Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പച്ചവെള്ളത്തിൽ കൈയിട്ടപ്പോൾ തഫിദ പിൻവലിച്ചത് വഴിത്തിരിവായി; അഞ്ച് വയസുകാരിയുടെ ജീവൻ കാക്കാനുള്ള മാതാപിതാക്കളുടെ പോരാട്ടം വിജയത്തിലേക്ക്; മരണത്തിന് വിട്ട് കൊടുക്കാൻ ലണ്ടനിൽ ഡോക്ടർമാർ വിധിയെഴുതിയ പെൺകുട്ടിയെ ഇറ്റലിക്ക് കൊണ്ടു പോകും; അസാധാരണമായ ഒരു ജീവന്മരണ പോരാട്ടത്തിന്റെ കഥ

പച്ചവെള്ളത്തിൽ കൈയിട്ടപ്പോൾ തഫിദ പിൻവലിച്ചത് വഴിത്തിരിവായി; അഞ്ച് വയസുകാരിയുടെ ജീവൻ കാക്കാനുള്ള മാതാപിതാക്കളുടെ പോരാട്ടം വിജയത്തിലേക്ക്; മരണത്തിന് വിട്ട് കൊടുക്കാൻ ലണ്ടനിൽ ഡോക്ടർമാർ വിധിയെഴുതിയ പെൺകുട്ടിയെ ഇറ്റലിക്ക് കൊണ്ടു പോകും; അസാധാരണമായ ഒരു ജീവന്മരണ പോരാട്ടത്തിന്റെ കഥ

മറുനാടൻ ഡെസ്‌ക്‌

ലണ്ടൻ: അപൂർവവും ഗുരുതരവുമായ മസ്തിഷ്‌ക രോഗമായ ആർട്ടെറിയോവെനസ് മാൽഫോർമാഷൻ അഥവാ എവി എം ബാധിച്ച് അത്യാസന്ന നിലയിലായ ഈസ്റ്റ് ലണ്ടനിലെ ന്യൂഹാമിലുള്ള അഞ്ച് വയസുകാരി തഫിദ റഫീക്കിന്റെ ജീവൻ കാക്കാനുള്ള മാതാപിതാക്കളുടെ പോരാട്ടം വിജയം കാണാൻ തുടങ്ങിയിരിക്കുന്നുവെന്ന് ഏറ്റവും പുതിയ റിപ്പോർട്ട്. പെൺകുട്ടിയെ ചികിത്സിച്ചിട്ട് കാര്യമില്ലെന്നും അതിനാൽ നൽകി വരുന്ന ലൈഫ് സപ്പോർട്ട് നിർത്തലാക്കി മരണത്തിന് വിട്ട് കൊടുക്കുന്നതായിരിക്കും നല്ലതെന്നും ലണ്ടനിലെ ഡോക്ടർമാർ വിധിയെഴുതിയിട്ടും പിന്മാറാതെ പോരാടുകയായിരുന്നു മാതാപിതാക്കളായ ഷെലിന ബീഗവും മുഹമ്മദ് റഫീക്കും.

തഫിദയുടെ ലൈഫ് സപ്പോർട്ട് പിൻവലിക്കരുതെന്നും മറിച്ച് രോഗത്തിൽ നിന്നും മുക്തി നേടാൻ കൂടുതൽ സമയം അനുവദിച്ച് കൊണ്ട് ലൈഫ് സപ്പോർട്ട ്തുടരണമെന്നുമാണ് കോടതി വിധിച്ചിരിക്കുന്നത് അതിനിടെ പച്ചവെള്ളത്തിൽ കൈയിട്ടപ്പോൾ തഫിദ കൈ പിൻവലിച്ചത് അവൾ തിരിച്ച് വരുന്നതിന്റെ സൂചനയായി പരിഗണിച്ച കോടതി ഇവർക്ക് അനുകൂലമായി ഇന്നലെ വിധിയെഴുതുകയായിരുന്നു.പെൺകുട്ടിയെ ഇനി ചികിത്സിച്ചിട്ട് കാര്യമില്ലെന്നായിരുന്നു ഇത് സംബന്ധിച്ച കേസിൽ വൈറ്റ്ചാപലിലെ റോയൽ ലണ്ടൻ ഹോസ്പിറ്റലിലെ ഡോക്ടർമാർ ലണ്ടൻ ഹൈക്കോടതിയിലെ ഫാമിലി ഡിവിഷനിൽ ബോധിപ്പിച്ചിരുന്നത്.

എന്നാൽ മകളെ രക്ഷിക്കാൻ സാധിക്കുമെന്നും അതിനായി ഇറ്റലിയിലേക്ക് കൊണ്ടു പോകാൻ അനുവദിക്കണമെന്നുമാവശ്യപ്പെട്ട ദൃഢവിശ്വാസത്തോടെ നിയമപോരാട്ടം നടത്തിയ തങ്ങളെ പിന്തുണച്ച് കൊണ്ട് പുതിയ കോടതി വിധിയുണ്ടായത് തഫിദയുടെ മാതാപിതാക്കൾക്ക് പുതിയ പ്രതീക്ഷയാണുണ്ടായിരിക്കുന്നത്.കുട്ടി രക്ഷപ്പെടാൻ സാധ്യയില്ലാത്തതിനാൽ അവൾക്ക് നൽകി വരുന്ന ലൈഫ് സപ്പോർട്ട് പിൻവലിക്കാനുള്ള ലണ്ടനിലെ ഡോക്ടർമാരുടെ തീരുമാനത്തിനെതിരെയായിരുന്നു തഫിദയുടെ മാതാപിതാക്കൾ കോടതി കയറിയത്. ഇറ്റലിയിലേക്ക് കൊണ്ടു പോയി മകൾക്ക് ലൈഫ് സപ്പോർട്ട് തുടരാനാണ് മാതാപിതാക്കൾ ഇപ്പോൾ ഒരുങ്ങുന്നത്.

തഫിദയുടെ ലൈഫ് സപ്പോർട്ട് പിൻവലിക്കരുതെന്നും തുടരണമെന്നും ഇതിനായി മാതാപിതാക്കൾക്ക് അവളെ ഇറ്റലിയിലേക്ക് കൊണ്ടു പോകാമെന്നുമാണ് ഇന്നലെ ജസ്റ്റിസ് മാക്ഡൊണാൾഡ് നിർണയാകമായ വിധി പുറപ്പെടുവിച്ചിരിക്കുന്നത്.തഫിദയുടെ 39കാരിയായ മാതാവും സോളിസിറ്ററുമായ ഷെലിനയ്ക്കും കൺസ്ട്രക്ഷൻ കൺസൾട്ടന്റും 45 കാരനുമായ മുഹമ്മദ് റഫീക്കിനും ഇതോടെ മകളുടെ കാര്യത്തിൽ പുതിയ പ്രതീക്ഷകളുണ്ടായിരിക്കുകയാണ്.മകളെ ചികിത്സ തുടരുന്നതിനായി എത്രയും വേഗം ഇറ്റലിയിലേക്ക് കൊണ്ടു പോകാനാണ് ഇവർ തയ്യാറെടുക്കുന്നത്.തഫീദയ്ക്ക് എൻഎച്ച്എസ് ട്രസ്റ്റിലോ അല്ലെങ്കിൽ ഇറ്റലിയിലോ അല്ലെങ്കിൽ മറ്റേതെങ്കിലും ഹോസ്പിറ്റലിലോ ലൈഫ് സപ്പോർട്ട് തുടരണമെന്നാണ് ഇന്നലത്തെ വിധിയിലൂടെ കോടതി നിഷ്‌കർഷിച്ചിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP