Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഇനി എന്ത് വേണമെന്ന് എംപിമാർക്ക് ഇഷ്ടം പോലെ തീരുമാനിക്കാം; സെക്കൻഡ് റഫറണ്ടത്തെ ചൊല്ലി ലേബറുമായി ഭിന്നിച്ചതിനാൽ എംപിമാരുടെ ഭൂരിപക്ഷ അഭിപ്രായത്തിന് ബ്രെക്സിറ്റിനെ വിട്ട് കൊടുത്ത് തെരേസ മെയ്‌; ബ്രെക്സിറ്റ് സമവായ സാധ്യത തെളിയുന്നത് ഇങ്ങനെ

ഇനി എന്ത് വേണമെന്ന് എംപിമാർക്ക് ഇഷ്ടം പോലെ തീരുമാനിക്കാം; സെക്കൻഡ് റഫറണ്ടത്തെ ചൊല്ലി ലേബറുമായി ഭിന്നിച്ചതിനാൽ എംപിമാരുടെ ഭൂരിപക്ഷ അഭിപ്രായത്തിന് ബ്രെക്സിറ്റിനെ വിട്ട് കൊടുത്ത് തെരേസ മെയ്‌; ബ്രെക്സിറ്റ് സമവായ സാധ്യത തെളിയുന്നത് ഇങ്ങനെ

മറുനാടൻ ഡെസ്‌ക്‌

ലണ്ടൻ: കഴിഞ്ഞ കുറച്ച് കാലങ്ങളായി തുടരുന്ന ബ്രെക്സിറ്റ് അനിശ്ചിതാവസ്ഥ എത്തരത്തിൽ പരിഹരിക്കാമെന്ന കാര്യത്തിൽ എംപിമാർക്ക് സ്വാതന്ത്ര്യമേകാൻ പ്രധാനമന്ത്രി തെരേസ മെയ്‌ ഒരുങ്ങുന്നുവെന്ന് ഏറ്റവും പുതിയ റിപ്പോർട്ട്. സെക്കൻഡ് റഫറണ്ടത്തെ ചൊല്ലി ലേബറുമായി ഭിന്നിച്ചതിനാൽ എംപിമാരുടെ ഭൂരിപക്ഷ അഭിപ്രായത്തിന് ബ്രെക്സിറ്റിനെ വിട്ട് കൊടുക്കാനാണ് തെരേസ തീരുമാനിച്ചിരിക്കുന്നത്. ബ്രെക്സിറ്റ് സമവായ സാധ്യത തെളിയുന്നത് ഇത്തരത്തിലാണ്. ചുരുക്കിപ്പറഞ്ഞാൽ ബ്രെക്സിറ്റ് വിഷയത്തിൽ എന്താണ് അനുവർത്തിക്കേണ്ടതെന്ന് എംപിമാർക്ക് ഇഷ്ടംപോലെ തീരുമാനിക്കാൻ സാധിക്കും.

ബ്രെക്സിറ്റ് വിഷയത്തിൽ അന്തിമതീരുമാനമെടുക്കുന്നതിന് മുമ്പ് രണ്ടാമത് റഫറണ്ടം വേണമെന്ന കടുത്ത നിലപാട് ലേബർ സ്വീകരിച്ചതിനെ തുടർന്നാണ് ടോറികൾ ലേബറുമായി നടത്തിയ ചർച്ചകൾ പരാജയപ്പെട്ടിരിക്കുന്നത്. ഇത്തരമൊരു സാഹചര്യത്തിൽ ബ്രെക്സിറ്റിനായി തെരേസ പാർലിമെന്റിൽ അവതരിപ്പിക്കുന്ന ഏതൊരു ഡീലിനെയും ലേബർ എംപിമാർ നിരസിക്കുമെന്ന മുന്നറിയിപ്പുമായി ഷാഡോ ബ്രെക്സിറ്റ് സെക്രട്ടറിയായ സർ കെയിർ സ്ടാർമർ രംഗത്തെത്തുകയും ചെയ്തിട്ടുണ്ട്. മെയ്‌ 23ന് യൂറോപ്യൻ യൂണിയൻ തെരഞ്ഞെടുപ്പുകൾ പൂർത്തിയായതിന് ശേഷമായിരിക്കും പാർലിമെന്റിൽ ഇത്തരത്തിൽ വോട്ട് ചെയ്യുന്നതിനുള്ള അവസരം തെരേസ എംപിമാർക്ക് ഒരുക്കുന്നത്.

ഏഴാഴ്ചയോളം ടോറികൾ ലേബറുമായി നടത്തിയ ബ്രെക്സിറ്റ് ചർച്ചകൾ എങ്ങുമെത്താതെ ഇന്ന് അലസിപ്പിരിഞ്ഞതിനെ തുടർന്നാണ് പുതിയ സാഹര്യം സംജാതമായിരിക്കുന്നത്. ഏതൊരു ഡീലും പാസാക്കുന്നതിനുള്ള വിലയായി രണ്ടാമത് റഫറണ്ടം നടത്തേണ്ടി വരുമെന്ന് ലേബർ നേതാവ് ജെറമി കോർബിന്റങെ ചീഫ് നെഗോഷ്യേറ്റർ പിടിവാശി പിടിക്കുകയും തെരേസ അതിന് വഴങ്ങാതിരിക്കുകയും ചെയ്തതോടെയാണ് ബ്രെക്സിറ്റ് ഊരാക്കുടുക്ക് പരിഹരിക്കുന്നതിനുള്ള ചർച്ചകൾ അലസിപ്പിരിഞ്ഞിരിക്കുന്നത്. എന്നാൽ ലേബർ ആവശ്യപ്പെടുന്നത് പോലെ പുതിയൊരു റഫറണ്ടം നടത്തുകയെന്നത് 2016ലെ റഫറണ്ടത്തിൽ ബ്രെക്സിറ്റിനെ അനുകൂലിച്ച് വോട്ട് ചെയ്തിരിക്കുന്ന മില്യൺ കണക്കിന് വോട്ടർമാരെ ചതിക്കുന്നതിന് തുല്യമാണെന്നാണ് ഫോറിൻ സെക്രട്ടറി ജെറമി ഹണ്ട് പ്രതികരിച്ചിരിക്കുന്നത്.

ബ്രെക്സിറ്റ് വിഷയത്തിൽ ഗവൺമെന്റിന്റെ പ്ലാൻ ബി അധികം വൈകാതെ പാർലിമെന്റിൽ വോട്ട് നേടുന്നതിനായി തിരിച്ചെത്തുമെന്നാണ് കമ്മ്യൂണിറ്റി സെക്രട്ടറി ജെയിസം ബ്രോക്കൻഷെയർ പ്രതികരിച്ചിരിക്കുന്നത്. തെരേസയുടെ ഡീൽ അംഗീകരിക്കൽ, രണ്ടാമത് റഫണ്ടം, യൂറോപ്യൻ യൂണിയനുമായി ഒരു കസ്റ്റംസ് യൂണിയൻ, ആർട്ടിക്കിൾ 50 ഇല്ലാതാക്കൽ തുടങ്ങിയ വിഷയങ്ങളിലായിരിക്കും എംപിമാർക്ക് ഇത്തരത്തിൽ വോട്ട് ചെയ്യുന്നതിന് ആഴ്ചകൾക്കം അവസരം ലഭിക്കാൻ പോവുന്നത്. രണ്ടാമത് റഫറണ്ടം നടത്താതെ തെരേസ പാർലിമെന്റിൽ അവതരിപ്പിക്കുന്ന ഏത് ഡീലിനെയും 150ഓളം വരുന്ന ലേബർ എംപിമാർ എതിർത്ത് തോൽപ്പിക്കുമെന്ന് ഷാഡോ ബ്രെക്സിറ്റ് സെക്രട്ടറി സർ കെയിർ സ്ടാർമർ ഇന്നലെ മുന്നറിയിപ്പേകിയതോടെയാണ് ടോറികളും ലേബറുകളും തമ്മിലുള്ള ബ്രെക്സിറ്റ് ചർച്ച പൂർണമായും പരാജയപ്പെട്ടിരിക്കുന്നത്.

തെരേസ പുറത്താക്കപ്പെട്ടാൽ പകരം ഹോം സെക്രട്ടറി സാജിദ് ജാവിദ് എത്തിയേക്കും

ബ്രെക്സിറ്റ് അനിശ്ചിതത്ത്വത്തിൽ ടോറി പാർട്ടി ആടിയുലഞ്ഞ് കൊണ്ടിരിക്കുമ്പോൾ പ്രധാനമന്ത്രിയും ടോറി നേതാവുമായ തെരേസ മെയ്‌ രാജി വയ്ക്കുന്നതിനുള്ള സമ്മർദം നാൾക്ക് നാൾ വർധിച്ച് വരുകയാണ്. തെരേസക്ക്ക പകരം ഹോം സെക്രട്ടറി സാജിദ് ജാവിദ് ഉയർന്ന് വരുമെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട്. പാർട്ടിയുടെ നേതൃത്വം നേടുന്നതിനായി ജാവിദ് നടത്തുന്ന നീക്കങ്ങൾക്ക് പിന്തുണയേകുന്നതിനായി ബാക്ക് ബെഞ്ചർമാരായ എംപിമാർ 50,000 പൗണ്ട് ജാവിദിന് ലഭിച്ചിട്ടുണ്ടെന്നു പുതിയ റിപ്പോർട്ടുണ്ട്. ടോറി നേതൃത്വസ്ഥാനത്തിൽ കണ്ണുള്ള ബോറിസ് ജോൺസൻ, ഡൊമിനിക് റാബ് എന്നിവരെ തോൽപ്പിച്ച് മുന്നേറുന്നതിനായി ഹോം സെക്രട്ടറിക്ക് നാസെന്റ് ക്യാമ്പയിനിൽ നിന്നും 10,000 പൗണ്ട് ലഭിച്ചിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP