Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സ്‌കോട്ട്‌ലൻഡിന്റെ സമ്മതത്തോടെയേ ബ്രെക്‌സിറ്റിന് സമ്മതിക്കൂ എന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി; തെരേസാ മേയുടെ പ്രഖ്യാനം ബ്രെക്‌സിറ്റിനെ എതിർത്തവരുടെ നാട്ടിൽ വച്ച്: യൂറോപ്പിൽ നിന്നുള്ള പിന്മാറ്റം വൈകിയേക്കും

സ്‌കോട്ട്‌ലൻഡിന്റെ സമ്മതത്തോടെയേ ബ്രെക്‌സിറ്റിന് സമ്മതിക്കൂ എന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി; തെരേസാ മേയുടെ പ്രഖ്യാനം ബ്രെക്‌സിറ്റിനെ എതിർത്തവരുടെ നാട്ടിൽ വച്ച്: യൂറോപ്പിൽ നിന്നുള്ള പിന്മാറ്റം വൈകിയേക്കും

ഫറണ്ടവേളയിൽ എപ്പോഴും റിമെയിൻ ക്യാമ്പയിന്റെ ശക്തയായ വക്താവായി നിലകൊണ്ട തെരേസ മെയ്‌ പ്രധാനമന്ത്രിയായാൽ അവസരം ലഭിച്ചാൽ ബ്രെക്സിറ്റ് അട്ടിമറിക്കപ്പെടുമെന്ന ആശങ്ക ലീവ് പക്ഷക്കാർക്ക് നേരത്തെ തന്നെയുള്ളതാണ്. ആ ആശങ്കയിൽ അൽപം കഴമ്പുണ്ടെന്നാണ് പുതിയ സംഭവവികാസങ്ങൾ തെളിയിക്കുന്നത്. സ്‌കോട്ട്ലൻഡിന്റെ ഫസ്റ്റ് മിനിസ്റ്ററും എസ്എൻപി നേതാവുമായ നിക്കോള സ്ടുർജനെ കാണാന് എഡിൻബറോയിലേക്ക് പോയ പ്രധാനമന്ത്രിയുടെ സ്വഭാവമാറ്റം അതാണ് വെളിപ്പെടുത്തുന്നത്. എന്തൊക്കെ കാര്യങ്ങൾ ഒത്ത് വന്നാലും സ്‌കോട്ട്ലൻഡിന്റെ സമ്മതത്തോടെയേ ബ്രെക്സിറ്റിന് സമ്മതിക്കൂ എന്നാണ് തെരേസ ഇപ്പോൾ തറപ്പിച്ച് പ്രഖ്യാപിച്ചിരിക്കുന്നത്. അക്കാണത്താൽ യുകെ യൂറോപ്യൻ യൂണിയനിൽ നിന്നും പിന്മാറുന്നതിനുള്ള ഔപചാരിക നടപടിക്രമങ്ങൾ വൈകുമെന്ന സൂചന ശക്തമാവുകയാണ്.

സ്‌കോട്ട്ലൻഡ്, വെയിൽസ്, നോർത്തേൺ അയർലണ്ട് എന്നിവിടങ്ങളിലെ നേതാക്കന്മാരുടെ കൂടെ പിന്തുണയോട് കൂടിയുള്ള ഏകകണ്ഠമായ ഒരു യുകെ സമീപനം ഉണ്ടായിട്ടില്ലെങ്കിൽ ബ്രെക്സിറ്റുമായി ബന്ധപ്പെട്ട ഔപചാരിക നടപടിക്രമങ്ങൾ ആരംഭിക്കാൻ തനിക്ക് സാധിക്കില്ലെങ്കിലും അതിനാൽ രാജ്യം റഫറണ്ട തീരുമാനമനുസരിച്ച് യൂറോപ്യൻ യൂണിയൻ വിട്ട് പോകുന്നത് വൈകാൻ സാധ്യതയുണ്ടെന്നും തെരേസ മുന്നറിയിപ്പേകുന്നു. നിക്കോളയുമായി നടത്തിയ ഇത് സംബന്ധിച്ച ചർച്ചകൾക്ക് ശേഷം പ്രതികരിക്കുകയായിരുന്നു തെരേസ. യുകെയിൽ ഉൾപ്പെട്ട പ്രദേശങ്ങൾ തമ്മിൽ ബ്രെക്സിറ്റ് വിലപേശലിന്റെ കാര്യത്തിൽ ഇത്തരത്തിൽ ഒരു അഭിപ്രായ ഐക്യത്തിലെത്തുന്നത് വരെ ലിസ്‌ബൺ കരാറിലെ ആർട്ടിക്കിൽ 50ലൂടെ യൂണിയൻ വിട്ട് പോകുന്നതിനുള്ള ഔപചാരിക പ്രക്രിയകൾ തുടങ്ങില്ലെന്നാണ് പുതിയ പ്രധാനമന്ത്രി തറപ്പിച്ച് പറഞ്ഞിരിക്കുന്നത്. 

അധികാരമേറ്റെടുത്ത് 48 മണിക്കൂറിനകമാണ് അധികം തെരേസ വെള്ളിയാഴ്ച സ്‌കോട്ട്ലൻഡിലേക്ക് പോവുകയും അവിടുത്തെ ഫസ്റ്റ് മിനിസ്റ്റർ നിക്കോള സ്ടുർജനുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തിരിക്കുന്നതെന്നതും നിർണായകമാണ്. ബ്രിട്ടന്റെ ബ്രെക്സിറ്റ് വിലപേശൽ പദ്ധതികളെക്കുറിച്ചാണ് ഇരുനേതാക്കളും ബുട്ട് ഹൗസിൽ വച്ച് ഏറെ സമയം ചർച്ച നടത്തിയിരിക്കുന്നത്. യുകെയുടെ ഐക്യം നിലനിർത്താൻ താൻ പ്രതിജ്ഞാബദ്ധയാണെന്ന പ്രഖ്യാപനത്തിന് അടിവരയിടാനെന്ന പേരിലായിരുന്നു തെരേസയുടെ ഉടനടിയുള്ള ഈ സ്‌കോട്ട്ലൻഡ് സന്ദർശനം. എന്നാൽ ബ്രക്സിറ്റ് പ്രക്രിയകൾ വൈകുമെന്ന ആശങ്ക എംപിമാർക്കിടയിൽ പ്രചരിക്കാൻ തെരേസയുടെ ഈ സന്ദർശനവും തുടർന്നുള്ള പ്രഖ്യാപനവും വഴിയൊരുക്കിയിട്ടുണ്ട്.യുകെയിൽ നിന്നും വിട്ട് പോകുന്നതിന് രണ്ടാമതൊരു റഫറണ്ടം നടത്താൻ സ്‌കോട്ട്ലൻഡിന് താൻ അനുമതി നൽകില്ലെന്നും തെരേസ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ യൂറോപ്യൻ യൂണിയനുമായി ബ്രെക്സിറ്റ് ചർച്ചകൾ ഔപചാരികമായി ആരംഭിക്കുന്നതിന് മുമ്പ് ഇക്കാര്യത്തിൽ സ്‌കോട്ട്ലൻഡിന്റെ അഭിപ്രായങ്ങൾക്ക് വളരെയേറെ പ്രധാന്യം നൽകി പ്രവർത്തിക്കുമെന്ന് തെരേസ നിക്കോളയ്ക്ക് ഉറപ്പ് നൽകിയിട്ടുണ്ട്.

സ്‌കോട്ട്ലൻഡിന് ബ്രെക്സിറ്റ് വിഷയത്തിൽ തെരേസ വീറ്റോ അധികാരം നൽകിയെന്ന പ്രചാരണത്തെ ഡൗണിങ് സ്ട്രീറ്റ് കഴിഞ്ഞ രാത്രി ശക്തമായി നിഷേധിച്ചിരിക്കുകയാണ്.എന്നാൽ ബ്രെക്സിറ്റ് വൈകിപ്പിക്കാൻ എസ്എൻപിയെ അനുവദിക്കാനുള്ള നടപടി സ്വീകരിച്ച് തെരേസയുടെ നീക്കത്തിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി ടോറി എംപി സ്റ്റീവ് ബേക്കർ രംഗത്തെത്തിയിട്ടുണ്ട്. സ്‌കോട്ട്ലൻഡ് ബ്രെക്സിറ്റ് വിലപേശലുകളെ വൈകിപ്പിക്കുമെന്ന ആശങ്ക ടോറി ബാക്ക് ബെഞ്ചറായ ബെർണാഡ് ജെൻകിനും പങ്ക് വച്ചിട്ടുണ്ട്. ലിസ്‌ബൺ കരാറിലെ ആർട്ടിക്കിൾ 50ന് കീഴിലുള്ള വിലപേശൽ എത്രയും പെട്ടെന്ന് ആരംഭിക്കാൻ യൂറോപ്യൻ യൂണിയൻ നേതാക്കന്മാരും ചില ടോറി എംപിമാരും തെരേസയ്ക്ക് മുകളിൽ കനത്ത സമ്മർദമാണ് ചെലുത്തുന്നത്.യൂണിയനിൽ നിന്നും വിട്ട് പോകുന്നതിനുള്ള ഔപചാരിക പ്രക്രിയയാണിത്. ഇതിലൂടെ വിലപേശി ചുരുങ്ങിയത് രണ്ട് വർഷമെങ്കിലും എടുത്താൽ മാത്രമേ യൂണിയൻ വിട്ട് പോകാനാവൂ.

യൂണിയൻ വിട്ട് പോകുന്നതിന്റെ ഭാഗമായി യുകെയ്ക്ക് ഒട്ടാകെ ഏറ്റവും മികച്ച ഡീൽ വിലപേശലിലൂടെ നേടിയെടുക്കാനാണ് താൻ ശ്രമിക്കുകയെന്ന് തെരേസ ഈ ചർച്ചയ്ക്ക് ശേഷം വ്യക്തമാക്കിയിരുന്നു.എന്നാൽ യൂണിയനിൽ തുടരാനുള്ള സ്‌കോട്ട്ലൻഡിന്റെ ശ്രമങ്ങൾക്കുള്ള മറ്റ് വഴികൾക്ക് കാതോർക്കുമെന്ന് തെരേസ ഉറപ്പ് നൽകിയിരുന്നുവെന്നതിന്റെ സൂചന നിക്കോള പുറത്ത് വിടുകയും ചെയ്തിരുന്നു. എന്നാൽ യുകെയിൽ തുടരാനുള്ള തങ്ങളുടെ നിലപാട് സ്‌കോട്ടിഷ് ജനത 2014ലെ റഫറണ്ടത്തിലൂടെ വെളിപ്പെടുത്തിയ കാര്യമാണെന്നും അതിനാൽ ഇനി ഇക്കാര്യത്തിൽ സ്‌കോട്ട്ലൻഡിൽ ഒരു ജനഹിത പരിശോധ അനുവദിക്കില്ലെന്ന നിലപാടിലാണ് തെരേസയെന്നും റിപ്പോർട്ടുണ്ട്.

ജൂൺ 23ന് നടന്ന യൂറോപ്യൻ യൂണിയൻ റഫറണ്ടത്തിൽ സ്‌കോട്ട്ലൻഡിലെ ഭൂരിഭാഗം പേരും യൂറോപ്യൻ യൂണിയനിൽ തുടരുന്നതിന് അനുകൂലമായായിരുന്നു വോട്ട് ചെയ്തിരുന്നത്. അതിനാൽ രാജ്യത്തെ യൂണിയനിൽ നിലനിർത്താൻ ഈ അടുത്ത ദിവസം വരെ നിക്കോളം തന്നാലാവുന്ന ശ്രമങ്ങൾ നടത്തിയിരുന്നു. യുകെയുടെ ഭാഗമായി നിന്ന് കൊണ്ട് യൂണിയനിൽ തുടരാനാവുമോയെന്ന കാര്യം അന്വേഷിക്കാൻ വേണ്ടി അവർ ബ്രസൽസിൽ പോയി യൂണിയൻ നേതാക്കളെ കാണകയും ചെയ്തിരുന്നു. എന്നാൽ യുകെയുടെ ഒരു ഭാഗം മാത്രമായ സ്‌കോട്ട്ലൻഡുമായി ഈ വിഷയത്തിൽ ചർച്ച നടത്താൻ ബ്രസൽസ് നേതൃത്വം തയ്യാറാവാഞ്ഞതിനെ തുടർന്ന് നിക്കോളയുടെ ശ്രമം എവിടെയുമെത്താതെ പോവുകയായിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP