Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

സ്വന്തം അച്ഛനെയും സഹോദരങ്ങളെയും ഉൾപ്പെടെ കുടുംബത്തിലെ അഞ്ചുപേരെ വെടിവെച്ച് കൊന്ന ശേഷം പതിനാലുകാരൻ വിളിച്ചത് പൊലീസിനെ; കുറ്റസമ്മതം നടത്തിയ കൗമാരക്കാരൻ പൊലീസ് ഉദ്യോഗസ്ഥരെ സഹായിച്ചത് താൻ വലിച്ചെറിഞ്ഞ തോക്ക് കണ്ടെത്താനും

സ്വന്തം അച്ഛനെയും സഹോദരങ്ങളെയും ഉൾപ്പെടെ കുടുംബത്തിലെ അഞ്ചുപേരെ വെടിവെച്ച് കൊന്ന ശേഷം പതിനാലുകാരൻ വിളിച്ചത് പൊലീസിനെ; കുറ്റസമ്മതം നടത്തിയ കൗമാരക്കാരൻ പൊലീസ് ഉദ്യോഗസ്ഥരെ സഹായിച്ചത് താൻ വലിച്ചെറിഞ്ഞ തോക്ക് കണ്ടെത്താനും

മറുനാടൻ മലയാളി ബ്യൂറോ

മയാമി: പതിനാലുകാരൻ വെടിവെച്ച് കൊന്നത് പിതാവിനെയും സഹോദരങ്ങളെയും ഉൾപ്പെടെ സ്വന്തം കുടുംബത്തിലെ അഞ്ചുപേരെ. അമേരിക്കയിലെ അലബാമ സംസ്ഥാനത്തെ എൽക്മോണ്ടിലാണ് കൗമാരക്കാരൻ ക്രൂരമായ കൂട്ടക്കൊല നടത്തിയത്. സ്വന്തം പിതാവിനെയും വളർത്തമ്മയെയും മൂന്ന് സഹോദരങ്ങളെയുമാണ് കൗമാരക്കാരൻ കൊലപ്പെടുത്തിയതെന്ന് സിഎൻഎൻ റിപ്പോർട്ടുചെയ്യുന്നു.

അഞ്ചുപേർക്കും നേരെ നിറയൊഴിച്ച ശേഷം കുട്ടി തോക്ക് വലിച്ചെറിഞ്ഞു. തുടർന്ന് കുട്ടി തന്നെ പൊലീസിനെ വിളിച്ച് വിവരം പറയുകയും കുറ്റസമ്മതം നടത്തുകയും ചെയ്തു. പൊലീസ് എത്തുമ്പോഴേക്കും മൂന്നുപേർ സംഭവ സ്ഥലത്തുതന്നെ മരിച്ചിരുന്നു. രണ്ടുപേരെ ആശുപത്രിയിൽ എത്തിച്ചെങ്കിുലും ജീവൻ രക്ഷിക്കാനായില്ല.

അഞ്ച് പേർക്കുംനേരെ നിറയൊഴിച്ചത് താൻ തന്നെയാണെന്ന് കൗമാരക്കാരൻ പൊലീസിനോട് പറഞ്ഞു. വലിച്ചെറിഞ്ഞ തോക്ക് കണ്ടെത്താൻ അന്വേഷണ ഉദ്യോഗസ്ഥരെ സഹായിക്കുകയും ചെയ്തു. തിങ്കളാഴ്ച രാത്രിയാണ് വെടിവെപ്പ് നടത്തിയത്. കൊലപാതകം നടത്തിയത് എന്തിനാണെന്നോ തോക്ക് എവിടെനിന്നാണ് കിട്ടിയതെന്നോ വ്യക്തമായിട്ടില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP