. ഇവിടെ കുടുംബ സമേതം താമസിച്ച് വരികയായിരുന്നു. നടപടി ക്രമങ്ങൾ പൂർത്തിയാക്കാൻ സ്ഥലത്തേക്ക് സുഹൃത്തുക്കളും സന്നദ്ധ സംഘടനാ പ്രവർത്തകരും എത്തിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP