Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ലൈംഗിക ഉത്തേജനത്തിനായി യുവാവ് പ്രയോഗിച്ചത് വിത്തുകാളകൾക്ക് നൽകുന്ന മരുന്ന്; ഉദ്ധരിച്ച ലിംഗവുമായി ജീവിതം അസഹ്യമായതോടെ ചികിത്സ തേടി; ജീവൻ രക്ഷിക്കാൻ നടത്തിയത് അടിയന്തിര ശസ്ത്രക്രിയയും

ലൈംഗിക ഉത്തേജനത്തിനായി യുവാവ് പ്രയോഗിച്ചത് വിത്തുകാളകൾക്ക് നൽകുന്ന മരുന്ന്; ഉദ്ധരിച്ച ലിംഗവുമായി ജീവിതം അസഹ്യമായതോടെ ചികിത്സ തേടി; ജീവൻ രക്ഷിക്കാൻ നടത്തിയത് അടിയന്തിര ശസ്ത്രക്രിയയും

മറുനാടൻ മലയാളി ബ്യൂറോ

റെയ്നോസ: കാളകൾക്ക് നൽകുന്ന ലൈംഗികോത്തേജന മരുന്ന് കഴിച്ചതിനെ തുടർന്ന് യുവാവിന് ലിംഗം ഉദ്ധരിച്ച് നിന്നതേ ദിവസങ്ങളോളം. ഒടുവിൽ ദിവസങ്ങൾ നീണ്ട ഉദ്ധാരണം മൂലം ചികിത്സ തേടിയ മെക്സിക്കോക്കാരന് അടിയന്തിര ശസ്ത്രക്രിയ നടത്തി. കാളകളുടെ പ്രജനനത്തിന് ഉത്തേജകമായി ഉയോഗിക്കുന്ന മരുന്ന് ഉപയോഗിച്ചതാണ് അപകടമുണ്ടാക്കിയതെന്നാണ് റിപ്പോർട്ട്.

യുഎസ്-മെക്സിക്കോ അതിർത്തിയിലെ റെയ്നോസയിലാണ് സംഭവം. രോഗിയുടെ പേര് വെളിപ്പെടുത്തിയിട്ടില്ല. മൂന്നു ദിവസം നീണ്ടുനിന്ന വേദനാജനകമായ ഉദ്ധാരണത്തിന് ഒടുവിലാണ് ഇയാൾ ആശുപത്രിയിലെത്തുന്നത്. ഇയാളുടെ ജീവൻ രക്ഷിക്കാൻ അടിയന്തിര ശസ്ത്രക്രിയ മാത്രമേ മാർഗമുണ്ടായിരുന്നുള്ളൂ എന്ന് പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു.

പ്രജനനത്തിനായി ഉപയോഗിക്കുന്ന കാളകൾക്ക് കർഷകർ നൽകാറുള്ള ഉത്തേജന മരുന്നാണ് ഇയാൾ ഉപയോഗിച്ചതെന്ന് ഡോക്ടർമാർ പറഞ്ഞു. കിഴക്കൻ മെക്സിക്കോയിലെ വെരാക്രൂസിൽനിന്നാണ് ഇയാൾ മരുന്ന് വാങ്ങിയത്. ഇയാളുടെ നിലവിലെ ആരോഗ്യസ്ഥിതിയെക്കുറിച്ച് വ്യക്തമല്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP