Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

തായ്‌ലാൻഡിലെ സാഹസിക രക്ഷാദൗത്യം ഹോളിവുഡിലേക്ക്; ദൃശ്യങ്ങളും രക്ഷാപ്രവർത്തനവും തൽസമയം ചിത്രീകരിച്ചു; കുട്ടികളുടേയും കോച്ചിന്റേയും 17 ദിവസത്തെ അതിജീവനം വെള്ളിത്തിരയിലെത്തിക്കുക അടുത്ത വർഷം; തിരക്കഥയൊരുക്കുക വിശദമായ അഭിമുഖങ്ങൾക്ക് ശേഷം; അടുത്ത വർഷം ചിത്രം എത്തിയേക്കും

തായ്‌ലാൻഡിലെ സാഹസിക രക്ഷാദൗത്യം ഹോളിവുഡിലേക്ക്; ദൃശ്യങ്ങളും രക്ഷാപ്രവർത്തനവും തൽസമയം ചിത്രീകരിച്ചു; കുട്ടികളുടേയും കോച്ചിന്റേയും 17 ദിവസത്തെ അതിജീവനം വെള്ളിത്തിരയിലെത്തിക്കുക അടുത്ത വർഷം; തിരക്കഥയൊരുക്കുക വിശദമായ അഭിമുഖങ്ങൾക്ക് ശേഷം; അടുത്ത വർഷം ചിത്രം എത്തിയേക്കും

ബാങ്കോക്ക്: ലോകത്തിന്റെ മുഴുവൻ പ്രാർത്ഥനയുടേയും സമാനതകളില്ലാത്ത രക്ഷാ പ്രവർത്തനത്തിന്റേയും ശ്രമഫലമായാണ് തായ്‌ലാൻഡിലെ ഗുഹയിൽ അകപെട്ട ജൂനിയർ ഫുട്‌ബോൾ ടീമും കോച്ചും പുറം ലോകം കണ്ടത്. ലോക ജനത മുഴുവൻ നെഞ്ചിടിപ്പോടെ കാത്തിരിക്കുകയായിരുന്നു ആ കോച്ചിന്റെയും കുട്ടികളുടെയും തിരിച്ചുവരവിനായി. ഹോളീവുഡ് സിനിമകളെ വെല്ലുന്ന രക്ഷാപ്രവർത്തനമാണ് നടന്നത്. ആ രക്ഷാപ്രവർത്തനം ഇനി സിനിമയിലും കാണാം. ലോകം കണ്ട വലിയ രക്ഷാദൗത്യങ്ങളിൽ ഒന്നിനെ ഒപ്പിയെടുക്കുകയായിരുന്നു ഒരു സംഘം സിനിമ പ്രവർത്തകരും

അമേരിക്കയിൽ നിന്നുള്ള രണ്ടു നിർമ്മാതാക്കൾ ഇതിനകം തന്നെ സംഭവത്തെ ആസ്പദമാക്കി സിനിമ നിർമ്മിക്കാൻ ഒരുങ്ങുകയാണെന്നാണ് വിവരം. പ്യുവർ ഫ്ലിക്സ് ഫിലിംസ് മാനേജിങ് പാർട്ട്നർ മിഖായേൽ സ്‌കോട്ടും സഹനിർമ്മാതാവ് ആദം സ്മിത്തും സംഭവ സ്ഥലത്തെത്തി അഭിമുഖങ്ങളും മറ്റും നടത്തുന്നുണ്ട്. തിരക്കഥാകൃത്തിനെ കണ്ടെത്തിയതിനുശേഷം രക്ഷാപ്രവർത്തനത്തിൽ ഉൾപ്പെട്ടവരെയും രക്ഷപ്പെട്ടവരെയും കുടുംബത്തെയുമൊക്കെ അഭിമുഖം ചെയ്യാനുല്‌ള തയ്യാറെടുപ്പിലുമാണവർ.

ഇത്തരം ഒരു ഘട്ടത്തിൽ സ്‌കോട്ടും സ്മിത്തും ചെയ്യുന്നത് മനുഷ്യത്വപരമല്ലെന്നു പറയുന്നവരോട് ഇരുവർക്കും പറയാനുള്ളത് ഇതാണ്, '' മറ്റു പ്രൊഡക്ഷൻ കമ്പനികൾ രംഗത്തെത്താനുള്ള സാധ്യത കൂടുതലാണ്, അപ്പോൾ ഞങ്ങൾക്കു പെട്ടെന്നു തീരുമാനം എടുത്തേ തീരൂ.അത്ഭുതകരമായൊരു സംഭവമാണിത്, ലോകമെമ്പാടുമുള്ള ജനങ്ങൾക്ക് ഇതൊരു പ്രചോദനമാകുമെന്ന് ഞങ്ങൾ കരുതുന്നു''. 2019 അവസാനത്തോടെ സിനിമയുടെ പ്രൊഡക്ഷൻ സംബന്ധിച്ചുള്ള കാര്യങ്ങൾ നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും സ്‌കോട്ട് പറയുന്നു.

17 ദിവസത്തെ ആശങ്കയ്ക്കും മൂന്നു ദിവസത്തെ അതിസാഹസികമായ രക്ഷാ ദൗത്യത്തിനുമൊടുവിലാണ് 12 കുട്ടികളും കോച്ചും സുരക്ഷിതരാണെന്ന് തായ് നേവി സീൽ യൂണിറ്റ് സ്ഥിരീകരിച്ചത്. രക്ഷപ്പെട്ട കുട്ടികളെല്ലാം ആശുപത്രിയിൽ ചികിത്സയിലാണുള്ളത്. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്നും അധികൃതർ വ്യക്തമാക്കി. രക്ഷാപ്രവർത്തനത്തിന്റെ മൂന്നാം ദിവസമായ ഇന്ന് രാവിലെ പ്രാദേശിക സമയം 10.30 ഓടെയാണ് മുങ്ങൽവിദഗ്ധരടങ്ങുന്ന സംഘം രക്ഷാപ്രവർത്തനം ആരംഭിച്ചത്. ഇന്ന് നാലു കുട്ടികളെയും കോച്ചിനേയുമാണ് പുറത്തെത്തിച്ചത്. ഗുഹയിൽ കുടുങ്ങിയ 13 പേരിൽ എട്ടു പേരെ കഴിഞ്ഞ രണ്ടു ദിവസങ്ങളായി നടന്ന രക്ഷാപ്രവർത്തനത്തിൽ പുറത്തെത്തിച്ചിരുന്നു.

ജൂൺ 23-നാണ് 16 വയസിൽ താഴെയുള്ളവരുടെ ഫുട്‌ബോൾ ടീമിലെ അംഗങ്ങളായ കുട്ടികളും അവരുടെ പരിശീലകനുമടക്കം 13 പേർ കനത്തമഴയെയും മണ്ണിടിച്ചിലിനെയും തുടർന്ന് ഗുഹയിൽ കുടുങ്ങിയത്. ഞായറാഴ്ചയാണ് അടിയന്തര രക്ഷാപ്രവർത്തനം ആരംഭിച്ചത്. ആദ്യ ശ്രമത്തിൽ നാല് കുട്ടികളെ രക്ഷപ്പെടുത്തിയിരുന്നു. 13 വിദേശ സ്‌കൂബാ ഡൈവിങ് വിദഗ്ധരും അഞ്ച് തായ്‌ലാൻഡ് നാവികസേനാംഗങ്ങളുമടക്കമുള്ള 18 അംഗ സംഘമാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP