Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202026Monday

താപനില വീണ്ടും വർധിച്ച് അന്റാർട്ടിക്ക; സമൂർ ഐലൻഡിൽ രേഖപ്പെടുത്തിയത് 20.7 ഡിഗ്രി സെൽഷ്യസ്; ഒരു വേനൽക്കാലത്തും ഇങ്ങനെയൊരു സാഹചര്യം ഉണ്ടായിട്ടില്ലെന്ന് ലോക കാലാവസ്ഥാ സംഘടന

താപനില വീണ്ടും വർധിച്ച് അന്റാർട്ടിക്ക; സമൂർ ഐലൻഡിൽ രേഖപ്പെടുത്തിയത് 20.7 ഡിഗ്രി സെൽഷ്യസ്; ഒരു വേനൽക്കാലത്തും ഇങ്ങനെയൊരു സാഹചര്യം ഉണ്ടായിട്ടില്ലെന്ന് ലോക കാലാവസ്ഥാ സംഘടന

മറുനാടൻ ഡെസ്‌ക്‌

എക്കാലത്തെയും ചൂടേറിയ താപനില അന്റാർട്ടിക്കയിൽ രേഖപ്പെടുത്തി. അന്റാർട്ടിക്കിലെ സമൂർ ഐലൻഡിൽ ആണ് ഏറ്റവും കൂടിയ താപനില അനുഭവപ്പെട്ടത്. 20.7 ഡിഗ്രി സെൽഷ്യസ് (68 ഡിഗ്രി ഫാരൻഹീറ്റ്) ആണ് താപനില. ബ്രസീലിയൻ ശാസ്ത്രജ്ഞരാണ് ഈ വിവരം പുറത്തുവിട്ടത്. ഒരാഴ്‌ച്ചക്കിടെ രണ്ടാം തവണയാണ് അന്റാർട്ടിക്കയിൽ റെക്കോഡ് ചൂട് രേഖപ്പെടുത്തുന്നത്. ആറ് ദിവസം മുമ്പാണ് അന്റാർട്ടിക്ക് ഉപദ്വീപിന്റെ വടക്കേ അറ്റത്തുള്ള എസ്‌പെരൻസ ബേസിൽ ഏറ്റവും കൂടിയ താപനില അനുഭവപ്പെട്ടത്. 18.3 ഡിഗ്രി സെൽഷ്യസ് (64.94 ഡിഗ്രി ഫാരൻഹീറ്റ്) ആയിരുന്നു അന്ന് രേഖപ്പെടുത്തിയത്. ഇപ്പോൾ അതിനെയും മറികടന്നാണ് ഇവിടെ ചൂട് കുതിക്കുന്നത്.

സാധാരണയായി വേനൽ കാലത്ത് പോലും അന്റാർട്ടിക്കയിൽ ഇങ്ങനെയൊരു സാഹചര്യം ഉണ്ടാകാറില്ലെന്ന് ലോക കാലാവസ്ഥ സംഘടനയുടെ വക്താവ് പറഞ്ഞു. 2015 ൽ രേഖപ്പെടുത്തിയ 17.5 ഡിഗ്രി സെൽഷ്യസ് ആണ് ഇതിന് മുൻപത്തെ റെക്കോർഡ് താപനില. പുതിയ താപനില ഭൂഖണ്ഡത്തിന്റെ പുതിയ റെക്കോർഡാണോയെന്ന് ഡബ്ല്യുഎംഒ കമ്മിറ്റി പരിശോധിക്കും.

ആഗോള താപനത്തെ തുടർന്ന് ദക്ഷിണധ്രുവത്തിന് ചുറ്റുമുള്ള ഹിമപാളികൾ ഉരുകുന്നത് വലിയ തോതിൽ ആശങ്കയ്ക്ക് ഇടയാക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് അന്റാർട്ടിക്കയിൽ ചൂട് കൂടുന്നതായി വാർത്തകൾ പുറത്തു വരുന്നത്. ഹിമപാളികൾ ഉരുകുന്നത് മൂലം നൂറ്റാണ്ടുകൾ കൊണ്ട് ആഗോള സമുദ്രനിരപ്പ് കുറഞ്ഞത് മൂന്ന് മീറ്റർ (10 അടി) ഉയരുമെന്നും കരുതപ്പെടുന്നു. ദ്രുത വേഗത്തിലാണ് മഞ്ഞുപാളികൾ ഉരുകുന്നത്. 1979 നും 2017 നുമിടയിൽ അന്റാർട്ടിക്ക് ഹിമപാളിയിൽ നിന്നും പ്രതിവർഷം നഷ്ടപെടുന്ന മഞ്ഞിന്റെ അളവ് കുറഞ്ഞത് ആറിരട്ടിയായി വർധിച്ചുവെന്നും ഡബ്ല്യൂ എം ഒ വക്താവ് അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP