Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മരണം 5000 കവിഞ്ഞേയ്ക്കും; ജീവഭയത്തിൽ ഒരു രാജ്യം മുഴുവൻ തെരുവിൽ കിടന്നുറങ്ങി ; ചലനങ്ങൾക്ക് അവസാനമില്ല; എല്ലാ സഹായവുമായി അന്താരാഷ്ട്ര സമൂഹം; രക്ഷാപ്രവർത്തനത്തിന്റെ നേതൃത്വം ഏറ്റെടുത്ത് ഇന്ത്യയും; 5500 ഓളം ഇന്ത്യാക്കാർ ഭൂചലനത്തിൽ ഇപ്പോഴും കുടുങ്ങി കിടക്കുന്നു: അശാന്തി വിട്ട് മാറാതെ നേപ്പാൾ

മരണം 5000 കവിഞ്ഞേയ്ക്കും; ജീവഭയത്തിൽ ഒരു രാജ്യം മുഴുവൻ തെരുവിൽ കിടന്നുറങ്ങി ; ചലനങ്ങൾക്ക് അവസാനമില്ല; എല്ലാ സഹായവുമായി അന്താരാഷ്ട്ര സമൂഹം; രക്ഷാപ്രവർത്തനത്തിന്റെ നേതൃത്വം ഏറ്റെടുത്ത് ഇന്ത്യയും; 5500 ഓളം ഇന്ത്യാക്കാർ ഭൂചലനത്തിൽ ഇപ്പോഴും കുടുങ്ങി കിടക്കുന്നു: അശാന്തി വിട്ട് മാറാതെ നേപ്പാൾ

കാഠ്മണ്ഡു: ഇന്ത്യൻ ഉപഭൂഖണ്ഡത്തെ വിറപ്പിച്ച് ശനിയാഴ്ചയുണ്ടായ ഭൂചലനത്തിന്റെ തുടർ ചലനമെന്നോണം ഇന്ന് പുലർച്ചയും നേപ്പാളിൽ ഭൂചലനമുണ്ടായി. റിക്ട്ച്ചർ സ്‌കെയിലിൽ 6.6 രേഖപ്പെടുത്തിയ ഭൂകമ്പമാണ് ഇന്നുണ്ടായത്. രണ്ട് തവണ ചലനമുണ്ടായിരുന്നു. ഇന്നലെ രാത്രിയും ചലനമുണ്ടായി. ഇത് രക്ഷാ പ്രവർത്തനങ്ങളേയും ബാധിച്ചു. ഇന്നലെ ഉണ്ടായ ഭൂകമ്പത്തിൽ ഇന്ത്യൻ ഉപഭൂഖണ്ഡലത്തിൽ 1500ഓളം പേർ മരിച്ചു. നേപ്പാളിൽ മാത്രം 180ലേറെ പേർക്ക് ജീവൻ നഷ്ടമായി. ഇന്ത്യയിൽ 51 പേരും മരിച്ചു. 237 പേർക്ക് പരിക്കേറ്റു. നേപ്പാളിലെ രണ്ടാമത്തെ പ്രധാനനഗരമായ പൊഖ്‌റയിൽനിന്ന് 80 കിലോമീറ്റർ അകലെയാണ് പ്രഭവകേന്ദ്രം. അതിനിടെ മരണം 5000 കവിയുമെന്നാണ് നേപ്പാൾ സർക്കാരിന്റെ വിലയിരുത്തൽ.

ഇന്ന് പുലർച്ചെ മൂന്ന് മണിക്കും അഞ്ച് മണിക്കും ആറുമണിക്കും ചലനമുണ്ടായി. എന്നാൽ ഇത് ഇന്ത്യയെ ബാധിച്ചിട്ടില്ലെന്നാണ് സൂചന. ബിഹാറിൽ 38, ഉത്തർപ്രദേശിൽ 11, പശ്ചിമബംഗാളിൽ രണ്ട് എന്നിങ്ങനെയാണ് ഇന്ത്യയിലെ മരണനിരക്ക്. നേപ്പാളിൽ ഒട്ടേറെപ്പേർ തകർന്ന കെട്ടിടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുകയാണ്. അതിനാൽ മരണസംഖ്യ ഉയർന്നേക്കാം. ഇവരെ രക്ഷക്കാനുള്ള പ്രവർത്തനങ്ങളെ നേപ്പാളിലെ തുടർ ചലനങ്ങൾ ബാധിക്കുന്നുണ്ട്. ചൈന, പാക്കിസ്ഥാൻ, ടിബറ്റ് അഫ്ഗാനിസ്താൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിലും പ്രകമ്പനങ്ങളുണ്ടായി. രാവിലെ 11.48ഓടെയാണ് ഭൂകമ്പമാപിനിയിൽ 7.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. മൂന്ന് പതിറ്റാണ്ടിനിടെ ലോകംകണ്ട ഏറ്റവും ശക്തമായ ഭൂചലനങ്ങളിലൊന്നാണിത്.

നേപ്പാളിൽ സഹായ കേന്ദ്രം ഇന്ത്യ തുറന്നിട്ടുണ്ട്. നേപ്പാളിലെ വിവരങ്ങൾ അറിയിക്കാൻ ഇന്ത്യൻ വിദേശകാര്യമന്ത്രാലയം 24 മണിക്കൂറും പ്രവർത്തിക്കുന്ന സഹായകേന്ദ്രം തുറന്നു. ഫോൺ: +911123012113, + 911123014104, +911123017905. ഇതിനുപുറമേ നേപ്പാളിലെ ഇന്ത്യൻ സ്ഥാനപതി കാര്യാലയുവുമായും ബന്ധപ്പെടാം. നമ്പർ: 09779851107021, 09779851135141. ദുരന്തബാധിതരെ കണ്ടെത്താൻ സഹായിക്കുന്നതിന് ഗൂഗിൾ വെബ് ആപ്ലിക്കേഷൻ തുടങ്ങി. ഇന്ത്യയ്ക്ക് പുറമേ ഐക്യരാഷ്ട്ര സഭയുടെ ഇടപെടലും രക്ഷാ പ്രവർത്തനത്തിനുണ്ട്. ഇന്നലെ നേപ്പാളുകാർ വീടുകളിൽ പോയില്ല. ഭീതികാരണം തെരവുവിലാണ് ഉറങ്ങിയത്. എപ്പോൾ വേണമെങ്കിലും തുടർ ചലനമുണ്ടാകാമെന്ന മുന്നറിയിപ്പുള്ളതിനാലാണ് ഇത്. 158 ഇന്ത്യാക്കാരെ ദുരന്ത സ്ഥലത്ത് നിന്ന് ഡൽഹിയിൽ എത്തിച്ചു. 5500ഓളം പേർ ഇപ്പോഴും കുടുങ്ങി കിടക്കുന്നു. ഇതിൽ ഏറെയും വിനോദ സഞ്ചാരികളാണ്.

നേപ്പാളിൽ 81 വർഷത്തിനിടെയുണ്ടായ ശക്തമായ ഭൂചലനമാണ് ഉണ്ടായത്. അത് 30 സെക്കൻഡുമുതൽ രണ്ട് മിനിറ്റുവരെ നീണ്ടു. ദുരന്തബാധിത പ്രദേശങ്ങളിൽ അടിയന്തരാവസ്ഥ പ്രഖ്യപിച്ച നേപ്പാളി ഭരണകൂടം ദുരന്തനിവാരണത്തിനു രാജ്യാന്തരസമൂഹത്തിന്റെ സഹായം അഭ്യർത്ഥിച്ചു. വാർത്താവിനിമയ സംവിധാനങ്ങൾക്കും വൈദ്യുതി ശൃംഖലയ്ക്കും കാര്യമായ കേടുപാടുകൾ സംഭവിച്ചിട്ടുള്ളതിനാൽ ദുരന്തവ്യാപ്തിയുടെ യഥാർഥചിത്രം വ്യക്തമായിട്ടില്ല. ആദ്യചലനത്തിനുശേഷം അഞ്ചുതുടർചലനങ്ങൾ കൂടി കാഠ്മണ്ഡുവിൽ അനുഭവപ്പെട്ടു. നഗരത്തിലെ പലകെട്ടിടങ്ങളും നിലംപൊത്തി. ഒട്ടുമിക്കവയ്ക്കും ചെറുതും വലുതുമായ കേടുപാടുകളേറ്റു. കാഠ്മണ്ഡു പൊടിമൂടിയ വലിയൊരു മേഘപടലമായി മാറി. 1934ൽ വടക്കൻ ബിഹാറിനേയും നേപ്പാളിനേയും പിടിച്ചുലച്ച ഭൂകമ്പത്തിനുശേഷമുള്ള ഏറ്റവും വലിയ ഭൂകമ്പമാണിത്. 

125 ഇന്ത്യൻ തീർത്ഥാടകർ കാഠ്മണ്ഡുവിൽ കുടുങ്ങിക്കിടക്കുന്നു. എന്നാൽ മലയാളികൾ സുരക്ഷിതരാണ് എന്നാണ് വിവരം. ഭൂചലനത്തെത്തുടർന്നുണ്ടായ ഹിമപാതത്തിൽ എവറസ്റ്റ് കൊടുമുടിയുടെ ബേസ് ക്യാമ്പിൽ 18പർവതാരോഹകർ മരിച്ചു. ആയിരത്തോളം പേർ കുടുങ്ങിക്കിടക്കുന്നു. ഇവരെ രക്ഷിക്കാനുള്ള നടപടി തുടരുകയാണ്. നേപ്പാളിലെ ആദ്യ ഭൂചലനത്തിനുശേഷം 4 മുതൽ 6.6 വരെ തീവ്രത രേഖപ്പെടുത്തിയ 20 ഓളം തുടർ ചലനങ്ങളുണ്ടായി.കാഠ്മണ്ഡുവിലെ ചരിത്രപ്രസിദ്ധമായ ധാരഹാര ഗോപുരം തകർന്നു. അവശിഷ്ടങ്ങളിൽനിന്ന് 180 മൃതദേഹങ്ങൾ കണ്ടെടുത്തു. കാഠ്മണ്ഡുവിലെ ഇന്ത്യൻ സ്ഥാനപതി കാര്യാലയത്തിലെ ഉദ്യോഗസ്ഥന്റെ മകൾ കെട്ടിടം തകർന്ന് മരിച്ചു. ഭാര്യയ്ക്ക് ഗുരുതര പരിക്കേറ്റു പ്രശസ്തമായ പശുപതിനാഥ ക്ഷേത്രത്തിന് കാര്യമായ കേടുപാടുകളില്ല. ഭൂകമ്പത്തെ തുടർന്ന് കാഠ്മണ്ഡു വിമാനത്താവളം അടച്ചു. രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഡൽഹിയിൽനിന്ന് നേപ്പാളിലേക്കുള്ള വിമാനസർവീസുകൾ റദ്ദാക്കി. എങ്കിലും രക്ഷാപ്രവർത്തനത്തിനും സ്ഥിതിഗതികൾ നിരീക്ഷിക്കുന്നതിനും ഇന്ത്യാ വ്യോമസേനയുടെ മൂന്ന് വിമാനങ്ങൾ കാഠ്മണ്ഡുവിലെത്തി

പ്രഭവകേന്ദ്രത്തിൽനിന്ന് 1100 കിലോമീറ്റർ അകലെയായിരുന്നു ഡൽഹി. ഇവിടേയും കനത്ത ചലനം അനുഭവപ്പെട്ടു. ഡൽഹി, കൊൽക്കത്ത മെട്രോ റെയിൽ സർവീസ് നിർത്തിവച്ചെങ്കിലും പിന്നീട് പുനരാരംഭിച്ചു യു.പി.യിലെ കാൺപുരിൽ സ്‌കൂൾ കെട്ടിടം തകർന്ന് മൂന്ന് വിദ്യാർത്ഥികൾ മരിച്ച. ബംഗാളിൽ മാൾഡ ജില്ലയിൽ രണ്ട് സ്‌കൂൾ കെട്ടിടങ്ങളുടെ മേൽക്കൂര തകർന്ന് 66 കുട്ടികൾക്ക് പരിക്കേറ്റു. * ബിഹാറിലും ഏഴ് ജില്ലകളിൽ ഭൂചലനം ദുരന്തം വിതച്ചു. മരിച്ചവരുടെ കുടുംബങ്ങൾക്ക് ഏഴ് ലക്ഷം രൂപയും പരിക്കേറ്റവർക്ക് 20,000 രൂപയും യു.പി. സർക്കാർ നഷ്ടപരിഹാരം പ്രഖ്യാപിച്ചു. ആഗ്ര, റാഞ്ചി, ജയ്പുർ, ഗുവാഹാട്ടി, ഡാർജിലിങ്, കൊൽക്കത്ത, സിലിഗുഡി എന്നിവിടങ്ങളിൽ കെട്ടിങ്ങൾ തകർന്ന് ഒട്ടേറെപ്പേർക്ക് പരിക്കേറ്റു. പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ ഡൽഹിയിൽ ഉന്നതതലയോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP