Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പേരും ദിവസവും എഴുതിയ പേപ്പർ പിടിച്ച് കൊണ്ടുള്ള അസീദി യുവതികളുടെ ചിത്രങ്ങൾ പുറത്ത്; തടവിലാക്കിയ സ്ത്രീകളെ ഐസിസ് ഭടന്മാർക്ക് വിറ്റ് പണം വാങ്ങുന്നതായി സൂചന

പേരും ദിവസവും എഴുതിയ പേപ്പർ പിടിച്ച് കൊണ്ടുള്ള അസീദി യുവതികളുടെ ചിത്രങ്ങൾ പുറത്ത്; തടവിലാക്കിയ സ്ത്രീകളെ ഐസിസ് ഭടന്മാർക്ക് വിറ്റ് പണം വാങ്ങുന്നതായി സൂചന

തത്തിന്റെ പേരിൽ ഐസിസ് ഒരു വർഷത്തിലധികക്കാലമായി കൊള്ളും കൊലയും നടത്തി വരികയാണല്ലോ. ഇതിന്റെ ഭാഗമായി സ്ത്രീകൾക്കെതിരെ കടുത്ത ലൈംഗിക അതിക്രമങ്ങളാണീ ഭീകരർ നിരന്തരം കൈക്കൊണ്ടു വരുന്നത്. പിടിച്ചെടുക്കുന്ന യസീദി സ്ത്രീകളെ ഐസിസ് തീവ്രവാദികൾ ലൈംഗിക ഉപകരണങ്ങളാക്കി സ്വയം ഉപയോഗിക്കുകയും വിൽക്കുകയും ചെയ്യുന്നുണ്ടെന്ന് നേരത്തെ തെളിഞ്ഞ കാര്യമാണ്. ഇപ്പോഴിതാ ഐസിസ് തടവിലകപ്പെട്ട മൂന്ന് അസീദി സ്ത്രീകളുടെ ചിത്രങ്ങൾ പുറത്ത് വന്നിരിക്കുകയാണ്. പേരും ദിവസവുമെഴുതിയ കടലാസ് പിടിച്ചാണ് ഇവരുടെ നിൽപ്പ്. ഫെബ്രുവരിയിൽ ഐസിസ് പിടിച്ചെടുത്ത സ്ത്രീകളിൽ പെട്ടവരാണിവരെന്ന് സൂചനയുണ്ട്.മോചനദ്രവ്യം നൽകിയിട്ടില്ലെങ്കിൽ ഇവരെ ലൈംഗിക അടിമകളാക്കി മാറ്റുമെന്ന ഭീഷണിയാണ് ഐസിസ് മുഴക്കിയിരിക്കുന്നത്. തടവിലാക്കിയ സ്ത്രീകളെ ഐസിസ് ഭടന്മാർക്ക് വിറ്റ് പണം വാങ്ങുന്നതായും സൂചനയുണ്ട്.

ജൂലൈ 27 2015 എന്ന തീയതിയും തങ്ങളുടെ പേരുമെഴുതിയ പേപ്പറും പിടിച്ചു കൊണ്ടാണ് ഇതിൽ ഓരോ യസീദിയൻ ക്രിസ്ത്യൻ യുവതികളും നിലകൊള്ളുന്നത്. ഇവരുടെ കുടുംബക്കാരോ ചാരിറ്റികളോ മോചനദ്രവ്യം നൽകിയില്ലെങ്കിൽ ഇവരെ തങ്ങളുടെ തീവ്രവാദികൾക്ക് വിറ്റ് പണം വാങ്ങുമെന്നാണ് ഐസിസ് ഇതിലൂടെ നൽകുന്ന സൂചനയെന്നും റിപ്പോർട്ടുണ്ട്. ഈ വർഷം ഇറാഖിലെ വടക്ക് കിഴക്കൻ പ്രവിശ്യയിൽ നിന്നം സിറിയയിൽ നിന്നും തട്ടിയെടുത്ത 220 ക്രിസ്ത്യൻ യുവതികളിൽ 22 പേരെ ചൊവ്വാഴ്ച ഐസിസ് മോചിപ്പിച്ചിരുന്നു. അവരുടെ പേരിൽ നിന്നും വിട്ടയക്കപ്പെട്ടവർ ആ പ്രദേശത്ത് ജീവിക്കുന്നവരാണെന്ന് തെളിഞ്ഞിട്ടുണ്ടെന്നും എന്നാൽ ക്രിസ്ത്യാനികളാണോ എന്ന കാര്യം സ്ഥിരീകരിച്ചിട്ടില്ലെന്നുമാണ് അസീറിയൻ ഫെഡറേഷൻ ഓഫ് സ്വീഡൻ പറയുന്നത്.

തീയതി എഴുതിയ കടലാസും പിടിച്ച് നിൽക്കുന്ന ഒരു സ്ത്രീക്കൊപ്പം അവരുടെ കുട്ടിയെയും കാണാം. സൂസൻ എലിയാസ് എന്നാണിവർ കടലാസിൽ പേരെഴുതിയിരിക്കുന്നത്. അതിനൊപ്പം തിയതിയായ ജൂലൈ 27, 2015 എന്നുമുണ്ട്. രണ്ടാമത്ത സ്ത്രീയുടെ പേര് ഹന്നാ അസഫ് യൂസഫ് എന്നാണ്. മൂന്നാമത്തെ സ്ത്രിക്കൊപ്പം അവരുടെ മൂന്ന് കുട്ടികളുമുണ്ട്. അവരുടെ കടലാസിൽ എന്താണ് എഴുതിയിരിക്കുന്നതെന്ന് വ്യക്തമല്ല. യുവതികളെ വച്ച് ഐസിസ് മോചനദ്രവ്യത്തിനായി വിലപേശാനാണ് സാധ്യതയെന്നും എന്നാൽ ഇക്കാര്യം 100 ശതമാനം സ്ഥിരീകരിച്ചിട്ടില്ലെന്നുമാണ് അസീറിയൻ ഫെഡറേഷൻ പ റയുന്നത്. ഇതേ സമയം ജൂലൈ 17ന് പുറത്തിറക്കിയ ഒരു വീഡിയോയിൽ ഐസിസ് എട്ട് പുരുഷ തടവുകാരുടെ ചിത്രങ്ങളാണ് പുറത്ത് വിട്ടിരുന്നത്. തങ്ങളുടെയും ഗ്രാമത്തിന്റെയും ഈ അസീറിയൻ പുരുഷന്മാരുടെ പേരും ഗ്രാമവും പ്രസ്തുത വീഡിയോ വെളിപ്പെടുത്തിയിരുന്നു.

ഫെബ്രുവരിയിൽ കബർ നദീപ്രദേശത്ത് നിന്നും ഐസിസ് തട്ടിയെടുത്ത 220 അസീറിയൻ ക്രിസ്ത്യാനികളിൽ പെട്ടവരാണിവരെന്ന് കരുതുന്നു. ഈ വിഡിയോയിൽ ഐസിസ് തീവ്രവാദികൾ പ്രത്യക്ഷപ്പെടുന്നുമില്ല. തങ്ങളെ ഐസിസ് തടവിൽ നിന്നും അന്താരാഷ്ട്ര സമൂഹം രക്ഷിക്കണമെന്ന് ഈ വീഡിയോയിൽ സംസാരിക്കുന്ന അവസാന തടവ് പുള്ളി അപേക്ഷിക്കുന്നതായി കാണാം. ഈ ആഴ്ച വിട്ടയച്ച 22 അസീറിയൻ ക്രിസ്ത്യാനികളക്കം ഇപ്പോൾ മൊത്തത്തിൽ ഐസിസ് വിട്ടയച്ച അസീറിയക്കാരുടെ എണ്ണം 45 ആണെന്നാണ് അസീറിയൻ ഫെഡറേഷൻ പറയുന്നത്. അതിൽ 14 പേർ സ്ത്രീകളാണ്. കഴിഞ്ഞയാഴ്ച ഐസിസ് സിറിയയിൽ നിന്നും 230 ക്രിസ്ത്യാനികളെയും മുസ്ലീങ്ങളെയും തട്ടിയെടുത്തിരുന്നു. അവരിൽ 60 പേരും ക്രിസ്ത്യാനികളാണെന്നാണ് കരുതുന്നത്. ഇവരിൽ പകുതി പേരെ പിന്നീട് വിട്ടയക്കുകയും ചെയ്തിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP