Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ഫേസ്‌ബുക്കിൽ പോസ്റ്റ് ഇടും മുമ്പ് ആലോചിക്കുക; അത് നിങ്ങളുടെ ജോലി തെറിപ്പിച്ചേക്കാം; ഹിറ്റ്‌ലറുടെ പടം ഷെയർ ചെയ്ത ലണ്ടനിലെ അദ്ധ്യാപകൻ അറസ്റ്റിൽ

ഫേസ്‌ബുക്കിൽ പോസ്റ്റ് ഇടും മുമ്പ് ആലോചിക്കുക; അത് നിങ്ങളുടെ ജോലി തെറിപ്പിച്ചേക്കാം; ഹിറ്റ്‌ലറുടെ പടം ഷെയർ ചെയ്ത ലണ്ടനിലെ അദ്ധ്യാപകൻ അറസ്റ്റിൽ

ങ്ങളുടെ ഫേസ്‌ബുക്ക് അക്കൗണ്ട് എപ്പോഴും സജീവമാക്കുകയെന്ന ഉദ്ദേശത്തോടെ വേണ്ടതും വേണ്ടാത്തതിനെയും കുറിച്ച് പോസ്റ്റിടുകയും ഷെയർ ചെയ്യുകയും ചെയ്യുകയെന്നത് മിക്കവരുടെയും ശീലമാണ്. എന്നാൽ അങ്ങനെ ചെയ്യുന്നതിന് മുമ്പ് അൽപമൊന്ന് ആലോചിച്ചാൽ നന്നായിരിക്കുമെന്നാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഫേസ്‌ബുക്കിലെ ഒരു പോസ്റ്റ് ഷെയർ ചെയ്തതിന്റെ പേരിൽ ഇപ്പോൾ പുലിവാല് പിടിച്ചിരിക്കുകയാണ് കിഴക്കൻ ലണ്ടനിലെ ടവർ ഹാംലെറ്റ്‌സിലുള്ള 35കാരനായ അദ്ധ്യാപകൻ മഹമുദുൽ ചൗധരി. ഹിറ്റ്‌ലറുടെ ചിത്രം ഫേസ്‌ബുക്കിൽ ഷെയർ ചെയ്തതിന്റെ പേരിൽ ഇദ്ദേഹം അറസ്റ്റിലായിരിക്കുകയാണ്. ' യു ആർ റൈറ്റ്' എന്ന ലേബലോടു കൂടിയുള്ള ഹിറ്റ്‌ലറുടെ ഫോട്ടോ ഫേസ്‌ബുക്കിൽ ഷെയർ ചെയ്തതിനാണ് ഇയാൾക്കെതിരെ കുറ്റം ചുമത്തിയിരിക്കുന്നത്.

വംശീയ വിദ്വേഷം ജനിപ്പിക്കുന്ന പ്രവർത്തി ചെയ്തതിൽ താനിപ്പോൾ ഖേദിക്കുന്നുവെന്നും ഇതിന്റെ പേരിൽ തന്റെ ഇപ്പോഴത്തെ അദ്ധ്യാപകജോലിക്ക് ഭീഷണി നേരിടുകയാണെന്നും ചൗധരി പറയുന്നു. ' എനിക്ക് വേണമെങ്കിൽ എല്ലാ യഹൂദന്മാരെയും കൊല്ലാൻ സാധിക്കുമായിരുന്നുവെന്നും എന്നാൽ കുറച്ച് പേരെ കൊല്ലാതെ വിട്ടത് ഞാൻ എന്തുകൊണ്ടാണ് അവരെ കൊന്നതെന്ന് നിങ്ങൾക്ക് മനസ്സിലാക്കാൻ വേണ്ടിയാണ്...'എന്ന ഹിറ്റ്‌ലറുടെ വാക്കുകൾ ചിത്രത്തോടൊപ്പമുണ്ടായിരുന്നു. ഇതിനെ അനുകൂലിച്ച് കൊണ്ട് ഈ ചിത്രം ചൗധരി ഷെയർ ചെയ്തതാണ് പ്രശ്‌നമായിരിക്കുന്നത്. 'യെസ് നൗ വീ കാൻ സീ വൈ ProtectiveEdge' എന്ന ക്യാപ്ഷനും ചൗധരി തന്റെ വകയായി കൂട്ടിച്ചേർത്തിട്ടുണ്ട്. ഇന്നലെ ബ്രോംലെ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരായ ഇദ്ദേഹത്തിനോട് 465 പൗണ്ട് പിഴയടക്കാൻ ഉത്തരവിട്ടിട്ടുണ്ട്.

കഴിഞ്ഞ ജൂലൈ 11ന് ചൗധരി തന്റെ ഫേസ്‌ബുക്കിൽ വിവാദപരമായ ചിത്രം പോസ്റ്റ് ചെയ്തുവെന്നാണ് പ്രോസിക്യൂട്ടറായ ടോയിൻ ഒടുമേഡ് പറഞ്ഞത്. ചൗധരി പഠിപ്പിക്കുന്ന സ്‌കൂളിലെ ഒരു യഹൂദവിദ്യാർത്ഥി ഈ ചിത്രം കാണാനിടയാകുകയും അത് പൊലീസിൽ അറിയിക്കുകയുമായിരുന്നുവെന്നാണ് പ്രോസിക്യൂട്ടർ വെളിപ്പെടുത്തിയത്. തുടർന്ന് ചൗധരിയെ അറസ്റ്റ് ചെയ്യുകയും പൊലീസ് സ്‌റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്യുകയുമായിരുന്നു. താൻ നാല് വർഷങ്ങളായി ഫേസ്‌ബുക്ക് ഉപയോഗിക്കുന്നുണ്ടെന്നും തന്റെ അക്കൗണ്ട് അപ്ടുഡേറ്റ് ആക്കി വയ്ക്കാൻ ശ്രമിക്കാറുണ്ടെന്നും അതിന്റെ ഭാഗമായി ലോകത്ത് നടക്കുന്ന സമകാലീനമായ സംഭവങ്ങളുമായി ബന്ധപ്പെട്ട പോസ്റ്റുകൾ ഇടാറുണ്ടെന്നുമാണ് ഇയാൾ പൊലീസിനോട് പറഞ്ഞത്. സംസാര സ്വാതന്ത്ര്യത്തിന്റെ പേരിൽ താൻ ചില കാര്യങ്ങൾ ഫേസ്‌ബുക്കിൽ ഇട്ടതാണെന്നും അത് വംശീയ വൈരം വച്ചുള്ളതല്ലെന്നും ചൗധരി പൊലീസിനോട് പറഞ്ഞിരുന്നു.

എന്നാൽ ചൗധരി നല്ല സ്വഭാവമുള്ള ചെറുപ്പക്കാരനാണെന്നും തീവ്രവാദപരമോ വംശീയപരമോ ആയ കാഴ്ചപ്പാടുകൾ വച്ച് പുലർത്തുന്ന ആളുമല്ലെന്നാണ് ഇദ്ദേഹത്തിന്റെ അഭിഭാഷകനായ സുബാൻകർ ബാനർജി വാദിച്ചത്. ഈ സംഭവത്തിന്റെ ഉത്തരവാദിത്വം തന്റെ കക്ഷി ഏറ്റെടുത്തിട്ടുണ്ടെന്നും അതിന്റെ പേരിൽ അദ്ദേഹത്തിന്റെ ജോലി വരെ നഷ്ടപ്പെടാൻ പോകുകയാണെന്നും ബാനർജി ബോധിപ്പിച്ചു. അദ്ധ്യാപകർക്ക് സമൂഹത്തോടും കുട്ടികളുടെ സ്വഭാവം രൂപവൽക്കരിക്കുന്നതിലും പ്രത്യേക ഉത്തരവാദിത്വമുണ്ടെന്നാണ് ആന്റിസെമിറ്റിസം കാംപയിനിന്റെ കമ്മ്യൂണിക്കേഷൻ ഡയറക്ടറായ ജോനാതൻ സാസെർഡോട്ടി ഇതിനോട് പ്രതികരിച്ചിരിക്കുന്നത്. യൂറോപ്പിൽ യഹൂദന്മാർക്ക് നേരെ ആക്രമങ്ങൾ വർധിച്ച സാഹചര്യത്തിൽ ചൗധരിയെ മാതൃകാപരമായി ശിക്ഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP