Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പാശ്ചാത്യ ലോകത്തിന്റെ സ്വാതന്ത്ര്യം നിങ്ങൾക്ക് ഇഷ്ടമല്ലെങ്കിൽ ഇവിടം വിടുക; റോട്ടർഡാമിലെ മേയറുടെ അശ്ലീല പരാമർശം വെള്ളക്കാർക്കിടയിൽ സൂപ്പർ ഹിറ്റായ കഥ

പാശ്ചാത്യ ലോകത്തിന്റെ സ്വാതന്ത്ര്യം  നിങ്ങൾക്ക് ഇഷ്ടമല്ലെങ്കിൽ ഇവിടം വിടുക; റോട്ടർഡാമിലെ മേയറുടെ അശ്ലീല പരാമർശം വെള്ളക്കാർക്കിടയിൽ സൂപ്പർ ഹിറ്റായ കഥ

ടിഞ്ഞാറൻ രാജ്യങ്ങളിലെ അഭിപ്രായ സ്വാതന്ത്ര്യത്തെ അംഗീകരിക്കാത്ത മുസ്ലിംകൾ ഇവിടെ നിന്നും സ്ഥലം വിടണമെന്ന് നെതർലാൻഡ്‌സ് നഗരമായ റോട്ടർഡാമിലെ മുസ്ലിം മേയർ അഹ്മദ് അബുതാലെബ്. പാരീസിൽ ഷാർളി എബ്ദോ ആക്രമണം നടന്ന് മണിക്കൂറുകൾക്ക് ശേഷം ഒരു തത്സമയ ടിവി ചർച്ചയിലാണ് മൊറോക്കൻ വംശജനായ അഹ്മദ് അശ്ലീലപദം അടങ്ങുന്ന പരാമർശം നടത്തിയത്. ഈ പരാമർശം ഇദ്ദേഹത്തിന് പാശ്ചാത്യ ലോകത്ത് ഏറെ കയ്യടി നേടിക്കൊടുക്കുകയും ചെയ്തു. ലണ്ടൻ മേയർ ബൊറിസ് ജോൺസണും അഹ്മദിനെ പിന്തുണച്ച് രംഗത്തു വന്നിരുന്നു. കുടിയേറ്റം, സാമൂഹികമായ ഇഴുകിച്ചേരൽ എന്നീ കാര്യങ്ങളിൽ വിട്ടുവീഴ്ചില്ലാത്ത നിലപാടുകളാൽ പ്രശ്‌സതനാണ് മേയർ അഹ്മദ്.

'ഇവിടുത്തെ സ്വാതന്ത്ര്യം നിങ്ങൾ ഇഷ്ടപ്പെടുന്നില്ലെങ്കിൽ, ചില തമാശക്കാർ ഒരു പത്രമിറക്കുന്നത് നിങ്ങൾ ഇഷ്ടപ്പെടുന്നല്ലെങ്കിൽ ഇവിടെ നിന്നും കെട്ടിയെടുത്ത് സ്ഥലം വിട്ടോളൂ എന്ന് മാത്രമെ എനിക്കു പറയാനുള്ളൂ, ഇതിനൊപ്പം തന്നെ എഫ് വാക്കടങ്ങുന്ന പദവും മേയർ പ്രയോഗിച്ചു. 'ഒരു ഡച്ച് ടിവിയിലെ ന്യൂസ്അവർ ചർച്ചയിലാണ് മേയർ അഹ്മദ് തന്റെ നിലപാട് വ്യക്തമാക്കിയത്. മൊറേക്കായിൽ നിന്നും 15-ാം വയസ്സിൽ നെതർലാൻഡ്‌സിലെത്തിയ അഹ്മദ് മുൻ പത്രപ്രവർത്തകും ഡച്ച്് ലേബർ പാർട്ടി നേതാവുമാണ്. 2008-ലാണ് രാജ്യത്തെ ആദ്യ കുടിയേറ്റക്കാരനായ മേയറായി അഹ്മദ് തെരഞ്ഞെടുക്കപ്പെട്ടത്. പാശ്ചാത്യ സമൂഹവുമായി ഇഴുകിച്ചേരുന്നതിൽ നേരെചൊവ്വായ നിലപാടുകാരനാണ് അഹ്മദ്. സ്വയം ഇരകളായി കാണരുതെന്നും ഇഴുകിച്ചേരാൻ ഒരുക്കമല്ലെങ്കിൽ ഇവിടം വിട്ടു പോകണമെന്നും കുടിയേറ്റക്കാരോട് അദ്ദേഹം 2008-ൽ സ്ഥാനമേറ്റെടുത്ത ഉടൻ പറഞ്ഞിരുന്നു.

പാരീസ് ആക്രമണ പശ്ചാത്തലത്തിൽ സ്വാതന്ത്ര്യത്തെ അംഗീകരിക്കാത്ത മുസ്ലിംകളോട് സ്ഥലം വിടാൻ പറഞ്ഞ അഹ്മദിനെ ലണ്ടൻ മേയർ ഹീറോ എന്നാണ് വിളിച്ചത്. 'ഇത്തരക്കാരുടെ ചിന്താഗതിയുമായുള്ള പോരാട്ടത്തിൽ വിജയിക്കണമെങ്കിൽ ഈ തരത്തിലുള്ള ശബ്ദങ്ങളാണ് കേൾക്കേണ്ടത്. അത് ഒരു മുസ്ലിം ശബ്ദം കൂടി ആയരിക്കുക എന്നത് അതിലുപരി ആവശ്യമാണ്,' മേയർ ബോറിസ് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP