Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പുനർജന്മം സാധിക്കുമോ എന്നറിയാൻ ടെക്സാസിൽ വമ്പൻ മോർച്ചറി വരുന്നു; വീണ്ടും ഉയിർക്കാനായി 50,000 മൃതദേഹങ്ങൾ പ്രിസർവ് ചെയ്ത് സൂക്ഷിക്കും

പുനർജന്മം സാധിക്കുമോ എന്നറിയാൻ ടെക്സാസിൽ വമ്പൻ മോർച്ചറി വരുന്നു; വീണ്ടും ഉയിർക്കാനായി 50,000 മൃതദേഹങ്ങൾ പ്രിസർവ് ചെയ്ത് സൂക്ഷിക്കും

നുഷ്യൻ എന്തൊക്കെ കണ്ടുപിടിത്തങ്ങളും നേട്ടങ്ങളും കൈവരിച്ചിട്ടുണ്ടെങ്കിലും മരണത്തെ അതിജീവിക്കാൻ മനുഷ്യനായിട്ടില്ല. എന്നാൽ ആ ഒരു ലക്ഷ്യം വച്ച് ആയുസ്സ് പരമാവധി നീട്ടാൻ മികച്ച ചികിത്സകളുടെയും മരുന്നുകളുടെയും കണ്ടുപിടിത്തങ്ങൽലൂടെ മനുഷ്യന് സാധിച്ചിട്ടുണ്ട്. ഇപ്പോഴിതാ പുനർജന്മം സാധിക്കുമോയെന്നറിയാൻ ടെക്സാസിൽ വമ്പൻ മോർച്ചറി വരുന്നുവെന്നാണ് ഈ ഗണത്തിൽ പെട്ട പുതിയ റിപ്പോർട്ട്. വീണ്ടും ഉയിർക്കാനായി 50,000 മൃതദേഹങ്ങൾ ഇവിടെ പ്രിസർവ് ചെയ്ത് സൂക്ഷിക്കാൻ സാധിക്കും. ഭാവിയിൽ ജീവൻ തിരിച്ച് പിടിക്കുന്നതിനുള്ള മാർഗം വൈദ്യശാസ്ത്രം കണ്ടെത്തുകയാണെങ്കിൽ അതിലൂടെ പുനർജനിക്കാനാഗ്രഹിക്കുന്നവരാണ് ഇവിടെ ഇത്തരത്തിൽ മൃതദേഹങ്ങൾ സൂക്ഷിക്കാനെത്തുക.

നിരവധി വർഷങ്ങളിലെ ആസൂത്രണത്തിന് ശേഷം ഈ മോർച്ചറിക്ക് വേണ്ടിയുള്ള നിർമ്മാണ പ്രവർത്തനങ്ങൾ ഇപ്പോൾ ടൈംഷിപ്പ് ബിൽഡിംഗിൽ ആരംഭിച്ചിരിക്കുകയാണ്. ഇവിടെ വെറുമൊരു മോർച്ചറി മാത്രമല്ല കെട്ടിപ്പടുക്കുന്നത്. മറിച്ച് ഇത് ലോകത്തിലെ ഏറ്റവും വലിയ ലൈഫ് എക്സ്റ്റൻഷൻ റിസർച്ച് ക്രൈയോപ്രിസർവേഷൻ സെന്ററുമായിരിക്കുമിത്. വിഖ്യാത ആർക്കിടെക്ടായ സ്റ്റീഫൻ വാലന്റൈൻ ആണിത് ഡിസൈൻ ചെയ്യുന്നത്.മൃതദേഹങ്ങൾ സൂക്ഷിക്കുന്ന ഇടം മാത്രമായിരിക്കില്ല ഇത്. മറിച്ച് കോശങ്ങൾ, ടിഷ്യൂകൾ, അവയവങ്ങൾ തുടങ്ങിയവും പുനരുപയോഗത്തിന് വേണ്ടി സംഭരിക്കാനുള്ള സൗകര്യവും ഇവിടെയുണ്ടാകും. ഇത് ഭാവിയിലേക്കുള്ള ആളുകൾക്ക് വേണ്ടിയുള്ള പ്രൊജക്ടാണെന്നാണ് വാലന്റൈൻ വ്യക്തമാക്കുന്നത്.

അങ്ങേയറ്റം താഴ്ന്ന ഊഷ്മാവിൽ മൃഗങ്ങളുടെയും മനുഷ്യരുടെയും മൃതദേഹങ്ങൾ സൂക്ഷിക്കുന്ന പ്രക്രിയയാണ് ക്രൈയോപ്രിസർവേഷൻ എന്നറിയപ്പെടുന്നത്. ഭാവിയിൽ ഇവയെ പുനരുജ്ജീവിപ്പിക്കാമെന്ന പ്രതീക്ഷയിലാണിവയെ ഇത്തരത്തിൽ സൂക്ഷിക്കുന്നത്. എന്നാൽ ഇത് പണക്കാർക്കുള്ള ഒരു പദ്ധതിയാണെന്ന് പലരും വിമർശനമുന്നയിക്കാറുണ്ട്. മരണം അനിവാര്യമാണെന്നിരിക്കെ ശാസ്ത്രം പുരോഗതി പ്രാപിക്കുന്ന ഒരു വേളയിൽ ജീവൻ തിരിച്ച് പിടിക്കാൻ സാധിച്ചാൽ തങ്ങൾക്ക് പുനരുജ്ജീവിക്കാൻ സാധിക്കുമെന്ന അവരുടെ ആഗ്രഹത്തിന്റെ പുറത്താണ് മൃതദേഹങ്ങൾ ഇത്തരത്തിൽ സൂക്ഷിക്കുന്നത്.

' സെന്റർ ഫോർ ഇമ്മോർട്ടാലിറ്റി' എന്ന പേരിലാണ് ടെക്സാസിൽ പണിതുയർത്തുന്ന മോർച്ചറി സമുച്ചയം അറിയപ്പെടുന്നത്. ബയോളജിക്കൽ മെറ്റീരിയലുകൾ ഏററവും മികച്ചതും ആധുനകവുമായ രീതിയിൽ സൂക്ഷിച്ച് വയ്ക്കുന്നതിനുള്ള സാങ്കേതിക വിദ്യകളും ഇവിടെ സജ്ജമാക്കുന്നതാണ്. മാറ്റി വയ്ക്കുന്നതിനുള്ള അവയവങ്ങൾ, ഡിഎൻഎ, തുടങ്ങിയവ ഇവിടെ ഇത്തരത്തിൽ കേട് കൂടാതെ സൂക്ഷിക്കുവാൻ സാധിക്കും. പ്രകൃതി ദുരന്തങ്ങൾ, തീവ്രവാദി ആക്രമണങ്ങൾ തുടങ്ങിയവയിൽ നിന്ന് പോലും സംരക്ഷിക്കപ്പെടുന്ന രീതിയിലാണ് ഇവിടുത്തെ കെട്ടിടം സജ്ജമാക്കുന്നത്. ഭൂമിശാസ്ത്രപരമായി സുരക്ഷയേറിയ പ്രദേശവുമാണിത്. ഇത്തരത്തിൽ ഫ്രീസ് ചെയ്ത് സൂക്ഷിച്ച മുയലിന്റെ തലച്ചോറ് പുനരുജ്ജീവിപ്പിക്കുന്നതുമായി ബന്ധപ്പെട്ട പരീക്ഷണത്തിൽ ശാസ്ത്രജ്ഞർ അടുത്തിടെ ഏറെ മുന്നേറിയത് ഈ രംഗത്ത് പ്രതീക്ഷകൾക്ക് വക നൽകുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP