Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ബ്രെക്സിറ്റ് നടന്നാലും ഇല്ലെങ്കിലും ഏപ്രിലിൽ തെരേസ മെയ്‌ ബ്രിട്ടീഷ് പ്രധാനമന്ത്രി സ്ഥാനത്തു നിന്നും പടിയിറങ്ങും; സുഹൃത്തുക്കളോട് രാജികാര്യം സൂചിപ്പിച്ച് മേ; പകരം ബോറിസ് ജോൺസൻ എത്താതിരിക്കാനുള്ള നീക്കങ്ങൾക്ക് ഇപ്പോഴേ ആക്കം കൂട്ടി പ്രധാനമന്ത്രി

ബ്രെക്സിറ്റ് നടന്നാലും ഇല്ലെങ്കിലും ഏപ്രിലിൽ തെരേസ മെയ്‌ ബ്രിട്ടീഷ് പ്രധാനമന്ത്രി സ്ഥാനത്തു നിന്നും പടിയിറങ്ങും; സുഹൃത്തുക്കളോട് രാജികാര്യം സൂചിപ്പിച്ച് മേ; പകരം ബോറിസ് ജോൺസൻ എത്താതിരിക്കാനുള്ള നീക്കങ്ങൾക്ക് ഇപ്പോഴേ ആക്കം കൂട്ടി പ്രധാനമന്ത്രി

മറുനാടൻ ഡെസ്‌ക്‌

ലണ്ടൻ: ഈ വരുന്ന സമ്മറിൽ താൻ പ്രധാനമന്ത്രി സ്ഥാനം ഒഴിയുമെന്ന് തെരേസ മെയ്‌ തന്റെ സുഹൃത്തുക്കൾക്ക് സൂചനയേകിയെന്ന് റിപ്പോർട്ട്. അതായത് ബ്രെക്സിറ്റ് നടന്നാലും ഇല്ലെങ്കിലും വരുന്ന ഏപ്രിലിൽ തെരേസ രാജി വയ്ക്കുമെന്നാണ് വെളിപ്പെട്ടിരിക്കുന്നത്. ബ്രെക്സിറ്റ് കഴിഞ്ഞ് ആഴ്ചകൾക്കം തെരേസ സ്ഥാനമൊഴിയാൻ തയ്യാറാകുന്നുവെന്നാണ് അവരോട് അടുത്ത വൃത്തങ്ങൾ വെളിപ്പെടുത്തിയിരിക്കുന്നത്. എന്നാൽ തനിക്ക് പകരം പാർട്ടിയിലെ തന്റെ പ്രധാന എതിരാളി ബോറിസ് ജോൺസൻ പ്രധാനമന്ത്രി കസേരയിൽ എത്താതിരിക്കാനുള്ള നീക്കങ്ങൾക്ക് തെരേസ ഇപ്പോൽ തന്നെ ആക്കം കൂട്ടിയെന്നും റിപ്പോർട്ടുണ്ട്. ബ്രെക്സിറ്റ് സമയത്തിന് നടത്തുകയെന്ന ലക്ഷ്യം മാത്രമേ ഇപ്പോൾ തെരേസക്ക് മുന്നിലുള്ളുവെന്നാണ് എംപി ഉറവിടങ്ങൾ വെളിപ്പെടുത്തുന്നത്.

യൂറോപ്യൻ യൂണിയനിൽ നിന്നും യുകെ വിട്ട് പോകുന്ന ഉടൻ പാർട്ടിയിൽ തനിക്ക് പിൻഗാമിയെ തീരുമാനിക്കുന്നതിനായി നേതൃമത്സരത്തിന് തെരേസ ആഹ്വാനം ചെയ്യുമെന്നാണ് ദി സൺ റിപ്പോർട്ട് ചെയ്യുന്നത്. തനിക്ക് പകരം ബോറിസ് അധികാരത്തിലേറുന്നത് ഫലപ്രദമായി തടഞ്ഞ് നിർത്തുന്നതിൽ തെരേസ വിജയിക്കുമെന്ന പ്രതീക്ഷയാണ് അവരുടെ അനുയായികൾ പുലർത്തുന്നത്. ഒക്ടോബറിൽ പാർട്ടിയുടെ വാർഷിക കോൺഫറൻസ് നടക്കുന്ന വേദിയിൽ വച്ച് ടോറി നേതൃത്വ മത്സരത്തിന് തെരേസ തിരികൊളുത്തുമെന്നാണ് കാബിനറ്റ് മിനിസ്റ്റർമാർ സൂചന നൽകുന്നത്.

താൻ രാജി വയ്ക്കാൻ പോകുന്നുവെന്ന് ബ്രെക്സിറ്റിന് ശേഷം തെരേസ പ്രഖ്യാപിക്കുന്നതോടൊപ്പം തന്റെ പിൻഗാമിയെ കണ്ടെത്തുന്നതിന് പാർട്ടി പ്രവർത്തകരോട് ആഹ്വാനം ചെയ്യുകയും ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബ്രെക്സിറ്റ് ഡെഡ്ലൈനായ മാർച്ച് 29ന് ശേഷം തെരേസ സ്ഥാനം വിട്ട് പോകുമെന്നാണ് തെരേസയുടെ അടുത്ത സുഹൃത്തും ഇന്റർനാഷണൽ ട്രേഡ് സെക്രട്ടറിയുമായ ലിയാം ഫോക്സുമായി അടുത്ത ഉറവിടം വെളിപ്പെടുത്തിയിരിക്കുന്നത്. സമ്മറോടെ തെരേസ സ്ഥാനം വിടുമെന്നാണ് ലിയാംഫോക്സ് പറയുന്നതെന്നാണ് മുതിർന്ന ടോറി ഉറവിടവും വെളിപ്പെടുത്തിയിട്ടുണ്ട്.

തനിക്ക് പിൻഗാമിയായി ഏറ്റവും ഉചിതമായ വ്യക്തി തന്നെ അധികാരത്തിലെത്തുന്നതിനാണ് തെരേസ ശ്രമിക്കുന്നതെന്നാണ് ഈ ഉറവിടം സ്ഥിരീകരിച്ചിരിക്കുന്നത്.എന്നാൽ ആരെയാണ് തന്റെ പിൻഗാമിയായി പരിഗണിക്കുന്നതെന്ന യാതൊരു സൂചനയും തെരേസ ഇതുവരെ നൽകിയിട്ടുമില്ല. ഇത് സംബന്ധിച്ച തെരേസയുടെ പദ്ധതിയെക്കുറിച്ച് അവരുടെ ഭർത്താവ് ഫിലിപ്പിന് മാത്രമേ അറിയുകയുള്ളുവെന്നാണ് ഒരു മുതിർന്ന നമ്പർ പത്ത് ഉറവിടം വെളിപ്പെടുത്തുന്നത്. ഇക്കാര്യം തങ്ങളോടോ മറ്റ് കാബിനറ്റ് മിനിസ്റ്റർമാരോടോ തെരേസ പങ്ക് വച്ചിട്ടില്ലെന്നും ആ ഉറവിടം പറയുന്നു.

എന്നാൽ തനിക്ക് പകരമുള്ള വ്യക്തിയെ അവരോധിക്കുന്നതിൽ തെരേസ കടുത്ത താൽപര്യം പുലർത്തുന്നുണ്ട്. എന്നാൽ തന്റെ നേതൃത്വത്തിന് കടുത്ത ഭീഷണി ഉയർത്തിയ ബോറിസ് ജോൺസൻ പോലുള്ള നേതാക്കൾ പ്രധാനമന്ത്രി സ്ഥാനത്തെത്തുന്നതിനെ തെരേസ പല്ലും നഖവുമുപയോഗിച്ച് പ്രതിരോധിക്കുന്നുണ്ടെന്ന് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ട്. എന്നാൽ മുൻ ഫോറിൻ സെക്രട്ടറി കൂടിയായ ബോറിസ് ജോൺസൻ ഈ ആഴ്ച തന്റെ നിലപാടുകളിൽ മൃദുത്വം പുലർത്താൻ തുടങ്ങിയിട്ടുണ്ട്. '

ഇദ്ദേഹത്തിന്റെ നിലപാട് കാബിനറ്റിനെ സംബന്ധിച്ചും തെരേസയെ സംബന്ധിച്ചും നിർണായകമാണ്. യൂറോപ്യൻ യൂണിയനുമായുണ്ടാക്കാൻ പോകുന്ന ബാക്ക്സ്റ്റോപ്പ് കരാറിന് സമയപരിധി നിശ്ചയിക്കണമെന്നാണ് ബോറിസ് ആവശ്യപ്പെടുന്നത്. എന്നാൽ മാത്രമേ താൻ തെരേസയുടെ ഡീലിനെ പിന്തുണക്കുകയുള്ളുവെന്നാണ് ബോറിസിന്റെ നിലപാട്. എന്നാൽ ബാക്ക് സ്റ്റോപ്പ് എഗ്രിമെന്റ് 2022ലെ പൊതുതെരഞ്ഞെടുപ്പിന് മുമ്പ് കാലഹരണപ്പെടുന്ന വിധത്തിലായിരിക്കണം നടപ്പിലാക്കേണ്ടതെന്ന ആവശ്യം ബോറിസ് പുലർത്തുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP